Home
Mobile

അണിയറയിൽ ഒരുങ്ങുന്നത് ​ഗംഭീര ഐറ്റം; ഐഫോൺ 16ന്റെ ക്യാമറയെക്കുറിച്ച് സൂചന നൽകി പ്രമുഖ അനലിസ്റ്റ്

ഈ വർഷം സെപ്തംബറിൽ ഐഫോണിന്റെ പുതിയ സീരീസ് ആയ ഐഫോൺ 15 പുറത്തിറങ്ങാനിരിക്കെ ഐഫോൺ 16നെ കുറിച്ച് സ്ഥിരീകരിക്കാത്ത ചില സൂചനകൾ ലഭിക്കുന്നു. മറ്റ് സീരീസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഐഫോൺ 16ന്റെ ക്യാമറയിൽ അടിമുടി മാറ്റം പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പികുന്നത്.

പ്രമുഖ ഇൻഡസ്ട്രി അനലിസ്റ്റ് മിംഗ്-ചി കുവോ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഐഫോൺ 15 സീരീസിന് ചില നിർമ്മാണ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത് ആശങ്കപ്പെടുത്തിയിരുന്നു. ആയതിനാൽ പ്രതീക്ഷിക്കുന്ന സമയത്ത് തന്നെ പുതിയ ഫോണിന്റെ ലോഞ്ച് നടക്കുമോ ഡിമാന്റിന് അനുസരിച്ച് വിതരണം നടക്കുമോ എന്നെല്ലാം ആശങ്കയിലാണ് കമ്പനി. ഈ പ്രശ്നം ഐഫോൺ 16 സീരീസിന് വരാതെ ഇരിക്കാൻ ആപ്പിൾ മുൻകൂട്ടി കാര്യങ്ങൾ തീരുമാനിക്കുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ഐഫോൺ 16ന്റെ ക്യാമറയെക്കുറിച്ച് സൂചന നൽകി പ്രമുഖ അനലിസ്റ്റ്

ഐഫോൺ 16 സീരീസിന് വേണ്ടി ഉയർന്ന നിലവാരമുള്ള സിഐഎസ് സ്വന്തമാക്കാൻ സോണിയെ ആണ് ആപ്പിൾ സമീപിച്ചിരിക്കുന്നത്. ഇതിൽ മിക്ക ഓർഡറുകളും സമയത്തിന് മുമ്പേ സുരക്ഷിതമാക്കാൻ ആപ്പിളിന് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാമറ ഫീച്ചറിൽ സോണിയുമായുള്ള ആപ്പിളിന്റെ സഹകരണം രണ്ട് കമ്പനികൾക്കും ​ഗുണം ചെയ്യുമെന്നാണ് മിംഗ്-ചി കുവോ പറയുന്നു. ഇത് ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ നിന്ന് ഉയർന്ന നിലവാരമുള്ള സിഐഎസിനായി കൂടുതൽ ഓർഡറുകൾ നേടുമെന്നും ഇദ്ദേഹം പറയുന്നു.

ഐഫോൺ 16 പ്രോ മാക്‌സിലെ വൈഡ് ആംഗിൾ ക്യാമറ 48 എംപി ആയിരിക്കുമെന്നാണ് ഇദ്ദേഹം പ്രവചിക്കുന്നത്. മാത്രമല്ല ഇതിൽ ടെലിഫോട്ടോ, അൾട്രാ വൈഡ് ക്യാമറ ലെൻസുകളും ഉണ്ടായിരിക്കുന്നതാണ്. രണ്ട് ഗ്ലാസ് ഘടകങ്ങളും ആറ് പ്ലാസ്റ്റിക് ഘടകങ്ങളും അടങ്ങിയ എട്ട് ഭാഗങ്ങളുള്ള ഹൈബ്രിഡ് ലെൻസ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 16 പ്രോയിൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുകളും ഉണ്ടായിരിക്കും.

ഐഫോൺ 16ന്റെ ക്യാമറയെക്കുറിച്ച് സൂചന നൽകി പ്രമുഖ അനലിസ്റ്റ്

നേരത്തെ ഐഫോൺ 15 സീരീസിനെ കുറിച്ചും കുവോ ചില പ്രവചനങ്ങൾ നടത്തിയിരുന്നു. ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകളിൽ 48 എംപി പിൻ ക്യാമറ ലെൻസും കൂടുതൽ വെളിച്ചം പിടിച്ചെടുക്കാൻ കഴിയുന്ന സ്റ്റാക്ക് ചെയ്ത CMOS ഇമേജ് സെൻസർ (CIS) ഡിസൈനും ഉണ്ടായിരിക്കും എന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്. മാത്രമല്ല മുൻ മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ 15 സീരീസിന് ആപ്പിൾ പ്രതീക്ഷിക്കുന്ന ഡിമാന്റ് ലഭിക്കില്ലെന്നും ഇദ്ദേഹം പറയുന്നു.

ആഗോള സ്‌മാർട്ട്‌ഫോൺ വിപണി കഴിഞ്ഞ ഏതാനും പാദങ്ങളായി ഇടിഞ്ഞാണ് ഇരിക്കുന്നത്. ഈ മന്ദതയിൽ നിന്ന് ആപ്പിളിന്റെ പുതിയ ഫോണിന് കരകയറാൻ സാധിക്കില്ല എന്നാണ് കുവോ പ്രവചിക്കുന്നത്. മുൻകാമിയേക്കാൾ വില അധികം നൽകേണ്ടി വരുന്നതും ഫോണിന്റെ ഡിമാന്റിനെ ബാധിക്കുമെന്നും ഇദ്ദേഹം പറയുന്നു. അതേ സമയം ഐഫോൺ 15 സീരീസ് സെപ്റ്റംബർ 13 ന് ബുധനാഴ്ച ലോ‍ഞ്ച് ചെയ്യുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാധാരണയായി തിങ്കൾ അല്ലെങ്കിൽ ചൊവ്വാഴ്‌ചയാണ് ലോഞ്ച് ദിവസമായി ആപ്പിൾ തിരഞ്ഞെടുക്കാർ എന്നാൽ ഇത്തവണ ബുധനാഴ്ച എന്നത് പുതിയ അനുഭവം തരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളാണ് പുതിയ സീരീസിൽ ഇടം പിച്ചിരിക്കുനത്. പഴയ മോഡലുകളെ അപേക്ഷിച്ച് ധാരാളം അപ്ഡേറ്റുകൾ പുതിയ മോഡലിന് ഉണ്ടായേക്കാമെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.

സീരീസിലെ എല്ലാ മോഡലുകൾക്കും ഡൈനാമിക് ഐലൻഡ് സവിശേഷത ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബയോണിക് A17 ചിപ്‌സെറ്റുകൾ ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളിൽ ഇടം പിടിച്ചേക്കാമെന്നും സൂചനകൾ ഉണ്ട്. മാത്രമല്ല ബാറ്ററിയുടെ കാര്യത്തിലും മാറ്റം ഉണ്ടായേക്കാം. എന്നാൽ ഫോണിന്റെ വില ചിലപ്പോൾ ഡിമാന്റിന് വെല്ലുവിളി ആയേക്കാം ഐഫോൺ 15ന്റെ പ്രാരംഭവില 799 ഡോളറായിരിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.

ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 65,700 രൂപയാകും ഇത്. 15 പ്രോയ്ക്ക് 1,099 ഡോളറാണ് പ്രവചിക്കുന്നത് അതായത് ഏകദേശം 90,100 രൂപ. 15 പ്രോ മാക്സിന് ഇന്ത്യയിൽ ഒരു ലക്ഷത്തിലും അധികം രൂപ നൽകേണ്ടി വരും ഇത് നികുതി കൂട്ടാതെയുള്ള വിലയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയിലെ നികുതി കൂടി ആകുമ്പോൾ ഫോണിന് ഇതിലും വില വർദ്ധിക്കുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
There have been reports of some manufacturing issues with the iPhone 15 series that have raised concern. Therefore, the company is worried about whether the launch of the new phone will take place at the expected time or whether the supply will be done according to demand. Reports also suggest that Apple is making preemptive decisions to avoid this issue with the iPhone 16 series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X