Home
Mobile

പുതിയ നത്തിങ് ഫോൺ 3- യെക്കാൾ വളരെ വിലക്കുറവിൽ ദേ ഐഫോൺ 16 വിൽക്കുന്നു; ഓഫറും ഉണ്ട്

എന്തൊക്കെ ഫീച്ചറുകൾ ഉണ്ടെന്ന് പറഞ്ഞാലും ഇന്ത്യയിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവരിൽ വലിയൊരു വിഭാഗം പ്രാധാന്യം നൽകുന്നത് ബജറ്റിനാണ്. തങ്ങളുടെ ബജറ്റിന് ഉള്ളിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ മികച്ചത് തെരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ശ്രമിക്കാറുള്ളത്. ഉയർന്ന വിലയുടെ സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ പോലും വില ഒരു പ്രധാന ഘടകമാണ്. ഉദാഹരണത്തിന് ഐഫോൺ ആരാധകരിൽ തന്നെ കൂടുതൽ തുക മുടക്കാൻ തയാറുള്ളവർ ഏറ്റവും കൂടിയ മോഡൽ എടുക്കും. പുതിയ സീരീസിലെ ഒരു ഐഫോൺ സ്വന്തമാക്കണം എന്നേയുള്ളൂ എങ്കിൽ ഐഫോൺ അ‌ടിസ്ഥാന മോഡൽ കൊണ്ട് തന്നെ തൃപ്തിപ്പെടുകയും ചെയ്യും.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഐഫോൺ സീരീസിലെ 'പ്രധാന' മോഡലുകളിൽ ഏറ്റവും വില കുറഞ്ഞ മോഡൽ ഐഫോൺ 16 (iPhone 16) ആണ്. ഇത് ഇപ്പോൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ ആമസോൺ അ‌വസരം ഒരുക്കിയിരിക്കുന്നു. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ് തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്യുകയുണ്ടായി.

പുതിയ നത്തിങ് ഫോൺ 3- യെക്കാൾ വളരെ വിലക്കുറവിൽ ദേ ഐഫോൺ 16 വിൽക്കുന്നു

നത്തിങ് ഫോൺ 3യുടെ 12GB റാം + 256GB സ്റ്റോറേജ് അ‌ടിസ്ഥാന വേരിയന്റിന് 79,999 രൂപയും 16GB + 512GB വേരിയന്റിന് 89,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ നത്തിങ് ഫോണിനെക്കാൾ വിലക്കുറവിൽ ഇപ്പോൾ ആമസോണിൽ ഐഫോൺ 16 വിൽക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.

ഐഫോൺ 16 ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 79900 രൂപ പ്രാരംഭ വിലയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ വെറും 73000 രൂപ വിലയിലാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, ഫോണിന്റെ വില കൂടുതൽ കുറയ്ക്കുന്നതിന് സഹായിക്കുന്ന ക്യാഷ്ബാക്ക് ഓഫറും എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഓഫറുകളും ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്.

പുതിയ നത്തിങ് ഫോൺ 3- യെക്കാൾ വളരെ വിലക്കുറവിൽ ദേ ഐഫോൺ 16 വിൽക്കുന്നു

ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 2190 രൂപ ക്യാഷ്ബാക്ക് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും. അ‌തിനാൽ പ്രീമിയം സ്മാർട്ട്ഫോൺ തേടുന്നവർക്ക് വളരെ എളുപ്പത്തിൽ സ്വന്തമാക്കാവുന്ന ഒന്നായി ഐഫോൺ 16ന്റെ ആമസോണിലെ ഡീൽ മാറുന്നു.

സെക്കൻഡ് ജെൻ 3nm സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആപ്പിളിൻ്റെ ഏറ്റവും പുതിയ A18 ചിപ്‌സെറ്റാണ് ഐഫോൺ 16 യുടെ കരുത്ത്. 6.1 ഇഞ്ച് ഡിസ്‌പ്ലേ, 2000nits പീക്ക് ​ബ്രൈറ്റ്നസ്, ആക്ഷൻ ബട്ടൺ, 48 മെഗാപിക്സൽ മെയിൻ ക്യാമറ, 12MP അൾട്രാ-വൈഡ് ക്യാമറ എന്നിവയടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ട്.

128GB, 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളിൽ ഐഫോൺ 16 ലഭ്യമാണ്. ത്രെഡ് നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യ, 25W- 30W വരെ അഡാപ്റ്റർ, USB-C ഫാസ്റ്റ് ചാർജിംഗ്, ലിഥിയം അയൺ ബാറ്ററി, IP68, സ്റ്റീരിയോ സ്പീക്കറുകൾ, 5G എന്നിവയും ഐഫോൺ 16യുടെ ഫീച്ചറുകളിൽ ഉൾപ്പെടുന്നുണ്ട്.

പുതിയ നത്തിങ് ഫോൺ 3- യെക്കാൾ വളരെ വിലക്കുറവിൽ ദേ ഐഫോൺ 16 വിൽക്കുന്നു

ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് കണക്റ്റിവിറ്റി എന്നിവയ്ക്കുള്ള പിന്തുണയും ഈ ഫോണിൽ ലഭ്യമാണ്. ഐഫോൺ 16 ലെ ആക്ഷൻ ബട്ടൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഫോണിലെ ചില സെറ്റിങ്സിലേക്കോ ഫീച്ചറുകളിലേക്കോ ക്വിക്ക് ആക്‌സസ് സാധ്യമാകും. കൂടാതെ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളെയും ഐഫോൺ 16 പിന്തുണയ്ക്കുന്നുണ്ട്.

ചുരുക്കത്തിൽ ഒരു പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് പേരും പ്രശസ്തിയുമുള്ള ഐഫോൺ 16 തന്നെ സ്വന്തമാക്കാനുള്ള അ‌വസരമാണ് ആമ​സോൺ ഇപ്പോൾ നൽകിയിരിക്കുന്നത്. ലോഞ്ച് വിലയെക്കാൾ 6900 രൂപ വിലക്കുറവ് ഐഫോൺ 16 അ‌ടിസ്ഥാന മോഡലിന് ആമസോൺ നൽകുന്നു. ബാങ്ക് ഓഫറും ഇതിന് പുറമേ ലഭ്യമാകുന്നു.

More from GizBot

Best Mobiles in India

English summary
The iPhone 16 is being sold at a lower price than the Nothing Phone 3. The 12GB RAM + 256GB storage base variant of the Nothing Phone 3 is priced at Rs 79,999 and the 16GB + 512GB variant is priced at Rs 89,999. However, the iPhone 16 base variant is listed on Amazon for Rs 73,000. At the time of its launch in India, the iPhone 16 base model was priced at Rs 79,900.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X