ഇതിപ്പോൾ ലാഭമായല്ലോ ആപ്പിളേ! ഇത്തവണ വാങ്ങുന്നെങ്കിൽ ഐഫോൺ 16 പ്രോ ഉറപ്പിച്ചോ, ഇന്ത്യൻ വില ഇതാ
കാത്തുകാത്തിരുന്ന ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തതിന്റെ ആവേശത്തിലാണ് സ്മാർട്ട്ഫോൺ വിപണി. വിൽപ്പന ആരംഭിച്ചിട്ടില്ലെങ്കിലും ഇനിയങ്ങോട്ട് തകർപ്പൻ കച്ചവടത്തിന് വഴിവെട്ടിക്കൊണ്ട് വെടിക്കെട്ട് ഫീച്ചറുകളുമായിട്ടാണ് പുതിയ ഐഫോൺ 16 സീരീസ് എത്തിയിരിക്കുന്നത്. മുൻ മോഡലുകളെക്കാൾ ഒട്ടനവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന ആപ്പിൾ 16 സീരീസിൽ ഏറ്റവും മികച്ചത് പ്രോ മോഡലുകളാണ്. ഇത്തവണ പ്രോ മോഡലുകൾക്ക് ഇന്ത്യയിൽ പതിവിലും കവിഞ്ഞ വിൽപ്പനയും പ്രാധാന്യവും പ്രതീക്ഷിക്കുന്നു. കാരണം പുതിയ ഐഫോൺ സീരീസിന്റെ ഇന്ത്യയിലെ വില ആപ്പിൾ പുറത്തുവിട്ടപ്പോൾ അതിൽ ഏറ്റവും ഞെട്ടിച്ചത് പ്രോ മോഡലകളുടെ വില ആയിരുന്നു.
കാരണം, മുൻവർഷത്തെ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളെ അപേക്ഷിച്ച് അടിസ്ഥാന വിലയിൽ 15000 രൂപ കുറവുമായാണ് പുതിയ ഐഫോൺ 16 പ്രോ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. പുതിയ ഐഫോൺ 16 പ്രോയുടെ (iPhone 16 Pro) പ്രാരംഭ വില 1,19,900 രൂപയാണ്. കഴിഞ്ഞ വർഷം ഐഫോൺ 15 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 134900 രൂപ വിലയിലായിരുന്നു.

ഐഫോൺ 16 പ്രോ മോഡലിന്റേത് പോലെ തന്നെ 16 പ്രോ മാക്സ് മോഡലിനും കഴിഞ്ഞ വർഷത്തെക്കാൾ വില കുറവാണ്. പുതിയ ഐഫോൺ 16 പ്രോ മാക്‌സിന് 1,44,900 രൂപയാണ് വില. കഴിഞ്ഞ വർഷം 15 പ്രോ മാക്സ് എത്തിയത് 1,59,900 രൂപ പ്രാരംഭ വിലയിൽ ആയിരുന്നു. അതായത് ഈ പ്രോ മോഡലിനും ഇത്തവണ 15,000 രൂപ വില കുറവാണ്.
ആപ്പിൾ ഇറ്റ്സ് ഗ്ലോടൈം ഇവന്റിൽ ലോഞ്ച് ചെയ്ത ഡിവൈസുകളുടെ ഇന്ത്യയിലെ വില പരിചയപ്പെടാം. ഐഫോൺ 16:
128GB വേരിയന്റിന് 79,900 രൂപ, 256GB വേരിയന്റിന് 89,900 രൂപ, 512GB വേരിയന്റിന് 1,09,900 രൂപ. ഐഫോൺ 16 പ്ലസ്: 128GB വേരിയന്റ് 89,900 രൂപ, 256GB വേരിയന്റ് 99,900 രൂപ, 512GB വേരിയന്റ് 1,19,900 രൂപ.

ഐഫോൺ 16 പ്രോ: 128GB വേരിയന്റിന് 1,19,900 രൂപ, 256GB വേരിയന്റിന് 1,29,900 രൂപ, 512GB വേരിയന്റിന് 1,49,900 രൂപ, 1TB വേരിയന്റിന് 1,69,900 രൂപ. ഐഫോൺ 16 പ്രോ മാക്‌സ്: 256GB വേരിയന്റിന് 1,44,900 രൂപ, 512GB വേരിയന്റിന് 1,64,900 രൂപ, 1TB വേരിയന്റിന് 1,84,900 രൂപ. ഈ ഫോണുകളുടെ പ്രീ ഓഡർ സെപ്റ്റംബർ 13 വൈകുന്നേരം 5:30ന് ആരംഭിക്കും. വിൽപ്പന ആരംഭിക്കുന്നത്. സെപ്റ്റംബർ 20 മുതലാണ്.
ആപ്പിൾ വാച്ച് സീരീസ് 10 വില- 42 എംഎം, വൈഫൈ (അലൂമിനിയം): 46,900 രൂപ, 46 എംഎം, വൈഫൈ ഒൺലി (അലൂമിനിയം): 49,900 രൂപ, 42 എംഎം, വൈഫൈ + സെല്ലുലാർ (അലൂമിനിയം): 56,900 രൂപ, 46എംഎം, വൈഫൈ+ സെല്ലുലാർ (അലൂമിനിയം): 59,900 രൂപ, 42 എംഎം, വൈഫൈ+ സെല്ലുലാർ (ടൈറ്റാനിയം): 79,900 രൂപ, 46 എംഎം, വൈഫൈ+ സെല്ലുലാർ (ടൈറ്റാനിയം): 84,900 രൂപ.

ആപ്പിൾ വാച്ച് പ്രീ ഓഡർ ഇന്ന് ആരംഭിക്കും. വിൽപ്പന സെപ്റ്റംബർ 20 മുതൽ ആരംഭിക്കും. ആപ്പിൾ എയർപോഡ്സ് 4: 12,900 രൂപ, ANC ഉള്ള എയർപോഡ്സ് 4: 17,900 രൂപ. ഇതിന്റെ പ്ര ഓഡറും ഇന്ന് ആരംഭിക്കും. ഓപ്പൺ സെയിൽ ആരംഭിക്കുക സെപ്റ്റംബർ 20 മുതൽ ആണ്.


Click it and Unblock the Notifications








