Home
Mobile

വ്യത്യാസം കണ്ടുപിടിക്കാൻ മുദ്ര ശ്രദ്ധിക്കണോ! ഐഫോൺ 16 സീരീസ് ഫോണുകളുടെ ബാറ്ററി ശേഷി

ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ സീരീസ് ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകമെമ്പാടും ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് ആപ്പിൾ ഐഫോണുകൾ. അ‌തിനാൽത്തന്നെ പുതിയ ഐഫോൺ വരുമ്പോൾ മുൻ മോഡലുകളിൽ ഉള്ളതിനെക്കാൾ എന്ത് മാറ്റമാണ് കൊണ്ടുവരിക എന്ന് അ‌റിയാനുള്ള ആകാംക്ഷ ലോകത്താകെയുണ്ട്.

ഫോൺ ലോഞ്ച് ചെയ്യും മുമ്പ് തന്നെ അ‌തിലെ ഫീച്ചറുകൾ സംബന്ധിച്ച വിശദാംശങ്ങൾ അ‌റിയാൻ ആളുകൾ ആഗ്രഹിക്കുന്നു. ഈ താൽപര്യം നിലനിൽക്കുന്നതിനാൽത്തന്നെ വരാൻ പോകുന്ന ഐഫോണിനെക്കുറിച്ചുള്ള അ‌ഭ്യൂഹങ്ങളും ലീക്ക് റിപ്പോർട്ടുകളും ഓൺ​ലൈനിൽ നിറയുന്നു. ഇപ്പോൾ അ‌ടുത്ത വരാൻ പോകുന്ന ഐഫോൺ 16 സീരീസിനെക്കുറിച്ചും ഇത്തരത്തിൽ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു.

ഐഫോൺ 16 സീരീസ് ഫോണുകളുടെ ബാറ്ററി ശേഷി

ഐഫോൺ 16 മോഡലുകളുടെ ഡമ്മി ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഓൺ​ലൈനുകളിൽ ലീക്കായിരുന്നു. ഇതിന് പിന്നാലെ ഐഫോൺ 16 സീരീസുകളുടെ ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളും ഇപ്പോൾ ലീക്കായിട്ടുണ്ട്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ് ഐഫോൺ 16 സീരീസിൽ പ്രതീക്ഷിക്കുന്ന മോഡലുകൾ.

ഈ ഐഫോൺ 16 ഫോണുകളിലെ ബാറ്ററി ശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ടിപ്സ്റ്റർ വെയ്ബോയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഐഫോൺ 16 പ്ലസ് ഒഴികെയുള്ള ഐഫോൺ 16 സീരീസ് മോഡലുകൾക്ക് ബാറ്ററി വലുപ്പത്തിൽ വർദ്ധനവുണ്ടാകുമെന്ന് ഈ ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐഫോൺ 16 ന് 3,561mAh ബാറ്ററി ഉണ്ടായിരിക്കുമെന്നും പ്ലസ് വേരിയൻ്റിന് 4,006mAh ബാറ്ററിയുണ്ടാകുമെന്നും ടിപ്‌സ്റ്റർ വെളിപ്പെടുത്തുന്നു.

ഐഫോൺ 16 സീരീസ് ഫോണുകളുടെ ബാറ്ററി ശേഷി

അ‌തേപോലെ, ഐഫോൺ 16 പ്രോ 3,355mAh ബാറ്ററിയും ഐഫോൺ 16 പ്രോ മാക്സിൽ 4,676mAh ബാറ്ററിയും ഉണ്ടാകുമെന്ന് ടിപ്സ്റ്റർ പറയുന്നു. ഈ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ ഐഫോൺ 16-ന് മുൻ മോഡലിനെക്കാൾ 5.8 ശതമാനവും ഐഫോൺ 16 പ്രോയ്ക്ക് മുൻമോഡലിനെക്കാൾ 2 ശതമാനവും ബാറ്ററി ശേഷി വർദ്ധിക്കും.

ലീക്ക് റിപ്പോർട്ട് വിലയിരുത്തിയാൽ വെളിപ്പെടുന്ന മറ്റൊരുകാര്യം. ഐഫോൺ 16 പ്ലസിന്റെ 4,006mAh ബാറ്ററിശേഷി മുൻ മോഡലായ ഐഫോൺ-15 പ്ലസിൻ്റെ 4,383mAh യൂണിറ്റിനേക്കാൾ 8.6 ശതമാനം ചെറുതാണ് എന്നതാണ്. എന്നാൽ ഐഫോൺ 16 പ്രോ മാക്‌സിൽ 4,676mAh ബാറ്ററിയാണ് എത്തുന്നത് എങ്കിൽ അ‌ത് ഐഫോൺ 15 പ്രോ മാക്‌സിൻ്റെ 4,422mAh സെല്ലിനേക്കാൾ 5.7 ശതമാനം വലുതാണ്.

ആപ്പിൾ സാധാരണയായി ഐ​ഫോണുകളുടെ കൃത്യമായ ബാറ്ററി ശേഷി വെളിപ്പെടുത്താറില്ലെങ്കിലും, ഐഫോൺ 15 മോഡലുകൾക്ക് 3,367 mAh മുതൽ 4,422 mAh വരെയുള്ള ബാറ്ററികളുണ്ടെന്ന് ടിയർഡൗൺ വീഡിയോകൾ വെളിപ്പെടുത്തിയിരുന്നു. മറ്റൊരുകാര്യം കഴിഞ്ഞ വർഷത്തെ ഐഫോൺ 15 മോഡലുകളിൽ റീചാർജ് ചെയ്യാവുന്ന ലിഥിയം അയൺ ബാറ്ററികൾ ഉണ്ടായിരുന്നു എന്നതാണ്.

ഐഫോൺ 16 സീരീസ് ഫോണുകളുടെ ബാറ്ററി ശേഷി

ഐഫോൺ 15 സീരീസിലെ നോൺ-പ്രോ മോഡലുകൾ 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയവും പ്രോ മോഡലുകൾ ഒറ്റ ചാർജിൽ 29 മണിക്കൂർ വരെ പ്ലേബാക്ക് സമയവും വാഗ്ദാനം ചെയ്യുന്നു. ബാറ്ററി ശേഷിയുടെ കാര്യത്തിൽ വരാൻ പോകുന്ന ഐഫോണുകൾക്ക് മുൻ ഐഫോണുകളിൽ നിന്ന് എന്ത് വ്യത്യാസമാണ് ഉള്ളതെന്നറിയാൻ ഈ ലീക്ക് റിപ്പോർട്ട് സഹായിക്കുന്നുണ്ട്.

ഐഫോൺ-16 സീരീസിനെ ചുറ്റിപ്പറ്റി കഴിഞ്ഞ ദിവസം പുറത്തുവന്ന ഡമ്മി യൂണിറ്റുകളുടെ ലീക്ക് ചിത്രങ്ങൾ പുതിയ ഐഫോണുകൾക്ക് ഒരു ആക്ഷൻ ബട്ടൺ ഉണ്ടായിരിക്കാം എന്ന് സൂചിപ്പിക്കുന്നു. നിലവിൽ ഐഫോൺ-15 സീരീസിലെ പ്രോ മോഡലുകളിൽ മാത്രമാണ് ഈ പ്രത്യേകത കാണാൻ സാധിക്കുക. ഫോണിൻ്റെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാപ്‌ചർ ബട്ടണാണ് മറ്റൊരു കൂട്ടിച്ചേർക്കൽ. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
A new leak reports that the iPhone 16 series models, except for the iPhone 16 Plus, will have an increase in battery size. The tipster reveals that the iPhone 16 will have a 3,561mAh battery, while the Plus variant will have a 4,006mAh battery. Similarly, the tipster says that the iPhone 16 Pro will have a 3,355mAh battery and the iPhone 16 Pro Max will have a 4,676mAh battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X