ഐഫോൺ 17 വരും മുമ്പ് പരമാവധി ഐഫോൺ 16 വിൽക്കാൻ ലക്ഷ്യമിട്ട് വൻ ഡിസ്കൗണ്ടുമായി ആമസോൺ
സ്മാർട്ട്ഫോൺ വിപണിയിലെങ്ങും ഇപ്പോൾ ചർച്ച ആപ്പിളിന്റെ പുതിയ ഐഫോൺ 17 സീരീസിന്റെ ലോഞ്ചിനെപ്പറ്റിയാണ്. ഇന്ന് ഇന്ത്യൻ സമയം 10: 30 PM-ന് ആണ് ആപ്പിളിന്റെ ലോഞ്ച് ഇവന്റ് നടക്കുക. പുതിയ ഐഫോൺ 17 സീരീസിലെ മോഡലുകളുടെ വില സംബന്ധിച്ച് ആപ്പിൾ ഔദ്യോഗികമായി ഇതുവരെ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. എല്ലാ മോഡലുകൾക്കും വില കൂടും എന്ന് ഒരു ലീക്ക് റിപ്പോർട്ട് പറഞ്ഞപ്പോൾ മറ്റൊരു ലീക്ക് റിപ്പോർട്ട് അവകാശപ്പെട്ടത് പ്രോ മോഡലിന് മാത്രമാകും വില കൂടുക എന്നാണ്. ഇന്ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ ആപ്പിൾ വില പ്രഖ്യാപിക്കുന്നതോടെ മാത്രമേ ഇതിന്റെ സത്യാവസ്ഥ ഏതെന്ന് വ്യക്തമാകൂ.
ഐഫോൺ 17 സീരീസ് എത്തിയാലും നിലവിലുള്ള ഐഫോൺ 16 വിപണിയിൽ ഉണ്ടാകും എന്ന് ഉറപ്പാണ്. എന്നാൽ പുതിയ ഐഫോൺ 17 മോഡൽ വരും മുമ്പ് തന്നെ നിലവിലുള്ള മോഡൽ പരമാവധി വിറ്റഴിക്കാൻ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു. ഐഫോൺ 16 ഏറ്റവും വിലക്കുറവിൽ ലിസ്റ്റ് ചെയ്തുകൊണ്ടാണ് ആമസോണിന്റെ നീക്കം.

പുതിയ ഐഫോൺ 17 മോഡൽ മുൻഗാമിയായ ഐഫോൺ 16 മോഡലിനെക്കാൾ ഒരുപാട് മികച്ച ഫീച്ചറുകളുമായി വരും എന്നത് ഉറപ്പാണ്. പക്ഷേ അതിന്റെ വില കൂടിയില്ലെങ്കിൽ കുറഞ്ഞത് 79900 രൂപ നൽകേണ്ടിവരും. ഐഫോൺ 17 മുൻ മോഡലിന്റെ അതേ വിലയിൽ എത്തിയാൽ മുൻ മോഡലിന് പതിവ് പോലെ 10000 രൂപ വിലക്കുറവ് ലഭിക്കും.
എന്നാൽ ചൈനീസ് ടിപ്‌സ്റ്റർ ഇൻസ്റ്റന്റ് ഡിജിറ്റൽ പുറത്തുവിട്ട ലീക്ക് റിപ്പോർട്ടിൽ പറയുന്നത് പോലെ ഐഫോൺ 17 മോഡലിന്റെ വില ഇത്തവണ വർധിച്ചാൽ, അതായത് 79900 എന്നതിന് പകരം 89,900 രൂപ അടിസ്ഥാന വിലയിൽ ഐഫോൺ 17 ലോഞ്ച് ചെയ്യപ്പെട്ടാൽ ഐഫോൺ 16 മോഡലിന് കാര്യമായ വിലക്കുറവ് ലഭിച്ചേക്കില്ല എന്നും വിലയിരുത്തലുകളുണ്ട്.

ഫ്ലിപ്പ്കാർട്ട് വില
എന്തായാലും ഐഫോൺ 17 ലോഞ്ചിന് മുൻപ് ഐഫോൺ 16 വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കിടിലൻ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നത് ആമസോൺ ആണ്. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഐഫോൺ 16 128ജിബി അടിസ്ഥാന മോഡൽ 74,900 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആപ്പിൾ വെബ്സൈറ്റിൽ ഇതിന് 79900 രൂപയാണ്.
ആമസോൺ വില
നിലവിൽ ഐഫോൺ 16 ഏറ്റവും വിലക്കുറവിൽ വിൽക്കുന്നത് ആമസോൺ ആണ്. 128ജിബി വേരിയന്റ് 69900 രൂപ വിലയിൽ ആണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 10000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട്. ഇത് കൂടാതെ ആമസോൺ പേ ബാലൻസ് ഓഫറായി 2099 രൂപ ക്യാഷ്ബാക്കും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതിനാൽ വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിലെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്. അതല്ലെങ്കിൽ ഐഫോൺ 17 സീരീസ് ലോഞ്ച് വരെ കാത്തിരുന്ന ശേഷം പുതിയ ഫീച്ചറുകളുമായി എത്തുന്ന ഐഫോൺ 17 സ്വന്തമാക്കാവുന്നതാണ്. എന്നാൽ അതിന് വില കൂടുതൽ നൽകേണ്ടിവരും എന്നുമാത്രം. കൃത്യമായ വില ലോഞ്ചിന് ശേഷമേ അറിയാൻ കഴിയൂ.

ഇവിടെ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഫെസ്റ്റിവൽ ഓഫർ സെയിൽ വരാൻ പോകുകയാണ്. അൽപ്പം കാത്തിരുന്നാൽ ഈ ഓഫർ സെയിലുകളിൽ നിലവിലുള്ളതിനെക്കാൾ കുറച്ചുകൂടി കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാകാൻ സാധ്യതയുണ്ട്. പുതിയ മോഡലുകൾ എത്തിയാലും A18 ബയോണിക് ചിപ്‌സെറ്റ് കരുത്തിൽ എത്തുന്ന ഐഫോൺ 16 ആപ്പിൾ ആരാധകർക്ക് വാങ്ങാൻ അനുയോജ്യമായ ഒരു മികച്ച ഓപ്ഷനായിത്തന്നെ തുടരും എന്നതിൽ തർക്കമില്ല.


Click it and Unblock the Notifications








