തലവെട്ടം കാണും മുന്നേ വില ഇടിഞ്ഞു! ആരാധകർക്ക് വമ്പൻ കോള്, ഐഫോൺ 15 ഏറ്റവും വിലക്കുറവിൽ വാങ്ങാം
ഇറ്റ്സ് ഗ്ലോടൈം' എന്ന ടാഗ്‌ലൈനോടെ ആപ്പിൾ തങ്ങളുടെ ലോഞ്ച് ഇവന്റ് തിയതി ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. സെപ്റ്റംബർ 9 ന് ലോഞ്ച് ഇവന്റ് നടക്കും എന്നാണ് അറിയിപ്പ്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയുൾപ്പെടെ നാല് മോഡലുകൾ അടങ്ങുന്ന ഐഫോൺ 16 സീരീസ് ഈ ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കും. ഇതിന് പുറമേ, പുതിയ ആപ്പിൾ വാച്ച് സീരീസ്, ആപ്പിൾ എയർപോഡ്സ് 4 എന്നിവയും ഈ ഇവന്റിൽ ലോഞ്ച് ചെയ്തേക്കും. എന്നാലിപ്പോൾ പുതിയ ഫോണുകൾ എത്തുന്ന സന്തോഷത്തോടൊപ്പം മറ്റൊരു സന്തോഷവാർത്തയും ഉണ്ട്.
ഐഫോൺ 16 സീരീസ് ലോഞ്ച് പ്രഖ്യാപിച്ചത് കൂടാതെ ഐഫോൺ 15 സീരീസ് ഫോണുകളുടെ വില കുറയാനും തുടങ്ങിയിരിക്കുന്നു എന്നതാണ് പുതിയ സന്തോഷ വാർത്ത. പുതിയ ഐഫോൺ മോഡലുകൾ കളത്തിലെത്തുമ്പോൾ നിലവിലുള്ള ഐഫോൺ മോഡലുകളുടെ വില കുറയുന്നത് എല്ലാവർഷവും നടക്കുന്ന കാര്യമാണ്. ഇത്തവണയും പുതിയ ഫോണുകളുടെ ലോഞ്ചിന് മുൻപ് തന്നെ മുൻഗാമിയായ ഐഫോൺ 15 സീരീസിന്റെ വില കുറഞ്ഞുതുടങ്ങിയിരിക്കുന്നു.

പുതിയ ഐഫോൺ 16 സീരീസ് മോഡൽ വാങ്ങാൻ പദ്ധതിയില്ലാത്തവർക്ക് ഇപ്പോൾത്തന്നെ ഐഫോൺ 15 സീരീസിലെ ഏതെങ്കിലും മോഡൽ കുറഞ്ഞ വിലയിൽ വാങ്ങി ഐഫോൺ ഉടമയാകാൻ അവസരം ഒരുങ്ങിയിരിക്കുന്നു. ഐഫോൺ 15 പ്ലസ് മോഡൽ, നിലവിൽ ആമസോണിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാണ്.
യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ ആമസോൺ ഈ മോഡലിന് ആകർഷകമായ കാർഡ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഡീലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ഐഫോൺ 15 പ്ലസ് ഡീൽ കൂടുതൽ ആകർഷകമായി മാറിയിരിക്കുന്നു. ഐഫോൺ 16 സീരീസ് എത്തിയാലും ഐഫോൺ 15 പ്ലസ് ഒരു മികച്ച സ്മാർട്ട്ഫോണായി തുടരും.

അതിനാൽ കുറഞ്ഞ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐഫോൺ 15 പ്ലസിന്റെ വില 89,900 രൂപയായിരുന്നു, ഇപ്പോൾ ആമസോണിൽ വെറും 79,999 രൂപയ്ക്ക് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ഒറ്റയടിക്ക് 10000 രൂപ (11 ശതമാനം ഫ്ലാറ്റ് ഡിസ്‌കൗണ്ട്) വില കുറച്ചിരിക്കുന്നു.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 58,700 രൂപ വരെ എക്‌സ്‌ചേഞ്ച് ഡിസ്കൗണ്ട് ലഭിക്കും. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, മോഡൽ, പ്രവർത്തനക്ഷമത ഇതൊക്കെ പരിശോധിച്ചാകും അന്തിമ മൂല്യം നിർണയിക്കുക.
ലഭ്യമായിട്ടുള്ള ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 15 പ്ലസ് മോഡൽ 60000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകും എന്ന് ഉറപ്പാണ്. ഐഫോൺ 15 പ്ലസിന്റെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേ ഇതിനുണ്ട്. ഈ OLED സ്‌ക്രീൻ 120Hz വരെ റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു.

6-കോർ സിപിയു, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്ന A16 ബയോണിക് ചിപ്പാണ് ഐഫോൺ 15 പ്ലസിന്റെ കരുത്ത്. 48എംപി മെയിൻ സെൻസർ, അൾട്രാ വൈഡ്, ടെലിഫോട്ടോ ലെൻസുകൾ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി സി പോർട്ട് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
IP68 റേറ്റിങ് സഹിതമാണ് ഐഫോൺ 15 പ്ലസ് എത്തിയത്. പെർഫോമൻസ്, ഡിസ്പ്ലേ നിലവാരം, ക്യാമറ കഴിവുകൾ എന്നിവയിൽ ഐഫോൺ 15 പ്ലസ് ഏറെ മികവ് പുലർത്തുന്നു. എങ്കിലും പുതിയ ഐഫോൺ 16 സീരീസ് ലോഞ്ച് അടുത്തെത്തിയിരിക്കുന്നതിനാൽ അത് വരും വരെ കാത്തിരുന്നിട്ട് ഒരു തീരുമാനമെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ഉപയോക്താവാണ്.


Click it and Unblock the Notifications








