മത്സരിച്ചാണ് ഇപ്പോൾ ഡിസ്കൗണ്ട്! ഐഫോൺ 16 പ്രോ മാക്സ് ഏറ്റവും വിലക്കുറവിൽ വാങ്ങാം
ആപ്പിളിന്റെ ഐഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ പ്രേമികൾ ധാരാളമുണ്ട്. പലരും ഐഫോണിനോടുള്ള പ്രേമം കൊണ്ട് വളരെ പഴയ മോഡലുകൾ പോലും അത് അർഹിക്കാത്ത വില നൽകി വാങ്ങാറുമുണ്ട്. എന്നാൽ കിടിലൻ ഡീലിൽ ഐഫോണിന്റെ നിലവിലെ ഏറ്റവും മികച്ച മോഡൽ സ്വന്തമാക്കാൻ ഇപ്പോൾ ഐഫോൺ ആരാധകർക്ക് അവസരമുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 16 സീരീസിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ ആയിരുന്നു ഐഫോൺ 16 പ്രോ മാക്സ് (iPhone 16 Pro Max). പുതിയ ഐഫോൺ സീരീസ് അടുത്തമാസം ലോഞ്ച് ചെയ്യാൻ പോകുകയാണ്.
വിലകുറയ്ക്കാൻ മത്സരം
പുതിയ ഐഫോൺ 17 സീരീസ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി നിലവിലുള്ള മോഡലുകൾക്ക് ഇപ്പോൾ വില കുറച്ച് വിൽക്കാൻ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ മത്സരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിൽ പ്രധാനമായും മത്സരം നടക്കുന്നത് ആമസോണും ഫ്ലിപ്പ്കാർട്ടും തമ്മിലാണ്. ആപ്പിൾ വെബ്സൈറ്റിൽ ഈ മോഡൽ ഇപ്പോഴും യഥാർഥ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഡിസ്കൗണ്ട് വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ ഐഫോൺ 16 പ്രോ മാക്‌സിന്റെ 256GB വേരിയന്റിന് 1,44,900 രൂപയും 512GB വേരിയന്റിന് 1,64,900 രൂപയും 1TB വേരിയന്റിന് 1,84,900 രൂപയും ആയിരുന്നു വില. ഇതേ വിലയിൽ ആണ് ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ മോഡൽ ഇപ്പോഴും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഇതിന് വില വളരെ കുറവാണ്.
ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 16 പ്രോ മാക്സ് 256ജിബി അടിസ്ഥാന വേരിയന്റ് 1,37,900 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 134900 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഐഫോൺ വാങ്ങാൻ സാധിക്കും.

വിലക്കുറവിൽ മുന്നിൽ ആമസോൺ
എന്നാൽ, ഫ്ലിപ്പ്കാർട്ടിലെക്കാൾ മികച്ച ഓഫർ ഐഫോൺ 16 പ്രോ മാക്സിന് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത് ആമസോൺ ആണ്. ഇതിന്റെ അടിസ്ഥാന വേരിയന്റ് 134900 രൂപയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഫ്ലിപ്പ്കാർട്ടിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം ലഭ്യമാകുന്ന വിലയിലാണ് ആമസോൺ ഡയറക്ടായി ഈ ഫോൺ വിൽക്കുന്നത്.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഐഫോൺ 16 പ്രോ മാക്സിന് ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. അതിനാലിത് 131900 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. ഐഫോൺ 16 പ്രോ മാക്സിന് ഇതുവരെ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ബാങ്ക് ഡിസ്കൗണ്ടിന് പുറമേ എക്സ്ചേഞ്ച് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും.
ഐഫോൺ 16 പ്രോ മാക്സിന് 55000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന മോഡൽ, പ്രവർത്തനക്ഷമത എന്നിവയൊക്കെ പരിഗണിച്ചശേഷമാകും അന്തിമ മൂല്യം നിശ്ചയിക്കുക എന്നകാര്യം ശ്രദ്ധിക്കുക. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുകയാണ് എങ്കിൽ ഉപയോക്താക്കൾക്ക് 4,000 രൂപ ആമസോൺ പേ ബാലൻസ് ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറും ലഭ്യമാണ്.

പുതിയ ഐഫോൺ സീരീസ്
ഐഫോൺ 17 സീരീസ് സെപ്റ്റംബർ 9ന് ലോഞ്ച് ചെയ്യും എന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ കൃത്യമായ ലോഞ്ച് തിയതി ആപ്പിൾ പുറത്തുവിട്ടിട്ടില്ല. ഇത്തവണത്തെ ഐഫോൺ സീരീസിൽ ഏറ്റവും കൂടുതൽ ആകാംക്ഷ നിലനിൽക്കുന്നത് ഐഫോൺ 17 എയർ എന്ന മോഡലിന്റെ കാര്യത്തിലാണ്. ഐഫോൺ നിരയിൽ പ്ലസ് മോഡലിന് പകരമായാണ് എയർ മോഡൽ എത്തുക. ഐഫോൺ 17 എയർ ഇതുവരെയുള്ളതിൽ ഏറ്റവും സ്ലിം മോഡൽ ആയിരിക്കും എന്നാണ് പറയ്പ്പെടുന്നത്.


Click it and Unblock the Notifications








