Home
Mobile

രാജാവിനെന്ത് ക്യൂ, വഴിയൊരുക്കെടാ..! ചൊവ്വാഴ്ച വ്രതം തെറ്റില്ല, ഐഫോൺ 16 സീരീസ് വരുന്നു, അ‌റിയാനേറെയുണ്ട്

ആപ്പിൾ ആരാധകർ പുതിയ ഐഫോണിനെ വരവേൽക്കാൻ കണ്ണും നട്ട് കാത്തിരിക്കുകയാണ്. സെപ്റ്റംബർ അ‌ടുക്കുന്തോറും ആരാധകരുടെ പ്രതീക്ഷകൾക്ക് കനം കൂടി വന്നിരുന്നു. ഐഫോണുകളുടെ ലോഞ്ച് സാധാരണയായി സെപ്റ്റംബറിൽ ആണ് നടക്കാറുള്ളത്. എന്നാൽ ഇതിൽനിന്ന് വിഭിന്നമായി ഇത്തവണത്തെ ഐ​ഫോൺ സീരീസുകളുടെ വരവ് ​വൈകും എന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് വാർത്തകൾ വന്നിരുന്നു. ഇത്തരം അ‌ഭ്യൂഹങ്ങളെ തള്ളിക്കൊണ്ട്, ഐഫോൺ 16 സീരീസ് സെപ്റ്റംബറിൽ തന്നെ ഉണ്ടാകുമെന്ന് ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ വ്യക്തമാക്കി. ആപ്പിൾ ഐഫോണുകളെ സംബന്ധിച്ച് ലീക്ക് റിപ്പോർട്ടുകളുടെ വിശ്വസനീയമായ ഉറവിടം എന്ന നിലയ്ക്ക് ഗുർമാന്റെ ഉറപ്പിന്മേൽ ഐഫോൺ ആരാധകർക്ക് സെപ്റ്റംബറിനായി കാത്തിരിക്കാം.

ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ പൂർണ്ണമായി പ്രവർത്തനക്ഷമമാകാൻ ​വൈകുന്നതിനാൽ അ‌ത് ഒക്ടോബറിൽ ഐ​ഒഎസ് 18.1 വേർഷനൊപ്പം പുറത്തിറക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. അതിനാൽ പുതിയ ഐഫോൺ 16 സീരീസ് ഫോണുകളുടെ വിൽപ്പന ഒക്ടോബറിലേക്ക് ചില അ‌ഭ്യൂഹങ്ങൾ ഉടലെടുത്തു. എന്നാൽ
ഐഫോൺ 16 സീരീസ് പതിവ് ഷെഡ്യൂൾ പോലെ സെപ്റ്റംബറിൽ തന്നെ ലോഞ്ച് ചെയ്യുമെന്ന് ഗുർമാൻ ഉറപ്പു പറയുന്നു.

രാജാവിനെന്ത് ക്യൂ, വഴിയൊരുക്കെടാ..! ഐഫോൺ 16 സീരീസ് വരുന്നു

പ്രധാന സോഫ്‌റ്റ്‌വെയർ ഫീച്ചറുകൾ പൂർത്തിയാകാൻ ​വൈകുമ്പോൾ ഐഫോൺ റിലീസുകൾ മാറ്റിവച്ച ചരിത്രം ആപ്പിളിന് ഉണ്ട്. സിരിയും ഐക്ലൗഡും തയറാകാത്തതിനാൽ ജൂണിൽ നടക്കേണ്ടിയിരുന്ന iPhone 4S ഒക്ടോബർ വരെ വൈകിയിരുന്നു. എന്നാൽ ഇത്തവണ ലോഞ്ച് ​വൈകിപ്പിക്കേണ്ട എന്നാണ് ആപ്പിൾ തീരുമാനമെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.

ഇക്കൊല്ലത്തെ ഐഫോൺ 16 സീരീസ് സെപ്റ്റംബർ 10ന് പ്രതീക്ഷിക്കാം എന്ന് ലീക്ക് റിപ്പോർട്ടുകൾ എത്തിയിട്ടുണ്ട്. സാധാരണയായി ആപ്പിൾ ചൊവ്വാഴ്ചകളിലാണ് ലോഞ്ച് നിശ്ചയിക്കുന്നത്. 2023ൽ ഐഫോൺ 15 ലോഞ്ച് ചെയ്തത് സെപ്റ്റംബർ 12 ചൊവ്വാഴ്ച ആയിരുന്നു. എന്നാൽ 2022ൽ ഐഫോൺ ഈ ചൊവ്വാഴ്ച പതിവിൽ നിന്ന് മാറി ബുധനാഴ്ചയാണ് ഐഫോൺ 14 ലോഞ്ച് ചെയ്തത്.

രാജാവിനെന്ത് ക്യൂ, വഴിയൊരുക്കെടാ..! ഐഫോൺ 16 സീരീസ് വരുന്നു

എന്തായാലും ഔദ്യോഗികമായി തിയതി പ്രഖ്യാപനം എത്തിയിട്ടില്ലാത്തതിനാൽ ഈ ചൊവ്വാഴ്ച 'കഥകൾ' പൂർണ്ണമായി വിശ്വാസത്തിലെടുക്കാനും കഴിയില്ല. ഫോട്ടോകളിലെ റൈറ്റിംഗ് ടൂൾസ്, മെമ്മറി ജനറേഷൻ തുടങ്ങിയ ഫീച്ചറുകളോടെ അടുത്തിടെ ബീറ്റയിൽ അ‌വതരിപ്പിക്കപ്പെട്ട ആപ്പിൾ ഇൻ്റലിജൻസ് പൂർണമായി പ്രവർത്തനക്ഷമമാകാൻ ഒക്ടോബർ വരെ സമയമെടുക്കും. ഒക്‌ടോബറിൽ ഇത് ഐഒഎസ് 18.1 അ‌പ്ഡേറ്റായി പുറത്തിറക്കുകയും പുതിയ ഐഫോൺ 16 സീരീസിൽ ലഭ്യമാക്കുകയും ചെയ്യും.

പുതിയ സിരി ഇൻ്റർഫേസ് ലഭ്യമാണെങ്കിലും, വിപുലമായ സിരി അപ്‌ഗ്രേഡുകൾ, ചാറ്റ്ജിപിടി ഇൻ്റഗ്രേഷൻ, ജെൻമോജി, ഇമേജ് പ്ലേഗ്രൗണ്ട് എന്നിവ ഇതുവരെ ബീറ്റയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവയെല്ലാം പൂർണ്ണമായി ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾ തങ്ങളുടെ പുതിയ ഐഫോണുകൾ ഒക്ടോബറിൽ iOS 18.1-ലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. (പൂർണ്ണമായും നവീകരിച്ച സിരി 2025 ൽ മാത്രമേ വരൂ).

ആപ്പിൾ ഇന്റലിജൻസ് ഐഫോൺ 16 സീരീസ് വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന പ്രേരണാശക്തിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ മോഡലുകളെ അ‌പേക്ഷിച്ച് എന്ത് മാറ്റമാണ് ഐഫോൺ 16 സീരീസിൽ ആപ്പിൾ കൊണ്ടുവരിക എന്ന ആകാംക്ഷയും സജീവമാണ്. ഐഫോൺ 16 (iPhone 16) സീരീസിൽ പ്രതീക്ഷിക്കുന്ന പുതിയ ഫീച്ചറുകളും അപ്‌ഗ്രേഡുകളും പരിചയപ്പെടാം.

രാജാവിനെന്ത് ക്യൂ, വഴിയൊരുക്കെടാ..! ഐഫോൺ 16 സീരീസ് വരുന്നു

ഐഫോൺ 16 സീരീസ് ക്യാമറകൾ അ‌ടുത്തിടെയിറങ്ങിയിട്ടുള്ള ഐഫോൺ മോഡലുകളുടെ റിയർ ക്യാമറ പാനലിൽ നിന്ന് വ്യത്യസ്തവും ഐഫോൺ 12 ന് സമാനവുമായിരിക്കും. ഐഫോൺ 16 പ്രോ, പ്രോ മാക്സ് മോഡലുകളിലെ ഡിസ്പ്ലേകൾ വലുതായിരിക്കും, ബെസലുകൾ സ്ലിം ആയിരിക്കും. ഐഫോൺ 16 സീരീസ് പുതിയ നിറങ്ങളിൾ ലഭ്യമാകും എന്നതാണ് മറ്റൊരു വിവരം.

ഐഫോൺ 16 സീരീസിൽ ഡിഎസ്എൽആർ പോലെയുള്ള ഫോക്കസും ജെസ്ചർ നിയന്ത്രണവും അനുവദിക്കുന്ന ക്യാപ്ചർ ബട്ടണും ഉണ്ടായേക്കും. ഐഫോൺ 16 സീരീസ് ഫോണുകൾക്ക് ഒരു മൾട്ടി പർപ്പസ് ആക്ഷൻ ബട്ടൺ ഉണ്ടായേക്കാം. ഐഫോൺ 16, ഐഫോൺ 16 പ്ലസ് ക്യാമറ സജ്ജീകരണത്തിന് സ്പേഷ്യൽ വീഡിയോ പിന്തുണ ഉണ്ടാകും. പ്രോ മോഡലുകൾക്ക് അപ്‌ഗ്രേഡുചെയ്‌ത അൾട്രാവൈഡ് ക്യാമറയും ആൻ്റി-റിഫ്ലെക്റ്റീവ് ടെക്നോളജിയും കിട്ടും.

More from GizBot

Best Mobiles in India

English summary
Reportedly, iPhone 16 series will be launched in September. Bloomberg's Mark Gurman reports that the iPhone 16 launch will take place around the same time as last year. It is also reported that users will need to update their new phones to iOS 18.1 in October to access the full suite of Apple Intelligence features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X