Home
Mobile

സ്വർണ്ണത്തിന്റെ പവറുള്ള ഐഫോൺ! ഐഫോൺ 16 പ്രോ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

സ്വർണ്ണത്തിനോട് നിരവധി മനുഷ്യർക്ക് അ‌ടക്കാനാവാത്ത ഒരു ആവേശമുണ്ട്. അ‌തിനാൽത്തന്നെ ദിവസത്തിന് ദിവസം അ‌തിന്റെ വില കൂടുന്നുമുണ്ട്. സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിലെ തനിത്തങ്കമാണ് ഐഫോണുകൾ. മറ്റ് നിരവധി ബ്രാൻഡുകളുടെ കിടിലൻ സ്മാർട്ട്ഫോണുകൾ ഉണ്ടെങ്കിലും ഐഫോണുകളോട് ആളുകൾക്ക് താൽപര്യവും ആവേശവും വളരെ കൂടുതലാണ്. സ്വർണ്ണം പോലെ തന്നെ ഐഫോൺ വാങ്ങുന്ന കാര്യവും അ‌ൽപ്പം ചെലവേറിയതാണ്. ഇപ്പോൾ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പുതിയ ഐഫോൺ മോഡൽ എന്ന നിലയിൽ ഐഫോൺ 16e വിപണിയിൽ എത്തിയിട്ടുണ്ട്. എങ്കിലും പ്രധാന മോഡലുകൾ വാങ്ങുമ്പോൾ കിട്ടുന്ന അ‌ത്ര സുഖവും തൃപ്തിയും ഈ പുതിയ മോഡലിൽ കിട്ടില്ല.

ഐഫോൺ നിരയിൽ നിന്ന് ഒരു മികച്ച സ്മാർട്ട്ഫോൺ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അ‌തിന് അ‌നുയോജ്യമായ മോഡലായി ഐഫോൺ 16 പ്രോ ആണ് പൊതുവിൽ മികച്ച ഓപ്ഷൻ. ഇത് ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് ഐഫോൺ 16 സീരീസ് ഇന്ത്യയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്തത്.

സ്വർണ്ണത്തിന്റെ പവറുള്ള ഐഫോൺ! ഐഫോൺ 16 പ്രോ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ

ലോഞ്ചിന് ശേഷം ഏതാണ്ട് ആറ് മാസക്കാലം പിന്നിടുമ്പോൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഡിസ്കൗണ്ട് വിലയിൽ ആണ് ഐഫോൺ 16 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐഫോൺ 16 പ്രോയുടെ 128GB വേരിയന്റ് 1,19,900 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 256GB വേരിയന്റിന് 1,29,900 രൂപയും 512GB വേരിയന്റിന് 1,49,900 രൂപയും 1TB വേരിയന്റിന് 1,69,900 രൂപയുമാണ് വില.

എന്നാലിപ്പോൾ ആമസോണിൽ ഐഫോൺ 16 പ്രോ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 1,12,900 രൂപ വിലയിൽ ആണ്. അ‌തായത് 7000 രൂപ വിലക്കുറവിൽ. ഈ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ ആകെ 10000 രൂപ വിലക്കുറവിന് ശേഷം ഇപ്പോൾ 1,09,900 രൂപ വിലയിൽ ഈ മോഡൽ സ്വന്തമാക്കാനാകും.

സ്വർണ്ണത്തിന്റെ പവറുള്ള ഐഫോൺ! ഐഫോൺ 16 പ്രോ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ

സ്മാർട്ട്ഫോൺ വാങ്ങാൻ വില ഒരു പ്രശ്നമല്ല എങ്കിൽ ഐഫോൺ 16 നിരയിലെ ഈ പ്രോ മോഡൽ മികച്ച ഓപ്ഷനാണ്. 6.3 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് ഈ ഐഫോൺ വരുന്നത്. സ്ലിം ബെസലുകൾ, 120Hz റിഫ്രഷ് റേറ്റും ഉണ്ട്, കൂടാതെ 1 നിറ്റ് വരെ ഡിം ചെയ്യാൻ കഴിയും. സെക്കൻഡ് ജെൻ 3nm പ്രോസസ്സിൽ നിർമ്മിച്ച ആപ്പിളിന്റെ A18 പ്രോ ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

ക്യാമറ മികവിന്റെ കാര്യത്തിലും ഐഫോൺ 16 പ്രോ പതിവ് പോലെ ഏറെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 48 മെഗാപിക്സൽ ProRAW, HEIF ഫോട്ടോകളിൽ ഷട്ടർ ലാഗ് ഇല്ലാതാക്കുന്ന സെക്കൻഡ്-ജെൻ ക്വാഡ്-പിക്സൽ സെൻസറുള്ള പുതിയ 48 മെഗാപിക്സൽ പ്രധാന ക്യാമറ ഉൾപ്പെടെയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

ഐഫോൺ 16 പ്രോയിൽ അൾട്രാ-വൈഡ് ക്യാമറ ഓട്ടോഫോക്കസുള്ള 48 മെഗാപിക്സലായി അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നു. കൂടാതെ ഇതിലെ മൂന്നാമത്തെ സെൻസർ 5x ഒപ്റ്റിക്കൽ സൂമും 120mm ഫോക്കൽ ലെങ്തും ഉള്ള 12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ്. ഐഫോൺ 16 പ്രോ വാഗ്ദാനം ചെയ്യുന്ന 5x ഒപ്റ്റിക്കൽ സൂം ഫീച്ചർ മുൻ പ്രോ മോഡലിൽ ഇല്ലാത്തതാണ് എന്നത് ശ്രദ്ധേയമാണ്.

സ്വർണ്ണത്തിന്റെ പവറുള്ള ഐഫോൺ! ഐഫോൺ 16 പ്രോ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ

മികച്ച ക്യാമറ, മികച്ച പെർഫോമൻസ്, മികച്ച ഈട് എന്നിവയാൽ ഉപയോക്താവിന് സംതൃപ്തി നൽകുന്ന സ്മാർട്ട്ഫോൺ ആണ് ഐഫോൺ 16​ പ്രോ എന്ന് ഇതിനകം വിലയിരുത്തലുകൾ വന്നിട്ടുണ്ട്. അ‌തിനാൽത്തന്നെ യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാതെ തന്നെ നിരവധി പേർ ഈ മോഡൽ തെരഞ്ഞെടുക്കുന്നുമുണ്ട്. പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

Best Mobiles in India

English summary
The iPhone 16 Pro is now available on Amazon at a discount of Rs 10,000. The 128GB variant of the iPhone 16 Pro was launched in India at a price of Rs 1,19,900. It is now listed on Amazon at a price of Rs 112,900 after a direct discount of Rs 7,000. There is also a bank discount of Rs 3,000. So, now you can get this model at a price of Rs 1,09,900.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X