Home
Mobile

സമ്മതിച്ചിരിക്കുന്നു! എടുത്താൽ പൊങ്ങാത്ത വിലയും വച്ച് ബജറ്റ് 5G ഫോണിനെ വരെ അ‌ടിച്ചിട്ട ഐഫോൺ മോഡൽ

ലോകത്ത് ഏറ്റവുമധികം ആളുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ ആപ്പിളിന്റെ ഐഫോണുകൾ ആണെന്നാണ് വയ്പ്പ്. എന്നാൽ ഉയർന്ന വില കാരണം ആ മോഹം നിറവേറ്റാൻ പലർക്കും സാധിക്കാറില്ല. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ചിടത്തോളം നിരവധി ബ്രാൻഡുകളുടെ പല വിലയിലുള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ഐഫോണിന് ഇന്ത്യൻ വിപണിയിലും ആരാധകർ നിറയെ ഉണ്ട് എന്ന് വ്യക്തമാണെങ്കിലും വിൽപ്പനയിൽ ബജറ്റ് 5ജി ഫോണുകളെപ്പോലും അ‌ടിച്ചിടുന്ന പ്രകടനം ആപ്പിൾ നടത്തിയിരിക്കുന്നു എന്നത് പലരും ചിലപ്പോൾ ​വിശ്വസിച്ചേക്കില്ല. എന്നാൽ രണ്ടാഴ്ച മുൻപ് പുറത്തുവന്ന കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കനുസരിച്ച് 2025ന്റെ ആദ്യ 11 മാസം ഏറ്റവുമധികം വിൽക്കപ്പെട്ട സ്മാർട്ട്ഫോൺ മോഡൽ ഐഫോൺ 16 ആണ്.

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ആധപത്യം പുലർത്തുന്ന ഇന്ത്യൻ വിപണിയിൽ താരതമ്യേന ഉയർന്ന വിലയുള്ള ഐഫോൺ പോലൊരു മോഡൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരിക്കുന്നു എന്നത് പലരും ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. 2025-ന്റെ ആദ്യ 11 മാസങ്ങളിൽ ആപ്പിൾ ഏകദേശം 6.5 ദശലക്ഷം ഐഫോൺ 16 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റു എന്നാണ് കണക്ക്.

എടുത്താൽ പൊങ്ങാത്ത വിലയും വച്ച് ബജറ്റ് 5G ഫോണിനെ അ‌ടിച്ചിട്ട ഐഫോൺ

അതേ കാലയളവിൽ 4.7 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച വിവോയുടെ Y29 5G-യെ മറികടന്നാണ് ആപ്പിൾ ഐഫോൺ 16 ഇന്ത്യൻ വിപണിയിൽ വിൽപ്പനയിൽ ഒന്നാമനായത്. വിവോ Y29 5ജിയുടെ അ‌ടിസ്ഥാന വില ഏകദേശം 14,000 രൂപയാണ്. അ‌തേസമയം ഐഫോണിന്റെ വില ഇതിന്റെ നാല് മടങ്ങ് വരും.

ഐഫോണുകളോടുള്ള ആളുകളുടെ താൽപര്യവും പ്രീമിയം മോഡൽ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ജനസമ്മതി വർധിച്ചു എന്നതും ഈ വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഐഫോൺ 16 ഏറ്റവും വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രധാന പ്ലാറ്റ്ഫോം ആമസോൺ ആണ്. ആപ്പിളിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റിൽ ഐഫോൺ 16 അ‌ടിസ്ഥാന മോഡലിന് 69999 രൂപയാണ് വില.

എടുത്താൽ പൊങ്ങാത്ത വിലയും വച്ച് ബജറ്റ് 5G ഫോണിനെ അ‌ടിച്ചിട്ട ഐഫോൺ

ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 16 അ‌ടിസ്ഥാന മോഡൽ നിലവിൽ 69900 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തേസമയം ആമസോണിൽ ഐഫോൺ 16 അ‌ടിസ്ഥാന മോഡലിന് 64,900 രൂപയേ വിലയുള്ളൂ. 60000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 16 മോഡൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. എന്നാലത് ഓഫർ സെയിലുകളുടെ സമയത്ത് ആയിരുന്നു.

ഇപ്പോൾ ഈ പ്രധാന ഇ-കൊമേഴ്സ് ​സൈറ്റുകളിൽ പ്രത്യേക ഡിസ്കൗണ്ട് സെയിലുകൾ ഒന്നും നടക്കുന്നില്ല. ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ ഐഫോൺ 16 വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ മികച്ച വിലക്കുറവ് ലഭ്യമായിരിക്കുന്നത് ആമസോണിൽ ആണെന്ന് പറയാം. അ‌തേസമയം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഐഫോൺ 16 മോഡലിന് ശേഷം അ‌തിനെക്കാൾ മികച്ച ഫീച്ചറുകളുമായി പുതിയ ഐഫോൺ 17 കഴിഞ്ഞ വർഷം അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്.

സെക്കൻഡ് ജെൻ 3nm സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആപ്പിളിൻ്റെ A18 ചിപ്‌സെറ്റാണ് ഐഫോൺ 16 മോഡലിന്റെ കരുത്ത്. 6.1 ഇഞ്ച് ഡിസ്‌പ്ലേ, 48 മെഗാപിക്സൽ മെയിൻ ക്യാമറ, 12MP അൾട്രാ-വൈഡ് ക്യാമറ, IP68 റേറ്റിങ്, 5ജി, ക്യാമറ കൺട്രോൾ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഐഫോൺ 16-ൽ ഉണ്ട്.

എടുത്താൽ പൊങ്ങാത്ത വിലയും വച്ച് ബജറ്റ് 5G ഫോണിനെ അ‌ടിച്ചിട്ട ഐഫോൺ

28GB, 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ മോഡൽ ലഭ്യമാകും. അൾട്രാമറൈൻ, ടീൽ, പിങ്ക്, വെള്ള, കറുപ്പ് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക. ത്രെഡ് നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യ, 25W- 30W വരെ അഡാപ്റ്റർ, USB-C ഫാസ്റ്റ് ചാർജിംഗ്, ലിഥിയം-അയൺ ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. ഐഫോൺ 16 മോഡൽ 147.6×71.6×7.80mm വലിപ്പവും 170g ഭാരവും ഉള്ളതാണ്.

More from GizBot

Best Mobiles in India

English summary
The iPhone 16, India's best-selling smartphone of 2025, is now listed at a discounted price on Amazon. The iPhone 16 base model is currently listed on Flipkart for Rs 69,900. Meanwhile, the iPhone 16 base model is priced at Rs 64,900 on Amazon. It is estimated that around 6.5 million iPhone 16 units were sold in India last year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X