ഐഫോൺ 16 പകുതി വിലയ്ക്ക് വീട്ടിൽ കൊണ്ടുപോകാമെന്ന് ഫ്ലിപ്പ്കാർട്ട്! പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്
ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രധാന സ്വപ്നമാണ് ഒരു ഐഫോൺ സ്വന്തമാക്കുക എന്നത്. എത്ര വില കൂടിയ ആൻഡ്രോയിഡ് ഫോൺ കൈയിലുണ്ടെങ്കിലും കിട്ടാത്ത ഒരു സംതൃപ്തിയും അഭിമാനവും ഒരു ഐഫോൺ സ്വന്തമാക്കുന്നതിലൂടെ കിട്ടുന്ന ചില ആളുകൾ ഉണ്ട്. ഫീച്ചറുകളെക്കാൾ ഉപരി ഐഫോണിന് സമൂഹത്തിൽ ഉള്ള പ്രശസ്തിയും ക്ലാസ് വാല്യുവുമാണ് ഈ ഐഫോൺ പ്രേമത്തിന് പിന്നിലുള്ളത്. ഐഫോൺ വാങ്ങാൻ പലർക്കും കാരണങ്ങൾ പലതായിരിക്കും. എന്നാൽ ഇഷ്ടമുണ്ടായിട്ടും വാങ്ങാതിരിക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം പലപ്പോഴും ഒന്ന് മാത്രമാണ്, അതിന്റെ ഉയർന്ന വില.
പക്ഷേ ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴസ് പ്ലാറ്റ്ഫോമുകൾ ഐഫോണുകൾക്ക് പലപ്പോഴും എക്സ്ട്രാ ഡിസ്കൗണ്ടുകളും മറ്റ് ഓഫറുകളും ലഭ്യമാക്കാറുണ്ട്. ഇത് യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഐഫോൺ സ്വന്തമാക്കാൻ പലരെയും സഹായിക്കുന്നു. ഇപ്പോൾ ഏറ്റവും പുതിയ ആപ്പിൾ സ്മാർട്ട്ഫോണുകളായി നിലവിലുള്ളത് ഐഫോൺ 16 സീരീസ് മോഡലുകളാണ്. അതിലെ ഐഫോൺ 16 മോഡൽ വൻ വിലക്കുറവിൽ വാങ്ങാൻ ഫ്ലിപ്പ്കാർട്ട് അവസരം ഒരുക്കിയിട്ടുണ്ട്.

ഐഫോൺ 16 പാതി വിലയ്ക്ക് വീട്ടിൽകൊണ്ടുപോകാൻ അവസരം ഉണ്ട് എന്നാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നൽകിയിരിക്കുന്ന ഓഫർ വ്യക്തമാക്കുന്നത്. എന്നാൽ അതിൽ ചില കണ്ടീഷനുകൾ ബാധകമാണ് എന്നുമാത്രം. ലോഞ്ച് ചെയ്യുന്ന സമയത്ത് ഐഫോൺ 16യുടെ വില 79,900 രൂപ ആയിരുന്നു. ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ടിന് ശേഷം 74900 രൂപ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഐഫോൺ 16യ്ക്ക് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡുകൾക്ക് 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് ഉപയോഗിച്ചാൽ വില 709000 ആയി കുറയ്ക്കാം. എന്നാൽ പ്രധാന നേട്ടം കൊയ്യാനാകുക എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തുമ്പോഴാണ്.

പരമാവധി 44150 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ വിലയിരുത്തിയ ശേഷമാകും അന്തിമ മൂല്യം നിശ്ചയിക്കുക. ഐഫോൺ 13 പോലുള്ള പഴയ മോഡലുകൾ കൈയിലുള്ളവർക്ക് ഏറ്റവും പുതിയ ഐഫോൺ 16 മോഡലിലേക്ക് മാറാൻ ഇത് മികച്ച ഡീൽ ആണ്.
ഐഫോൺ 13 എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 30,700 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് നേടാനാകും. കൂടാതെ 8,000 രൂപ അധിക എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭിക്കും. ഐഫോൺ 13 കൈമാറ്റം ചെയ്യുന്നതിലൂടെ, 40000 രൂപയോട് അടുത്ത വിലയിൽ ഐഫോൺ 16 സ്വന്തമാക്കാനാകും എന്നതാണ് ഈ ഡീലിനെ ശ്രദ്ധേയമാക്കുന്നത്. ഫ്ലിപ്പ്കാർട്ടിലെ ഈ ഡീൽ കാണാനും സ്വന്തമാക്കാനും Apple iPhone 16 എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇനി എക്സ്ചേഞ്ച് നൽകാൻ ഫോൺ ഇല്ല എങ്കിൽ, കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന ഐഫോൺ മോഡൽ എന്ന നിലയിൽ അടുത്തിടെ പുറത്തിങ്ങിയ ഐഫോൺ 16e പരിഗണിക്കാവുന്നതാണ്. ഇന്ത്യയിൽ ഐഫോൺ 16eയുടെ 128GB വേരിയന്റിന് 59,900 രൂപയാണ് വില. 256GB വേരിയന്റിന് 69,900 രൂപയും 512GB വേരിയന്റിന് 89,900 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.

സിക്സ്-കോർ A18 3nm ചിപ്പ്, 64-ബിറ്റ് ആർക്കിടെക്ചർ, 4-കോർ GPU, 16-കോർ ന്യൂറൽ എഞ്ചിൻ, 6.1-ഇഞ്ച് (2532×1170 പിക്സലുകൾ) OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ, 800 nits ബ്രൈറ്റ്നസ്, 1200 nits വരെ ബ്രൈറ്റ്നസ്, HDR, ട്രൂ ടോൺ, സെറാമിക് ഷീൽഡ് പ്രൊട്ടക്ഷൻ, 48-മെഗാപിക്സൽ റിയർ ക്യാമറ, സെൽഫികൾക്കായി, 12-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ തുടങ്ങി മികച്ച ഫീച്ചറുകൾ ഐഫോൺ 16e വാഗ്ദാനം ചെയ്യുന്നുണ്ട്.
അഫിലിയേറ്റ് വെളിപ്പെടുത്തൽ
ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.


Click it and Unblock the Notifications








