Home
Mobile

നിറം കണ്ട് കൊതിക്കേണ്ട, ഇത് ബിസ്കറ്റുമല്ല, ചോക്ലേറ്റുമല്ല! പുത്തൻ കളറിൽ മാസ് കാട്ടി ഐഫോൺ 16 പ്രോ

ഐഫോൺ ലോഞ്ച് അ‌ടുത്തതോടെ ലോകമെമ്പാടുമുള്ള ആപ്പിൾ ആരാധകർക്ക് ആവേശം കൂടിക്കൂടി വരുകയാണ്. ഓരോ ദിവസവും പുലരുന്നത് ഐഫോൺ 16 സീരീസിലെ ഏതെങ്കിലും മോഡലിനെപ്പറ്റിയുള്ള പുതിയ വിവരങ്ങളുമായിട്ടായിരിക്കും. ​അ‌തൊക്കെ കണ്ടും കേട്ടും എത്രയും പെട്ടന്ന് ലോഞ്ച് ദിവസം ആയിരുന്നെങ്കിൽ എന്ന് കൊതിക്കുന്നവർ ഏറെ. കഴിഞ്ഞ ദിവസം ഐഫോൺ 16യുടെ ഡി​സൈൻ ഡീറ്റെയിൽസ് ലീക്ക് റിപ്പോർട്ടായി പുറത്തുവന്നിരുന്നു. ഇപ്പോൾ അ‌തിനെക്കാൾ ആവേശം ഉണർത്തും വിധത്തിൽ, ഐഫോ​ൺ സീരീസിലെ ഏറ്റവും ശ്രദ്ധേയമായ പ്രോ മോഡലിനെക്കുറിച്ചുള്ള ചില വിവരങ്ങൾ ഓ​ൺ​ലൈനുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഐഫോൺ 16 പ്രോ മോഡൽ ഒരു പുതിയ കളറിൽ ഇത്തവണ വിപണിയിൽ എത്തും എന്നതാണ് ഏറ്റവും പുതിയ വിവരം. രണ്ട് പ്രമുഖ ടിപ്സ്റ്റർമാർ ഈ വിവരം ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. അ‌തിൽ ഒരു ടിപ്സ്റ്റർ ഐഫോൺ 16 പ്രോയുടെ പുതിയ കളർ ഓപ്ഷനുകളുടെ ചിത്രം സഹിതമാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

പുത്തൻ കളറിൽ മാസ് കാട്ടി ഐഫോൺ 16 പ്രോ

കഴിഞ്ഞ വർഷം ഇറങ്ങിയ ഐഫോൺ 15 പ്രോ മോഡൽ നാല് കളർ ഓപ്ഷനുകളിൽ ആണ് ലഭ്യമായത്. ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം എന്നിവയായിരുന്നു ആ നാല് കളർ ഓപ്ഷനുകൾ. എന്നാൽ ഇത്തവണ ബ്ലൂ ​ടൈറ്റാനിയം കളർ ​ഒഴിവാക്കി പകരം പുതിയ കളർ ആപ്പിൾ അ‌വതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ടിപ്സ്റ്റർ @SonnyDickson വരാൻ പോകുന്ന ഐഫോൺ 16 പ്രോയുടെ കളർ ഓപ്ഷനുകൾ തന്റെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ഇപ്പോൾ ചിത്രം സഹിതം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് ഇരുണ്ട സ്വർണ്ണ നിറത്തിലുള്ള ഒരു കളർ പുതിയതായി ഐഫോൺ പ്രോയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നാണ്. "ഡെസേർട്ട് ടൈറ്റാനിയം" എന്ന് ഈ കളർ അ‌റിയപ്പെടുമെന്നാണ് റിപ്പോർട്ട്.

പുത്തൻ കളറിൽ മാസ് കാട്ടി ഐഫോൺ 16 പ്രോ

അ‌തേസമയം പുതിയ കളർ ഓപ്ഷൻ വെളിപ്പെടുത്തിയതിനൊപ്പം ടിപ്സ്റ്റർ @SonnyDickson പങ്കുവച്ച ഐഫോൺ 16 പ്രോയുടെ ചിത്രം മറ്റുചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തുന്നുണ്ട്. ഐഫോൺ 16 പ്രോ മോഡലുകളുടെ ഡി​സൈനിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട എന്നതാണ് അ‌ത്. കാരണം കഴിഞ്ഞ വർഷത്തെ ഐഫോൺ 15 പ്രോ മോഡലുകളുടെ അ‌തേ രൂപഭാവങ്ങളാണ് ഐഫോൺ 16 പ്രോ മോഡലിലും കാണുന്നത്.

ടിപ്സ്റ്റർ പുറത്തുവിട്ട ചിത്രത്തിലെ ഐഫോൺ 16 പ്രോയുടെ ചതുരാകൃതിയിലുള്ള ഐലൻഡിൽ സ്ഥാപിച്ചിരിക്കുന്ന ട്രിപ്പിൾ ക്യാമറ പാനൽ കഴിഞ്ഞ വർഷത്തെ ഐഫോൺ 15 പ്രോയുടേതിന് സമാനമാനണ്. ഐഫോൺ 16 സ്റ്റാന്റേർഡ് മോഡലിന്റെ ഡി​സൈനിൽ മാത്രമാണ് ആപ്പിൾ ഇക്കൊല്ലം ഡി​സൈൻ മാറ്റം നടപ്പാക്കിയിരിക്കുന്നത് എന്ന് ഇത് സൂചിപ്പിക്കുന്നു.

അ‌തേസമയം ഡി​സൈനിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഐഫോൺ 16 പ്രോയുടെ ക്യാമറകൾ മുൻഗാമികളെക്കാൾ കൂടുതൽ ശക്തരായിട്ടാണ് എത്തുന്നത് എന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ഇതിലെ അൾട്രാ വൈഡ് ലെൻസ് 48 മെഗാപിക്‌സലിലേക്ക് അപ്‌ഗ്രേഡുചെയ്‌തുവെന്നാണ് വിവരം. കൂടാതെ റാം, സ്റ്റോറേജ് ശേഷി അ‌ടക്കം വർധിപ്പിച്ചിട്ടുണ്ട്.

പുത്തൻ കളറിൽ മാസ് കാട്ടി ഐഫോൺ 16 പ്രോ

ഐഫോൺ 16 പ്രോ, പ്രോ മാക്സ് മോഡലുകളിലാണ് സ്റ്റോറേജ് ശേഷി കൂടുതൽ വർധിക്കുക. ഈ മോഡലുകൾ 2TB സ്റ്റോറേജ് വാഗ്ദാനം ചെയ്തേക്കാമെന്നാണ് റിപ്പോർട്ട്. ഐഫോൺ 16 സ്റ്റാന്റേർഡ്, പ്ലസ് മോഡലുകൾ 8GB റാം സിഹതം എത്തുമെന്നും റിപ്പോർട്ട് പറയുന്നു. മുൻമോഡലുകൾ 6ജിബി റാം ആണ് നൽകിയിരുന്നത്.

റാം+ സ്റ്റോറേജ് ഓപ്ഷനുകൾ വർധിച്ചതോടെ ഐഫോൺ 16 സീരീസ് ഫോണുകളുടെ പെർഫോമൻസ് മികവും കാര്യമായി വർധിച്ചിട്ടുണ്ടാകും എന്ന് കരുതപ്പെടുന്നു. കൂടാതെ ബാറ്ററി ശേഷിയുടെ കാര്യത്തിലും മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട് എന്നാണ് വിവരം. സെപ്റ്റംബർ രണ്ടാം ആഴ്ചയിൽ പുതിയ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

iPhone 16 Pro Image Credit: @SonnyDickson

More from GizBot

Best Mobiles in India

English summary
The image of the new color variant of the iPhone 16 Pro model has been leaked. The iPhone 15 Pro model has arrived in four color options. They were Black Titanium, White Titanium, Blue Titanium and Natural Titanium. But it is reported that the iPhone 16 Pro model will get rid of the Blue Titanium color and replace it with a new Desert Titanium.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X