Home
Mobile

ഈ ബാങ്ക് കാർഡ് ഉള്ളവരെ കണ്ടുപിടിച്ചാൽ, ഐഫോൺ 16 ഇപ്പോൾ 7500 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം!

ഏത് ഫെസ്റ്റിവൽ സെയിൽ വന്നാലും ഐഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകൾ ലഭ്യമാകുക പതിവാണ്. ഇപ്പോൾ നടക്കുന്ന ആമസോൺ, ഫ്ലിപ്പ്കാർട്ട് ഫെസ്റ്റിവൽ സെയിലിൽ ഉൾപ്പെടെ താരം പുതിയതും പഴയതുമായ ഐഫോണുകളാണ്. പുതിയ ഐഫോൺ വാങ്ങാൻ കൊതിയുള്ളവർ ഏറ്റവും പുതിയ ഐഫോൺ 16 സീരീസിലെ വിവിധ മോഡലുകൾ ​കൈയിലെ തുകയ്ക്ക് അ‌നുസരിച്ച് സ്വന്തമാക്കുന്നു. അ‌ത്രയും ഉയർന്ന തുക മുടക്കാൻ സാഹചര്യമില്ലാത്തവർ ഉള്ള തുകയ്ക്ക് ലഭ്യമായ ഐഫോൺ മോഡൽ സ്വന്തമാക്കുന്നു. ഏറ്റവും പുതിയ ഐഫോൺ 16 സീരീസ് സെപ്റ്റംബർ രണ്ടാം ആഴ്ചയാണ് ലോഞ്ച് ചെയ്തത്. പിന്നീട് മൂന്നാം ആഴ്ചയിൽ വിൽപ്പനയ്ക്ക് എത്തുകയും ചെയ്തു.

ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് തുടങ്ങി നാല് മോഡലുകളാണ് ഐഫോൺ 16 സീരീസിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഇതിൽ ഏറ്റവും വില കുറഞ്ഞ മോഡൽ ഐഫോൺ 16 ആണ്. ഇതിന്റെ 128GB വേരിയന്റിന് 79,900 രൂപയാണ് ഇന്ത്യയിൽ വില. 256GB വേരിയന്റിന് 89,900 രൂപയും 512GB വേരിയന്റിന് 1,09,900 രൂപയും നൽകണം.

ഈ ബാങ്ക് കാർഡ് ഉള്ളവരെ കണ്ടുപിടിച്ചാൽ, ഐഫോൺ 16ന് 7500 രൂപ ഡിസ്കൗണ്ട്

എന്നാൽ ഇപ്പോൾ നടക്കുന്ന ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി വിവിധ ഇ-കൊമേഴ്സ് വെബ്​സൈറ്റുകൾ ഐഫോണുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌ത്തരത്തിൽ വിജയ് സെയിലിൽ ഇപ്പോൾ ഐഫോൺ 16 മോഡലിന് ലഭ്യമാക്കിയിരിക്കുന്ന ഡിസ്കൗണ്ട് ആരെയും ആകർഷിക്കുന്ന വിധത്തിലുള്ളതാണ്. കാരണം, യഥാർഥ വിലയെക്കാൾ 7500 രൂപ വിലക്കുറവിൽ ഐഫോൺ 16 സ്വന്തമാക്കാൻ വിജയ് സെയിൽ അ‌വസരമൊരുക്കിയിരിക്കുന്നു.

ഐഫോൺ 16 അ‌തിന്റെ യഥാർഥ വിലയായ 79,900 രൂപയ്ക്ക് തന്നെയാണ് വിജയ് സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഓഫറിന്റെ ഭാഗമായി 7500 രൂപ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. പക്ഷേ, OneCard ബാങ്ക് കാർഡ് ഉള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ഈ 7,500 രൂപ ഡിസ്കൗണ്ട് ക്ലെയിം ചെയ്യാൻ കഴിയുക.

ഈ ബാങ്ക് കാർഡ് ഉള്ളവരെ കണ്ടുപിടിച്ചാൽ, ഐഫോൺ 16ന് 7500 രൂപ ഡിസ്കൗണ്ട്

സ്വന്തമായി വൺകാർഡ് ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിൽ, വളഞ്ഞ വഴിയെന്ന നിലയിൽ, ഉറ്റ സുഹൃത്തുക്കൾ വഴിയും വേണമെങ്കിൽ ഈ ഡിസ്കൗണ്ട് സ്വന്തമാക്കാൻ പരിശ്രമിക്കാവുന്നതാണ്. വൺകാർഡ് ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്ക് മാത്രമേ ഈ 7500 രൂപ ഡിസ്കൗണ്ട് ഓഫർ സാധുതയുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

3, 6, 9, 12, 18, 24 മാസ ഇഎംഐ കാലാവധികളിൽ ഈ ഓഫർ ലഭ്യമാണെന്ന് ലിസ്റ്റിംഗ് പറയുന്നു. IDFC FIRST ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ളവർക്കും EMI വഴി ഐ​ഫോൺ 16 പ​ർച്ചേസ് ചെയ്താൽ ഈ ഓഫർ ക്ലെയിം ചെയ്യാൻ കഴിയും.

ഇഎംഐ ഓപ്‌ഷനിലല്ലാതെയും ഐഫോൺ 16 ഡിസ്കൗണ്ടിൽ വാങ്ങാനാകും. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് ഐഫോൺ 16 വാങ്ങിയാൽ 5,000 രൂപ ഡിസ്കൗണ്ട് ക്ലെയിം ചെയ്യാൻ കഴിയും, അ‌തിനാൽ ഐഫോൺ 16 വില 74,900 രൂപയായി കുറയ്ക്കാം.

ഈ ബാങ്ക് കാർഡ് ഉള്ളവരെ കണ്ടുപിടിച്ചാൽ, ഐഫോൺ 16ന് 7500 രൂപ ഡിസ്കൗണ്ട്

കുറച്ചുകൂടി മെച്ചപ്പെട്ട ഐഫോൺ ഡീൽ അ‌ന്വേഷിക്കുന്നവർക്ക് ഇപ്പോൾ ഐഫോൺ 15 പ്രോയ്ക്ക് ലഭ്യമായിട്ടുള്ള വിവിധ ഡിസ്കൗണ്ട് ഓഫറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഐഫോൺ 15 പ്രോ ഫ്ലിപ്പ്കാർട്ടിൽ 1,01,999 രൂപയ്ക്ക് ഇപ്പോൾ വിൽക്കുന്നു, കഴിഞ്ഞ വർഷം 1,34,999 രൂപ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ഐഫോൺ 15 പ്രോ, ഇപ്പോൾ ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും വിലക്കുറവിലാണ് ഇപ്പോൾ ലഭ്യമാകുന്നത്. ലഭ്യമായ ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ കൂടുതൽ ഡിസ്കൗണ്ട് നേടാനും അ‌വസരമുണ്ട്.

More from GizBot

Best Mobiles in India

English summary
The iPhone 16 base variant can now be bought at a discount of up to Rs 7,500. This phone was launched in India at Rs 79,900. The iPhone is listed at Vijay Sale at Rs 79,900. But people with OneCard bank card can claim a discount of up to Rs 7,500. This offer is available for OneCard Credit Card EMI transactions only.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X