1.1 ലക്ഷത്തിന്റെ ഐഫോൺ 16 പ്രോ വെറും 69,999 രൂപയ്ക്ക്? ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ മാജിക്!
ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഓഫർ സെയിൽ ആയ ബിഗ് ബില്യൺ ഡേയ്സ് ഈ മാസം 23 മുതൽ ആരംഭിക്കുകയാണ്. വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളും ഈ ഓഫർ സെയിലിൽ വൻ വിലക്കുറവിൽ വാങ്ങാനാകും. ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 23 വരെ കാത്തിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഫ്ലിപ്പ്കാർട്ടിൽ മാത്രമല്ല, ആമസോണിലും ഫെസ്റ്റിവൽ ഓഫർ സെയിൽ ആരംഭിക്കുന്നത് അന്നുതന്നെയാണ്. ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഓഫറുകൾ ഫ്ലിപ്പ്കാർട്ട് പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ടീസർ പേജിൽ ചില സൂചനകൾ നൽകിയിട്ടുണ്ട്.
പുറത്തുവന്ന സൂചനകളിൽ നിന്ന് മനസിലാക്കാനാകുന്ന ഒരു പ്രധാന കാര്യം ഈ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ആപ്പിളിന്റെ ഐഫോണുകൾ വൻ വിലക്കുറവിൽ വാങ്ങാനാകും എന്നാണ്. പുതിയ ഐഫോൺ 17 സീരീസ് മോഡലുകൾ ലോഞ്ച് ചെയ്തതിന് പിന്നാലെ ഔദ്യോഗികമായി തന്നെ പഴയ ഐഫോൺ മോഡലുകളുടെ വില കുറഞ്ഞിരുന്നു.

പുതിയ മോഡലുകളുടെ ലോഞ്ചിന് പിന്നാലെ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നവയുടെ വില കുറച്ചതിനൊപ്പം ഐഫോൺ 16 പ്രോ മോഡലുകൾ ആപ്പിൾ നിർത്തലാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രോ മോഡലുകൾ ഞെട്ടിക്കുന്ന ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ വിൽപ്പനയ്ക്ക് ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ത്യയിൽ ഐഫോൺ 16 പ്രോ 1,19,900 രൂപ വിലയിൽ ആണ് ലോഞ്ച് ചെയ്തത്. പുതിയ മോഡലുകൾ വന്നതോടെ ആപ്പിൾ വെബ്സൈറ്റിൽ നിന്ന് ഈ മോഡൽ നീക്കി. പക്ഷേ ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 16 പ്രോ 128ജിബി അടിസ്ഥാന സ്റ്റോറേജ് മോഡൽ 1,12,900 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് ഐഫോൺ 16 പ്രോ അടിസ്ഥാന മോഡൽ 69,999 രൂപയ്ക്ക് ലഭിക്കും എന്നാണ് ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്ന സൂചന. അതായത് ഏതാണ്ട് 42,901 രൂപയുടെ ലാഭം ഇവിടെ ഉപയോക്താവിന് ഉണ്ടാകും. പക്ഷേ ഈ ഡിസ്കൗണ്ട് എങ്ങനെ നൽകാനാണ് ഉദ്ദേശിക്കുന്നത് എന്നതിന്റെ വിവരങ്ങൾ ഫ്ലിപ്പ്കാർട്ട് പുറത്തുവിട്ടിട്ടില്ല.
ഡയറക്ട് ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയെല്ലാം ചേർത്താകും 42,901 രൂപ ഡിസ്കൗണ്ട് ലഭ്യമാകുക എന്നാണ് കരുതപ്പെടുന്നത്. ഐഫോൺ 16 പ്രോ മാത്രമല്ല, പുതിയ മോഡലുകൾ എത്തിയപ്പോൾ ആപ്പിൾ വെബ്സൈറ്റിൽ നിന്ന് നീക്കിയ 16 പ്രോ മാക്സ് മോഡലും ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ കുറഞ്ഞ വിലയിൽ വാങ്ങാനാകും.
ഏത് ഓഫർ സെയിലുകൾ വന്നാലും ഐഫോൺ മോഡലുകൾ വിലക്കുറവിൽ വാങ്ങാൻ ആളുകൾ ഇടിച്ചുകയറാറുണ്ട്. അതിനാൽത്തന്നെ ഓഫർ സെയിലുകളിൽ ഐഫോൺ മോഡലുകൾക്ക് വളരെ പ്രാധാന്യം ലഭിച്ചുവരുന്നു. ഐഫോൺ 14, ഐഫോൺ15 എന്നീ മുൻ മോഡലുകൾക്കും ആവശ്യക്കാർ ഏറെയാണ്. പുതിയ 17 സീരീസ് വന്നതോടെ ഇവയുടെ വിലയും അടുത്ത ലെവലിലേക്ക് കുറഞ്ഞിട്ടുണ്ട് എന്നത് ഇത്തവണത്തെ ഓഫർ സെയിലിനെ ആവേശകരമാക്കുന്നു.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുൻപ് ഉപയോക്താവ് ചില തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. വാങ്ങേണ്ട മോഡൽ ഏതാണ് എന്ന് ഉറപ്പിക്കുകയാണ് പ്രധാനം. ഏത് ഫോൺ ആണ് വാങ്ങേണ്ടത് എന്ന് ധാരണയുണ്ടെങ്കിൽ പർച്ചേസ് ഈസിയാക്കാം. ചില ഓഫറുകൾ ഏതാനും സമയത്തേക്ക് മാത്രമേ ലഭ്യമാകൂ. അപ്പോൾ ആലോചിച്ച് തീരുമാനമെടുത്ത് വരുമ്പോഴേക്ക് ഓഫർ കാലാവധി കഴിഞ്ഞിട്ടുണ്ടാകും, അല്ലെങ്കിൽ വിലകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും എന്ന് അറിഞ്ഞിരിക്കുക.


Click it and Unblock the Notifications








