ഓട്ടോറിക്ഷയുടെ വിലയിൽ റേഞ്ച് റോവറോ! 45000 രൂപയ്ക്ക് ഐഫോൺ 16 കിട്ടുന്നത് എങ്ങനെ
ഓട്ടോറിക്ഷയുടെ വിലയിൽ കോടികൾ വിലവരുന്ന റേഞ്ച് റോവർ വാങ്ങാൻ അവസരം ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ നാം ഒന്ന് പാടുപെടും. ഏതാണ്ട് അതുപോലെ ഒരു ഡീൽ ഇപ്പോൾ സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ട് എന്നാണ് ഐഫോൺ 16 യുടെ ഡിസ്കൗണ്ട് വില സംബന്ധിച്ച ചില റിപ്പോർട്ടുകൾ കണ്ടാൽ തോന്നുക. അതായത് ആപ്പിളിന്റെ നിലവിലെ ഏറ്റവും പുതിയ ഐഫോൺ സീരീസിൽപ്പെടുന്ന ഐഫോൺ 16യുടെ 128GB വേരിയന്റിന് 79,900 രൂപയും 256GB വേരിയന്റിന് 89,900 രൂപയും 512GB വേരിയന്റിന് 1,09,900 രൂപയും ആണ് യഥാർഥ വില.
എന്നാൽ ഈ ഐഫോൺ ഇപ്പോൾ 45000 രൂപയിൽ താഴെ വിലയിൽ വാങ്ങാം എന്നാണ് ഐഫോൺ 16യുടെ ഡിസ്കൗണ്ട് സംബന്ധിച്ച് വന്നിരിക്കുന്ന ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഇത് സത്യമാണോയെന്നും എങ്ങനെയാണ് ഐഫോൺ 16 ഇത്ര വിലക്കുറവിൽ വാങ്ങാൻ ലഭ്യമാകുക എന്നും ഇവിടെ പരിശോധിക്കാം.

ലോകത്ത് ഏറ്റവുമധികം ആളുകൾ ഇഷ്ടപ്പെടുന്ന സ്മാർട്ട്ഫോൺ ബ്രാൻഡാണ് ആപ്പിൾ ഐഫോൺ. കൈയിൽ ഒരു ഐഫോൺ ഉണ്ട് എന്നത് ഒരു ഗമയായി കാണുന്ന ആളുകൾ ഇന്നും ധാരാളമുണ്ട്. അതിനാൽത്തന്നെ അതിന്റേതായ ഒരു ഡിമാൻഡ് എന്നും ഐഫോണുകൾക്ക് ലഭിച്ചുപോന്നിട്ടുമുണ്ട്. ഓഫർ സെയിലുകളിലും മറ്റും ഐഫോണുകൾക്ക് ഏറെ അന്വേഷകരും ആവശ്യക്കാരും എത്തുന്നു.
ഐഫോണുകളുടെ ഉയർന്ന വില അത് സ്വന്തമാക്കണമെന്ന പലരുടെയും മോഹത്തിന് തടയിടുന്നു. എന്നാൽ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ഫ്ലിപ്പ്കാർട്ട്, ആമസോൺ പോലുള്ളവ ഡയറക്ട് ഡിസ്കൗണ്ടുകളിലൂടെയും ബാങ്ക് ഡിസ്കൗണ്ടുകളിലൂടെയും കുറഞ്ഞ വിലയിലും ഡിസ്കൗണ്ടിലും ഐഫോൺ സ്വന്തമാക്കാനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ പ്രമുഖ ഇ-കൊമേഴസ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് ഐഫോൺ 16യ്ക്ക് ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവിൽ ഐഫോൺ 16യുടെ അടിസ്ഥാന മോഡൽ ഏതാണ്ട് 12 ശതമാനം ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 69,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 2000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ 67999 രൂപ വിലയിൽ ഇത് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും.
എന്നാൽ യഥാർഥ ഡിസ്കൗണ്ട് ഒളിച്ചിരിക്കുന്നത് എക്സ്ചേഞ്ച് ഓഫറിനുള്ളിലാണ്. പരമാവധി 36150 രൂപ വരെ ഈ ഇനത്തിൽ ലാഭിക്കാൻ കഴിയും എന്നതാണ് ഐഫോൺ 16 ഇപ്പോൾ 45000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകും എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനം. എന്നാൽ ഇവിടെ ഒരു കാര്യം കൂടി വളരെയേറെ ശ്രദ്ധിക്കാനുണ്ട്.
എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, മോഡൽ, ഡാമേജ്, പ്രവർത്തക്ഷമത എന്നിവയൊക്കെ വിലയിരുത്തിയ ശേഷമാകും അന്തിമ മൂല്യം നിർണയിക്കുക. ഉപയോക്താവിന്റെ കൈവശം ഒരു പഴയ ഐഫോൺ 13 ഉണ്ടെങ്കിൽ, അത് ട്രേഡ് ചെയ്താൽ 26,120 രൂപ എക്സ്ചേഞ്ച് ലഭിക്കും, ഇത് അന്തിമ വില 41,879 രൂപയായി കുറയ്ക്കും.

പഴയ ഐഫോൺ 12 നൽകിയാൽ പോലും ഏകദേശം 20,100 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭിക്കും, ഇത് ചെലവ് 47,899 രൂപയായി കുറയ്ക്കും. അതിനാൽ എക്സ്ചേഞ്ച് നൽകാൻ അത്യാവശ്യം നല്ലൊരു സ്മാർട്ട്ഫോൺ ഉള്ള ഉപയോക്താക്കൾക്കാണ് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഈ ഐഫോൺ 16 45000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകും എന്ന ഓഫറിന് അർഹതയുള്ളത്.
താൽപര്യമുള്ള ഐഫോൺ പ്രേമികൾക്ക് ഈ ഡീൽ പ്രയോജനപ്പെടുത്താം. അതല്ലെങ്കിൽ അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 16e എന്ന സ്മാർട്ട്ഫോൺ വാങ്ങുന്നത് പരിഗണിക്കാം. ഇന്ത്യയിൽ ഐഫോൺ 16eയുടെ 128GB വേരിയന്റിന് 59,900 രൂപയാണ് വില. 256GB വേരിയന്റിന് 69,900 രൂപയും 512GB വേരിയന്റിന് 89,900 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.


Click it and Unblock the Notifications








