ഐഫോൺ 16 സീരീസിന് ഒരു എല്ല് ആല്ല ഒരു ബട്ടൺ ആണ് കൂടുതൽ! ക്യാപ്‌ചർ ബട്ടൺ ഫീച്ചറുമായി പുതിയ ഐഫോൺ
ഐഫോൺ 16 സീരീസ് അടുത്ത ആഴ്ച ആപ്പിളിൻ്റെ ഏറെ പ്രതീക്ഷയോടെ നടക്കുന്ന "ഇറ്റ്സ് ഗ്ലോ" ഇവൻ്റിൽ ലോഞ്ച്. ക്യാപ്‌ചർ ബട്ടൺ ഉൾപ്പെടെ നിരവധി നവീകരണങ്ങളും സവിശേഷതകളും 16 സീരീസിൽ കൊണ്ടുവരുമെന്ന് അഭ്യൂഹമുണ്ട്. കഴിഞ്ഞ വർഷത്തെ ഐഫോൺ 15 സീരീസിനൊപ്പം അവതരിപ്പിച്ച ആക്ഷൻ ബട്ടണിന് സമാനമായി ആപ്പിൾ ഐഫോണിൽ ഒരു ബട്ടൺ കൂടി ചേർക്കുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, ഐഫോൺ 16 സീരീസിന് ഒപ്പം മൊബൈൽ ഫോട്ടോഗ്രാഫിയിൽ ഉപയോക്താക്കൾക്ക് കൂടുതൽ കഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഈ പുതിയ ബട്ടൺ ക്യാമറ നിയന്ത്രണത്തിനായി മാത്രം ഉപയോഗിക്കുന്ന രീതിയിൽ ആയിരിക്കാം രൂപകൽപ്പന ചെയ്യുന്നത്.
പുറത്ത് വരുന്ന ലീക്ക് റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയുൾപ്പെടെ മുഴുവൻ ഐഫോൺ 16 ലൈനപ്പിലും ക്യാപ്‌ചർ ബട്ടൺ ഒരു പുതിയ ഫിസിക്കൽ കൺട്രോൾ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 15 പ്രോ മോഡലുകളിൽ അവതരിപ്പിച്ച ആക്ഷൻ ബട്ടണിൽ നിന്ന് വ്യത്യസ്തമായി, ക്യാപ്‌ചർ ബട്ടൺ പ്രത്യേകമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ക്യാമറയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാണ്.

9to5Mac റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് പോലെ CAD ഡ്രോയിംഗുകളുടെയും ഡമ്മി യൂണിറ്റുകളുടെയും അടിസ്ഥാനത്തിൽ, യുഎസ് പതിപ്പുകളിലെ mmWave 5ജി ആൻ്റിനയുടെ നിലവിലെ സ്ഥാനത്തിന് പകരമായി ക്യാപ്‌ചർ ബട്ടൺ ഐഫോൺ 16 മോഡലുകളുടെ വലത് വശത്ത് ആയിരിക്കും. ഐഫോണുകളിലെ മറ്റ് ടച്ച് സെൻസിറ്റീവ് നിയന്ത്രണങ്ങൾക്ക് സമാനമായി ക്യാപ്‌ചർ ബട്ടണിന് ഒരു കപ്പാസിറ്റീവ് ഡിസൈൻ ഉണ്ടായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മറ്റ് ചില റിപ്പോർട്ടുകൾ ഒരു മെക്കാനിക്കൽ ഡിസൈൻ ഉണ്ടായിരിക്കുമെന്ന് നിർദ്ദേശിക്കുന്നു. അതായത് അത് ഫിസിക്കലി അകത്തേക്കും പുറത്തേക്കും അമർത്തിയാൽ പ്രതികരണം നൽകും. എന്നിരുന്നാലും, ബട്ടണിൽ ഒരു ടച്ച് സെൻസിറ്റീവ് പ്രതലവും ഉൾപ്പെടും. സൂം ഇൻ ചെയ്യാനും ഔട്ട് ചെയ്യാനും ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യുന്നത് പോലുള്ള പ്രവർത്തനങ്ങൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
ക്യാപ്‌ചർ ബട്ടൺ എങ്ങനെ പ്രവർത്തിക്കും? ഇൻഫർമേഷൻ, ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ക്യാപ്‌ചർ ബട്ടണിൽ ആപ്പിളിൻ്റെ 3D ടച്ചിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയ്ക്ക് സമാനമായി "ഫോഴ്‌സ് സെൻസർ ഫംഗ്‌ഷണാലിറ്റി" ഫീച്ചർ ചെയ്യും. ഇത് വ്യത്യസ്ത തലത്തിലുള്ള സമ്മർദ്ദങ്ങളോട് പ്രതികരിക്കാൻ അനുവദിക്കുന്നു.
DSLR ക്യാമറകളിൽ കാണുന്ന ഷട്ടർ ബട്ടണുകൾക്ക് സമാനമായി ഒരു "ഹാഫ്-പ്രസ്സ്" ഫംഗ്‌ഷൻ നൽകാനുള്ള സാധ്യതയാണ് ക്യാപ്‌ചർ ബട്ടണിൻ്റെ ഇത് വരെ റിപ്പോർട്ട് ചെയ്ത പ്രവർത്തനങ്ങളിലൊന്ന്. ഒരു ലൈറ്റ് പ്രസ്സ് ഉപയോഗിച്ച് ഫോക്കസും എക്‌സ്‌പോഷറും ലോക്ക് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും. ഒരു ചിത്രമെടുക്കുന്നതിന് മുമ്പ് ഫ്രെയിമിംഗിൽ അവർക്ക് കൂടുതൽ നിയന്ത്രണം നൽകാൻ ഇത് സഹായിക്കുന്നു.
ഈ പുതിയ ബട്ടൺ ഐഫോൺ 16 ലൈനപ്പിനെ മുൻ മോഡലുകളിൽ നിന്ന് ഗണ്യമായി വേർതിരിക്കുമെന്നും കൂടുതൽ സങ്കീർണ്ണമായ ക്യാമറ ഇൻ്റർഫേസ് വാഗ്ദാനം ചെയ്യുമെന്നും ഗുർമാൻ പറയുന്നു. ബട്ടണിൻ്റെ ഫോഴ്‌സ് സെൻസർ കഴിവുകൾ കൂടുതൽ ശക്തമായി അമർത്തിക്കൊണ്ട് വീഡിയോ റെക്കോർഡിംഗുകൾ പ്രവർത്തനക്ഷമമാക്കുന്നതിലേക്ക് ഇവയുടെ പ്രവർത്തനം വ്യാപിക്കുമെന്നും അതിൻ്റെ പ്രവർത്തനത്തിന് വൈവിധ്യം നൽകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ക്യാപ്‌ചർ ബട്ടണിനെ ചുറ്റിപ്പറ്റി ഉള്ള റിപ്പോർട്ടുകൾ ആവേശകരമാണെങ്കിലും, ആപ്പിൾ ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ വിശദാംശങ്ങളെല്ലാം ലീക്ക് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, ഈ ഫീച്ചർ നടപ്പിലാക്കിയാൽ, ഐഫോണുകൾ ഉപയോഗിച്ചുള്ള മൊബൈൽ ഫോട്ടോഗ്രാഫി ഗണ്യമായി ലഘൂകരിക്കാനും ഫോട്ടോകളിലും വീഡിയോകളിലും ഐഫോൺ 16 സീരീസ് മികച്ചതാക്കാനും, അപ്‌ഗ്രേഡ് ചെയ്‌ത ക്യാമറകളും ഇമേജുകൾ എടുക്കാൻ ഉള്ള എളുപ്പവും എല്ലാം ഉപയോക്താക്കൾക്ക് പുതിയ ഒരു അനുഭവം നൽകും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








