ലോകം കാത്തിരുന്ന നായകൻ വന്നെത്തി! ഐഫോൺ 16 പ്രോ ലോഞ്ച് ചെയ്തു
തിങ്കളാഴ്ചത്തെ പ്രോഡക്റ്റ് ഇവൻ്റിൽ ആപ്പിൾ ഐഫോൺ 16 പ്രോ സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചു. കമ്പനിയുടെ പുതിയ മുൻനിര സ്മാർട്ട്‌ഫോണുകൾക്ക് രണ്ട് മോഡലുകളിലും അൽപ്പം വലിയ സ്‌ക്രീനുകൾ ഉണ്ട്. ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ചും ഐഫോൺ 16 പ്രോ മാക്സിൽ 6.9 ഇഞ്ച് സ്‌ക്രീൻ വലുപ്പമാണ് ഉള്ളത്. ഫോണുകളുടെ ബോഡി ടൈറ്റാനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് നാല് കളർ ഓപ്‌ഷനുകൾ ആണ് ഉള്ളത്: ബ്ലാക്ക്, വൈറ്റ്, നാച്ചുറൽ കൂടാതെ ഒരു പുതിയ ഡെസേർട്ട് ടൈറ്റാനിയം എന്ന കളർ ഓപ്‌ഷനുകൾ ആണ് ഉള്ളത്.
ഐഫോൺ 16 പ്രോ മാക്‌സിന് എക്കാലത്തെയും മികച്ച ഐഫോൺ ബാറ്ററി ലൈഫ് ഉണ്ടെന്നും ആപ്പിൾ അവകാശപ്പെടുന്നു. ഐഫോൺ 16 പ്രോ ലൈനപ്പ് എ18 പ്രോ ചിപ്പിനൊപ്പം ആണ് വരുന്നത്. 16 കോർ ന്യൂറൽ എഞ്ചിൻ, ഐഫോൺ 15 പ്രോയേക്കാൾ 15 ശതമാനം വേഗതയേറിയ പെർഫോമൻസ് ഉൾപ്പെടെ ആപ്പിൾ ഇൻ്റലിജൻസ് സവിശേഷതകൾ കൊണ്ട് അതിശയകരമായ പ്രകടനം വാഗ്ദാനം ചെയ്യുമെന്ന് പറയുന്നു.

ഐഫോൺ 15 പ്രോയുടെ എ17 പ്രോയേക്കാൾ 20 ശതമാനം വേഗതയുള്ള 6-കോർ ജിപിയു കാരണം ഇതിന് മെച്ചപ്പെട്ട ഗ്രാഫിക്സ് പ്രകടനവും ഉണ്ട്. ഐഫോൺ 16 പ്രോയ്ക്ക് 48 എംപി "ഫ്യൂഷൻ ക്യാമറ", ഒരു പുതിയ 48 എംപി അൾട്രാവൈഡ് ക്യാമറ, 12 എംപി 5x ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ട്. സാധാരണ ഐഫോൺ 16 പ്രോയിൽ, ഐഫോൺ 15 പ്രോ മാക്സിന് മാത്രമുള്ള ടെട്രാപ്രിസം ഡിസൈൻ ഉണ്ട്.
ഐഫോൺ 16 ലൈനപ്പിൽ പുതിയ ക്യാമറ കൺട്രോൾ ബട്ടണും നൽകിയിട്ടുണ്ട്. ഈ വർഷാവസാനം ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിൻ്റെ ഭാഗമായി, ബട്ടണിന് രണ്ട്-സ്റ്റേജ് ഷട്ടർ ലഭിക്കുമെന്ന് ആപ്പിൾ പറയുന്നു. ആപ്പിൾ പുതിയ ഫോട്ടോ സ്റ്റൈലുകളും അവതരിപ്പിക്കുന്നുണ്ട്. അതായത് നിങ്ങൾ ഫോട്ടോ എടുത്ത ശേഷം നിങ്ങളുടെ ഫോട്ടോകളിലെ സ്റ്റൈലുകൾ മാറ്റാം. ഐഫോൺ 16 പ്രോയ്ക്ക് 120fps-ൽ 4K വീഡിയോ ക്യാപ്‌ചർ ചെയ്യാനും കഴിയും.
കൂടാതെ ഫോട്ടോസ് ആപ്പിൽ ക്യാപ്‌ചർ ചെയ്‌തതിന് ശേഷം പ്ലേബാക്ക് സ്പീഡ് ക്രമീകരിക്കാനും കഴിയും. നാല് "സ്റ്റുഡിയോ ക്വാളിറ്റി" മൈക്കുകൾ ഉൾപ്പെടെ ഐഫോൺ 16 പ്രോയിൽ മെച്ചപ്പെട്ട ഓഡിയോ ഹാർഡ്‌വെയറും ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്പേഷ്യൽ വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ നിങ്ങൾക്ക് സ്പേഷ്യൽ ഓഡിയോ ക്യാപ്‌ചർ ചെയ്യാനും കഴിയും. ഈ വർഷാവസാനം വോയിസ് മെമോസിലേക്ക് വരുന്ന ഒരു അപ്‌ഡേറ്റിൽ, നിങ്ങൾക്ക് ഒരു റെക്കോർഡിംഗിൽ ട്രാക്ക് ലെയർ ചെയ്യാൻ കഴിയും.
നിങ്ങൾ മ്യുസിക്ക് റെക്കോർഡ് ചെയ്യുകയാണെങ്കിൽ അത് ഉപയോഗപ്രദമാകും. ഐഫോൺ 16 പ്രോ 128 ജിബി സ്റ്റോറേജ് മോഡലിന് $999 മുതൽ ആണ് ആരംഭിക്കുന്നത്. ഐഫോൺ 16 പ്രോ വെള്ളിയാഴ്ച മുതൽ പ്രീ-ഓർഡറിന് ലഭ്യമാകും. കൂടാതെ സെപ്റ്റംബർ 20 മുതൽ വിൽപ്പനയ്‌ക്ക് എത്തും. ഐഫോൺ 15 പ്രോ ലൈനപ്പിൻ്റെ പ്രധാന സവിശേഷതകൾ ടൈറ്റാനിയം ബോഡികളും ആക്ഷൻ ബട്ടണും ആയിരുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








