കാത്തിരിപ്പിന് അവസാനമാകുന്നു! ഐഫോൺ 16 സീരീസ് വിൽപ്പന തീയതി ഇതാ...
സെപ്റ്റംബർ 9ന് ആപ്പിൾ പാർക്കിൽ പസഫിക് സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30ന്) നടക്കുന്ന "ഇറ്റ്സ് ഗ്ലോടൈം" ഇവൻ്റിൽ നെക്സ്റ്റ് ജനറേഷൻ ഐഫോണുകൾ അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്. നെക്സ്റ്റ് ജനറേഷൻ ഐഫോൺ 16 സീരീസിൽ നാല് മോഡലുകൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ ആയിരിക്കാം ഇവന്റിൽ ലോഞ്ച് ചെയ്യുന്നത്. ലീക്ക് റിപ്പോർട്ടുകൾ വരാനിരിക്കുന്ന ഐഫോണുകളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇതിനകം തന്നെ നൽകിയിട്ടുണ്ട്.
അവ അടിസ്ഥാനമാക്കി ഐഫോൺ 16 സീരീസ് എന്തൊക്കെ വാഗ്ദാനം ചെയ്യുന്നു എന്ന് നോക്കാം. ഐഫോൺ 16 സീരീസ് വിൽപ്പന തീയതി ആദ്യം നോക്കാം. MacRumorsൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 16 സീരീസിൻ്റെ നാല് മോഡലുകളും സെപ്റ്റംബർ 20 മുതൽ ആപ്പിൾ സ്റ്റോറുകളിൽ വാങ്ങാൻ ലഭ്യമാകും. ഐഫോണുകൾക്ക് പുറമേ, വാച്ചുകളും എയർപോഡുകളും ഉൾപ്പെടെ രണ്ട് ആക്‌സസറികളും ആപ്പിൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, ഈ ഉപകരണങ്ങളുടെ ലഭ്യതയെ കുറിച്ച് ഒരു വിവരവുമില്ല. ലോഞ്ച് ചെയ്യുന്ന സമയത്ത് എല്ലാ വിൽപ്പന വിശദാംശങ്ങളും വെളിപ്പെടുത്തുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഈ പ്രൊഡക്ടുകൾ മേടിക്കാൻ പ്ലാൻ ചെയ്യുന്നതിന് മുന്നേ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നതാണ് നല്ലത്. ഇത് വരെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 16 സ്മാർട്ട്ഫോൺ സീരീസിലെ ഏറ്റവും ചെറുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6.1 ഇഞ്ച് സ്‌ക്രീൻ ആണ് ഐഫോൺ 16 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. അതേ സമയം ഐഫോൺ 16 പ്രോയ്ക്ക് 6.3 ഇഞ്ച് സ്‌ക്രീൻ ഉണ്ടായിരിക്കും. ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ മാക്സ് എന്നിവ യഥാക്രമം 6.7 ഇഞ്ച്, 6.9 ഇഞ്ച് സ്‌ക്രീനുകൾ അവതരിപ്പിക്കാൻ സാധ്യത ഉണ്ട്.
രണ്ട് നോൺ-പ്രോ മോഡലുകളും A18 ചിപ്പ് ഉപയോഗിച്ച് ഷിപ്പ് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. അതേ സമയം ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകൾക്ക് A18 Pro SoC ലഭിക്കാൻ സാധ്യതയുണ്ട്. ക്യാമറയുടെ കാര്യത്തിൽ, ഐഫോൺ 16നും, 16 പ്ലസും അവരുടെ മുൻഗാമികൾക്ക് സമാനമായ ക്യാമറ സവിശേഷതകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ പ്രോ മോഡലുകൾക്ക് നവീകരിച്ച 48 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ആയിരിക്കാം ഉണ്ടാകുക. കൂടാതെ, ഐഫോൺ 16 സീരീസിൻ്റെ നാല് മോഡലുകൾ ആപ്പിൾ ഇൻ്റലിജൻസിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം ഇപ്പോൾ ആപ്പിൾ ഇൻ്റലിജൻസ് ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയിൽ മാത്രമേ ലഭ്യമാകൂ.
വിലയെ സംബന്ധിച്ചിടത്തോളം, ഐഫോൺ 16ന് ഏകദേശം $ 799 രൂപയിൽ ആരംഭിക്കാം, iPhone 16 പ്ലസ് $ 899 പ്രാരംഭ വിലയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം $1,099, $1,199 എന്നിങ്ങനെയാണ് പ്രാരംഭ വില.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








