Home
Mobile

iPhone 16 Pro Max | ഇതുവരെയുള്ള ഐഫോണുകളിൽവച്ച് ഏറ്റവും വലിയ ബാറ്ററിയുള്ള ഐഫോൺ!

സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡായ ആപ്പിൾ ഐഫോണിന്റെ അ‌ടുത്ത സീരീസ് ഇറങ്ങാൻ ഇനിയും ഏറെ സമയമുണ്ട്. 2023 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 15 സീരീസ് ആണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്. ഇനി വരാനുള്ളത് ഐഫോൺ 16 സീരീസ് ആണ്. ഇത് ഈ വർഷം സെപ്റ്റംബറിൽ പ്രതീക്ഷിക്കാം.

പുതിയ ഐഫോൺ സീരീസ് ഇറങ്ങി ആറ് മാസം പിന്നിടും മുമ്പേ അ‌ടുത്ത സ്മാർട്ട്ഫോണിനെക്കുറിച്ചും അ‌തിലെ ഫീച്ചറുകളെക്കുറിച്ചുമെല്ലാമുള്ള ചർച്ചകൾ സജീവമാണ്. വരാൻ പോകുന്ന ഐഫോൺ 16 സീരീസ് ഫോണുകളിൽ ഉണ്ടാകാവുന്ന ഫീച്ചറുകളെക്കുറിച്ച് ഇതിനകം നിരവധി ലീക്ക് റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു. ഇതിൽ പലതും സത്യമാകാം. ചിലത് അ‌സത്യവും.

iPhone 16 Pro Max | ഐഫോണുകളിൽവച്ച് ഏറ്റവും വലിയ ബാറ്ററിയുള്ള ഐഫോൺ!

ഐഫോൺ 16 മോഡൽ ഫോണുകളെക്കുറിച്ച് പല വിവരങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോൾ പുറത്തുവന്നിരിക്കുന്നതിൽ ഏറ്റവും ശ്രദ്ധേയം ഐഫോൺ 16 സീരീസിലെ ഐഫോൺ 16 പ്രോ മാക്സ് (iPhone 16 Pro Max) ​മോഡലിന്റെ ബാറ്ററിയെ സംബന്ധിച്ചുള്ളതാണ്. ഈ ഐഫോണിന് വലിയ ബാറ്ററിയുണ്ടാകുമെന്ന് കഴിഞ്ഞ ആഴ്‌ച ചില റിപ്പോർട്ടുകൾ അ‌വകാശപ്പെട്ടിരുന്നു. ഇപ്പോൾ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു.

ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ ഐഫോൺ മോഡലുകളെയും അ‌പേക്ഷിച്ച് ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ലൈഫ് ഉള്ള സ്മാർട്ട്ഫോണായിരിക്കും ഐഫോൺ 16 പ്രോ മാക്സ് എന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ ശരിവച്ചുകൊണ്ട് മറ്റ് ചില സോഴ്സുകളും രംഗത്തെത്തിയിട്ടുണ്ട്. yeux1122 എന്ന നേവർ യൂസർ ആണ് ഇപ്പോൾ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

iPhone 16 Pro Max | ഐഫോണുകളിൽവച്ച് ഏറ്റവും വലിയ ബാറ്ററിയുള്ള ഐഫോൺ!

ഐഫോൺ 16 പ്രോ മാക്സിന് മുൻഗാമിയായ ഐഫോൺ 15 പ്രോ മാക്സിനേക്കാൾ വലിയ ബാറ്ററി ഉണ്ടായിരിക്കും, ഇത് ഒരു ഐഫോണിലെ എക്കാലത്തെയും ദൈർഘ്യമേറിയ ബാറ്ററി ലൈഫ് ഉള്ള ഫോൺ ആയിരിക്കാം. കണക്കനുസരിച്ച്, മുൻഗാമിയിലെ 29 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോൾ വരാൻ പോകുന്ന ഫോണിൽ 30 മണിക്കൂർ ബാറ്ററി ​ലൈഫ് ലഭിച്ചേക്കാം.

കഴിഞ്ഞ ആഴ്ചത്തെ മറ്റൊരു റിപ്പോർട്ട് ഈ ടോപ്പ് എൻഡ് ഐഫോൺ മോഡലിന് 5% വലിയ ബാറ്ററി ഉണ്ടായേക്കാമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. മുൻഗാമിക്ക് 4,422mAh സെൽ ഉള്ളതിനാൽ 16 പ്രോ മാക്സിൽ 4,676mAh ബാറ്ററിസെൽ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ഈ വ്യത്യാസം ചെറുതാണെന്ന് തോന്നുമെങ്കിലും സോഫ്‌റ്റ്‌വെയറിന്റെയും ഹാർഡ്‌വെയറിന്റെയും മൊത്തത്തിലുള്ള പവർ-എഫിഷ്യൻസി മെച്ചപ്പെടുത്താൻ ബാറ്ററി ലൈഫ് സഹായിക്കും.

ഐഫോൺ 16 പ്രോ മാക്സിൽ വലിയ 6.9 ഇഞ്ച് MLA OLED സ്‌ക്രീൻ ഉണ്ടാകുമെന്നാണ് അ‌ഭ്യൂഹം. വലിയ സ്‌ക്രീൻ കൂടുതൽ ബാറ്ററി സിപ്പ് ചെയ്യുന്നതിനാൽ മുൻമോഡലുകളിൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട ബാറ്ററി ഉണ്ടാകും എന്ന റിപ്പോർട്ട് സത്യമാകാനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.

iPhone 16 Pro Max | ഐഫോണുകളിൽവച്ച് ഏറ്റവും വലിയ ബാറ്ററിയുള്ള ഐഫോൺ!

16 പ്രോ മാക്‌സ് എൽ ആകൃതിയിലുള്ള ബാറ്ററി ഡിസൈൻ നിലനിർത്തും എന്നതാണ് മറ്റൊരു വിവരം. ഇത് ഉള്ളിലെ ഇടം ലാഭിക്കുന്നതിനുള്ള ഡ്യുവൽ സെൽ ക്രമീകരണമാണ്. ഐഫോൺ 16 സീരീസിലെ മറ്റ് മോഡലുകളെക്കുറിച്ചും ചില ലീക്ക് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഐഫോൺ 16 പ്രോയ്ക്ക് 6.3 ഇഞ്ച് MLA OLED സ്‌ക്രീൻ ഉണ്ടായിരിക്കുമെന്ന് അ‌തിലൊരു റിപ്പോർട്ട് അവകാശപ്പെടുന്നു.

ഐഫോൺ 16 പ്രോയ്ക്ക് ഒരു വലിയ ചേസിസ് ഉണ്ടാകാമെന്ന സൂചന അ‌തിന്റെ സ്ക്രീനെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നു. ഗാലക്‌സി എസ് 24-നേക്കാൾ അതിൻ്റെ ബെസലുകൾ കൂടുതൽ ശ്രദ്ധേയമായിരിക്കും. ഐഫോൺ 16 പ്രോയുടെ ബാറ്ററി മുൻഗാമിയായ ഐഫോൺ 15 പ്രോയുടേതിന് സമാനമോ അ‌ൽപ്പം കൂടുതലോ ആകാം.

കൂടാതെ കഴിഞ്ഞ വർഷത്തെ പ്രോ മാക്‌സ് മോഡലിൽ കണ്ടെത്തിയ 5x പെരിസ്‌കോപ്പ് സൂം ക്യാമറ സ്ഥാപിക്കുന്നതിന് ഐഫോൺ 16 പ്രോയുടെ ഉള്ളിലെ രൂപകൽപ്പനയിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. ഈ വർഷത്തെ പ്രോ മാക്‌സിൽ ഒരു സൂപ്പർ പെരിസ്‌കോപ്പ് ക്യാമറയുണ്ടാകും. 48എംപിയുടെ ​വൈഡ് ആംഗിൾ ക്യാമറ ഇതിൽ ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
According to the leak, the iPhone 16 Pro Max will have a larger battery than its predecessor, the iPhone 15 Pro Max. It might be the phone with the longest battery life ever on an iPhone. According to estimates, the upcoming phone may get 30 hours of battery life compared to 29 hours in its predecessor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X