മിനിറ്റുകൾക്ക് ഉള്ളിൽ ഐഫോൺ 16 സ്വന്തമാക്കാം! BigBasket, Blinkit, Zepto ആപ്പുകളിൽ 16 സീരീസ് സെയിൽ
ഇന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 16ൻ്റെ ആദ്യ ഔദ്യോഗിക വിൽപ്പന ആരംഭിച്ചു. ആദ്യ വിൽപ്പന ലോകമെമ്പാടുമുള്ള ആപ്പിൾ സ്റ്റോറുകളിലേക്ക് വൻ ജനക്കൂട്ടത്തെ ആകർഷിച്ചു. ആവേശഭരിതരായ ആരാധകർ, വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും യാത്ര ചെയ്ത് വരെ ഏറ്റവും പുതിയ ഐഫോൺ സ്വന്തമാക്കുന്ന ആദ്യ ആളുകളിൽ പെടാൻ താൽപര്യപ്പെടുന്നു. എന്നിരുന്നാലും, ക്യൂവിൽ നിൽക്കാൻ നിങ്ങൾക്ക് മടിയാണെങ്കിലും ഐഫോൺ 16 അതിൻ്റെ വിൽപ്പനയുടെ ആദ്യ ദിവസം തന്നെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വിഷമിക്കേണ്ട, നിങ്ങൾക്ക് ക്യൂ നിൽക്കാതെ തന്നെ സ്വന്തമാക്കാം.
ബിഗ്ബാസ്‌ക്കറ്റ് (BigBasket), ബ്ലിങ്കിറ്റ് (Blinkit), സെപ്റ്റോ (Zepto) ആപ്പുകൾ ഡൗൺലോഡ് ചെയ്‌ത് 20 മിനിറ്റിനുള്ളിൽ ഉപകരണം നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കാൻ സാധിക്കും. ഈ ഇൻസ്റ്റന്റ് ഡെലിവറി ആപ്പ് ഇപ്പോൾ പലചരക്ക് സാധനങ്ങൾ മാത്രമല്ല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 16 ഉൾപ്പെടെയുള്ള ഡിവൈസുകൾ വിൽക്കുന്നുണ്ട്. ഗ്രോസറി ഡെലിവറികൾക്ക് പേര് കേട്ട ബിഗ്ബാസ്‌ക്കറ്റ്, ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം ഐഫോൺ 16 ഡെലിവറി ചെയ്ത് എല്ലാവരെയും അത്ഭുതപ്പെടുത്തി.

ബെംഗളൂരുവിലെ കോറമംഗലയിൽ ഉള്ള ഒരു ഉപഭോക്താവ് രാവിലെ 8:00 മണിക്ക് ഓർഡർ നൽകി, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, 8:07ന് കൈയിൽ തിളങ്ങുന്ന പുതിയ ഐഫോൺ 16 ലഭിച്ചു. ബിഗ്ബാസ്‌ക്കറ്റിൻ്റെ വേഗതയും കാര്യക്ഷമതയും ഇപ്പോൾ ഡെലിവറിയിൽ പുതിയ മാനങ്ങൾ കൈവരിക്കുകയാണ്.ഭാഗ്യവാനായ ഉപഭോക്താവ് അവരുടെ ആവേശം പങ്കുവെച്ചു, "ഞാൻ എപ്പോഴും എൻ്റെ പലചരക്ക് സാധനങ്ങൾക്കായി ബിഗ്ബാസ്കറ്റിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ അവർ ഐഫോൺ 16 ഡെലിവറി ചെയ്യുന്നത് അവിശ്വസനീയമായിരുന്നു! "
ഇത് ബിഗ്ബാസ്കറ്റിൻ്റെ വെറുമൊരു വിജയമല്ല. ഡെലിവറികളുടെ ലോകത്ത് കാര്യങ്ങൾ എത്ര വേഗത്തിലാണ് മാറുന്നത് എന്നതിൻ്റെ സൂചനയാണിത്. ബ്ലിങ്കിറ്റ്, സെപ്റ്റോ പോലുള്ള കമ്പനികൾ ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ റെക്കോർഡ് സമയത്ത് നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കാൻ സാധിക്കും. അതായത് നിങ്ങൾ നീണ്ട ക്യൂവിൽ നിൽക്കുകയോ അത്യാധുനിക സാങ്കേതിക വിദ്യകൾ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കുകയോ ചെയ്യേണ്ടതില്ല.
ബ്ലിങ്കിറ്റിന് നിലവിൽ ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകൾ ഡിസ്‌പ്ലേയിൽ ഉണ്ട്. 128 ജിബി വേരിയൻ്റ് മാത്രമേ വാങ്ങാൻ ലഭ്യമാകൂ. കൂടാതെ, നിങ്ങൾക്ക് ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ 5000 രൂപ ക്യാഷ്ബാക്ക് ബ്ലിങ്കിറ്റ് വാഗ്ദാനം ചെയ്യുന്നു.
നിങ്ങൾക്ക് പ്രോ മോഡലുകൾ ആണ് ആവശ്യമെങ്കിൽ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ പ്രോ മോഡലുകൾ ഡെലിവർ ചെയ്യാത്തതിനാൽ നിങ്ങൾ സ്‌റ്റോറുകൾ തന്നെ ആശ്രയിക്കേണ്ടി വന്നേക്കാം. അത് പോലെ, ഉയർന്ന സ്റ്റോറേജ് വേരിയൻ്റുകൾ ഇപ്പോൾ ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ബിഗ്ബാസ്‌ക്കറ്റ് എന്നിവയിൽ ലഭ്യമല്ല. വരും ആഴ്ചയിൽ അവർ പ്രോ മോഡലുകൾ ആഡ് ആക്കുമോ ഇല്ലയോ എന്നത് വ്യക്തമല്ല.
വെറും 10 മിനിറ്റിനുള്ളിൽ ബ്ലിങ്കിറ്റ് എല്ലാ പുതിയ ഐഫോൺ 16 ഡെലിവറി ചെയ്യുന്നുവെന്ന് ബ്ലിങ്കിറ്റ് സിഇഒ അൽബിന്ദർ ദിൻഡ്‌സയും അറിയിച്ചു. ലോഞ്ച് ദിനത്തിൽ ഡൽഹി എൻസിആർ, മുംബൈ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലെ ബ്ലിങ്കിറ്റ് ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഐഫോൺ എത്തിക്കാൻ അവർ തുടർച്ചയായ മൂന്നാം വർഷവും യൂണികോണുമായി സഹകരിച്ചു. കൂടാതെ, യൂണികോൺ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്കൊപ്പം കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.
അതിനാൽ, ഇനി നിങ്ങൾ ഏറ്റവും പുതിയ ഐഫോൺ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ, നിങ്ങൾ സ്റ്റോറിൽ പോകുന്നതിനെ കുറിച്ചോ നീണ്ട നാൾ ഡെലിവെറിക്ക് കാത്തിരിക്കേണ്ട ആവശ്യമോ ഇല്ല. ഒരു ബട്ടൺ ടാപ്പ് ചെയ്യുക മാത്രം മതി. 20 മിനിറ്റിനുള്ളിൽ, ഫോൺ വീട്ടിൽ എത്തും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications