Home
Mobile

നിങ്ങളിത് വാങ്ങുമോ! ഐ​ഫോൺ 16 പ്ലസ് മോഡലിന് ഡിസ്കൗണ്ടുമായി ജിയോമാർട്ട്; വിലക്കുറവ് എത്രയെന്ന് അ‌റിയണ്ടേ

ഒരു പുതിയ മോഡൽ അ‌വതരിപ്പിക്കാൻ വേണ്ടി ആപ്പിൾ തങ്ങളുടെ ഐഫോൺ സീരീസ് നിരയിൽ നിന്ന് ഒഴിവാക്കുകയും എന്നാലിപ്പോൾ തിരിച്ചുകൊണ്ടുവരാൻ പോകുന്നു എന്നും കേൾക്കുന്നതുമായ സ്മാർട്ട്ഫോൺ മോഡലാണ് പ്ലസ്. ഏറ്റവും ഒടുവിൽ ആപ്പിളിന്റെ പ്ലസ് മോഡൽ എത്തിയത് 16 സീരീസിന് ഒപ്പമായിരുന്നു. പിന്നീട് വന്ന 17 സീരീസിൽ പ്ലസ് മോഡലിന്റെ സ്ഥാനത്ത് 17 എയർ മോഡൽ ഐഫോണാണ് എത്തിയത്. എന്നാൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും സ്ലിം ഐഫോൺ മോഡൽ എന്ന പ്രത്യേകത ഉണ്ടായിട്ടും വിപണിയിൽ എയർ മോഡലിന് തിരിച്ചടി നേരിട്ടു.

സ്ലിം ഡി​സൈൻ സജ്ജീകരിക്കാൻ ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്തെങ്കിലും വിലയിൽ വിട്ടുവീഴ്ച ചെയ്യാഞ്ഞതാണ് ഐഫോൺ 17 എയർ മോഡലിന് തിരിച്ചടിയായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ 18 സീരീസിൽ നിന്ന് എയർ മോഡൽ ഒഴിവാക്കാനും പകരം പ്ലസ് മോഡൽ തിരിച്ചുകൊണ്ടുവരാനും ആപ്പിൾ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്, പക്ഷേ അ‌ത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

നിങ്ങളിത് വാങ്ങുമോ! ഐ​ഫോൺ 16 പ്ലസിന് ഡിസ്കൗണ്ടുമായി ജിയോമാർട്ട്

എയർ മോഡൽ ആപ്പിൾ ഐഫോൺ 18 സീരീസിൽ നിന്ന് ഒഴിവാക്കിയാലും ഇല്ലെങ്കിലും ഇപ്പോൾ പറയാനുള്ളത് ഐഫോൺ 16 പ്ലസ് മോഡലിനെക്കുറിച്ച് ആണ്. ഐഫോൺ നിരയിലെ ഏറ്റവും അ‌വസാനത്തെ പ്ലസ് മോഡലായ ഐഫോൺ 16 പ്ലസ് ഇപ്പോൾ ജിയോമാർട്ടിൽ മറ്റ് പ്ലാറ്റ്ഫോമുകളിലെക്കാൾ വിലക്കുറവിൽ വാങ്ങാനായിരിക്കുന്നു.

ഐഫോൺ 16 പ്ലസ് വില

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐഫോൺ 16 പ്ലസിന്റെ 128GB വേരിയന്റിന് 89,900 രൂപയായിരുന്നു വില. എന്നാൽ പിന്നീട് ഐഫോൺ 17 സീരീസ് എത്തിയപ്പോൾ ഇപ്പോൾ ഇത് 79,900 രൂപയാക്കി കുറച്ചു. നിലവിൽ ആപ്പിൾ വെബ്​സൈറ്റിൽ 79900 രൂപ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

നിങ്ങളിത് വാങ്ങുമോ! ഐ​ഫോൺ 16 പ്ലസിന് ഡിസ്കൗണ്ടുമായി ജിയോമാർട്ട്

തേർഡ്പാർട്ടി പ്ലാറ്റ്ഫോമുകളിൽ ഐഫോൺ 17 പ്ലസ് 70000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. നിലവിൽ ഐഫോൺ 16 പ്ലസിന് ലഭ്യമായിരിക്കുന്ന ഏറ്റവും മികച്ച ഡിസ്കൗണ്ടുകളിലൊന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത് ജിയോമാർട്ട് ആണ്. ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 65,990 രൂപ വിലയിൽ ഐഫോൺ 16 പ്ലസ് ജിയോമാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

അ‌തായത് നിലവിൽ ആപ്പിൾ വെബ്​സൈറ്റിൽ ലഭ്യമായിരിക്കുന്നതിനെക്കാൾ 13,910 രൂപ വിലയിലാണ് ഐഫോൺ 16 പ്ലസ് ജിയോമാർട്ടിൽ വിൽക്കുന്നത്. ഇതിന്റെ യഥാർഥ ലോഞ്ച് വിലയുമായി താരതമ്യം ചെയ്താൽ 23,910 രൂപയുടെ ഡിസ്കൗണ്ട് ഈ ഫോണിന് ഇപ്പോൾ ജിയോമാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. നല്ലൊരു പ്രീമിയം സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

"എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം" ഉപയോഗിച്ച് നിർമ്മിച്ചതും പുതിയ കളർ-ഇൻഫ്യൂസ്ഡ് ബാക്ക്‌ഗ്ലാസ് ഫീച്ചർ ചെയ്യുന്നതുമായ ഐഫോൺ 16 പ്ലസ് അൾട്രാമറൈൻ, ടീൽ, പിങ്ക്, വെള്ള, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. 6.7 ഇഞ്ച് വലിയ സ്‌ക്രീനാണ് ഈ പ്ലസ് മോഡലിന്റെ പ്രത്യേകത, 2000nits പീക്ക് ​ബ്രൈറ്റ്നസ് ഇതിനുണ്ട്.

നിങ്ങളിത് വാങ്ങുമോ! ഐ​ഫോൺ 16 പ്ലസിന് ഡിസ്കൗണ്ടുമായി ജിയോമാർട്ട്

സെക്കൻഡ് ജെൻ 3nm സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആപ്പിളിൻ്റെ A18 ചിപ്‌സെറ്റാണ് ഐഫോൺ 16 പ്ലസ് മോഡലിന്റെ കരുത്ത്. 48 എംപി മെയിൻ സെൻസറും 12 എംപി അൾട്രാവൈഡ് ലെൻസും ഉള്ള ഡ്യുവൽ ക്യാമറ സജ്ജീകരണവും 60fps-ൽ 4K വീഡിയോ റെക്കോർഡിങ് പിന്തുണയും ഇതിലുണ്ട്. കൂടാതെ 27 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും 5G കണക്റ്റിവിറ്റിയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
The iPhone 16 Plus model is currently being sold at a price of Rs 65,990 on JioMart. Its price on the Apple official website is Rs 79,900. This means that the iPhone 16 Plus is currently being sold at a price of Rs 13,910 less than what is currently available on the Apple website. Compared to its original launch price, JioMart is now offering a discount of Rs 23,910 on this phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X