Home
Mobile

വന്നൂ പുതിയ 'ആപ്പിൾക്കാലം'! ഐഫോൺ 16 സീരീസ് വാങ്ങാൻ ഇടിച്ചുകയറി ജനം; ലാഭം നേടാൻ രണ്ട് വഴികൾ

ഈ വർഷത്തെ ആപ്പിളിന്റെ പുത്തൻ സ്മാർട്ട്ഫോണുകളുടെ വിൽപ്പന ഇന്ന് മുതൽ ഇന്ത്യയിൽ ആരംഭിക്കും. സെപ് റ്റംബർ 9ന് ഇറ്റ്സ് ഗ്ലോ​ടൈം ഇവന്റിൽ ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്യുകയുണ്ടായി. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് തുടങ്ങി നാല് മോഡലുകളാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്. ഇന്ന് മുതൽ ഇവ ആപ്പിളിന്റെ ഇന്ത്യയിലെ രണ്ട് ഔദ്യോഗിക ആപ്പിൾ സ്റ്റോറുകളിൽനിന്നും (മുംബൈയിലും ഡൽഹിയിലും) നേരിട്ടും ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ തുടങ്ങിയ മറ്റ് തേർഡ്-പാർട്ടി റീട്ടെയിലർമാരിൽനിന്ന് ഓൺ​ലൈനായും വാങ്ങാൻ ലഭ്യമാണ്.

ഐഫോൺ 16 സീരീസിന്റെ ഇന്ത്യയിലെ വിലയും ലോഞ്ച് ഓഫറുകളും: ഐഫോൺ 16 മോഡലിന്റെ 128GB വേരിയന്റിന് 79,900 രൂപയാണ് വില. ഇതിന്റെ 256GB വേരിയന്റിന് 89,900 രൂപയും 512GB വേരിയന്റിന് 1,09,900 രൂപയും നൽകണം. ഐഫോൺ 16 പ്ലസ്: 128GB വേരിയന്റിന് 89,900 രൂപ, 256GB വേരിയന്റിന് 99,900 രൂപ, 512GB വേരിയന്റിന് 1,19,900 രൂപ.

വന്നൂ പുതിയ 'ആപ്പിൾക്കാലം'! ഐഫോൺ 16 സീരീസ് വാങ്ങാൻ ഇടിച്ചുകയറി ജനം

ഐഫോൺ 16 പ്രോ: കഴിഞ്ഞ വർഷത്തെ അ‌പേക്ഷിച്ച് ഇത്തവണ ഇന്ത്യയിൽ ഐഫോൺ 16 പ്രോ മോഡൽ കുറഞ്ഞ വിലയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിന്റെ 128GB വേരിയന്റിന് 1,19,900 രൂപയാണ് വില. 256GB വേരിയന്റ് 1,29,900 രൂപ വിലയിലും 512GB വേരിയന്റ് 1,49,900 രൂപ വിലയിലും 1TB വേരിയന്റ് 1,69,900 രൂപ വിലയിലും ലോഞ്ച് ചെയ്തിരിക്കുന്നു.

ഐഫോൺ 16 പ്രോ മാക്‌സ്: ഐഫോൺ 16 സീരീസിലെ ഏറ്റവും ഉയർന്ന മോഡലാണ് 16 പ്രോ മാക്സ്. ഇതിന്റെ 256GB പ്രാരംഭ വേരിയന്റിന് 1,44,900 രൂപയാണ് വില. അ‌തേപോലെ, 512GB വേരിയന്റിന് 1,64,900 രൂപയും 1TB വേരിയന്റിന് 1,84,900 രൂപയും നൽകണം.

വന്നൂ പുതിയ 'ആപ്പിൾക്കാലം'! ഐഫോൺ 16 സീരീസ് വാങ്ങാൻ ഇടിച്ചുകയറി ജനം

ഐഫോൺ 16 സീരീസ് എങ്ങനെ വിലക്കുറവിൽ സ്വന്തമാക്കാം എന്ന് ആലോചിക്കുന്ന നിരവധി ആളുകളുണ്ട്. നിലവിൽ രണ്ട് മാർഗങ്ങളിലാണ് ഇത് യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാകുക. അ‌തിൽ ആദ്യത്തേത് ലഭ്യമായിട്ടുള്ള ബാങ്ക് ഡിസ്കൗണ്ടുകളാണ്. രണ്ടാമത്തേത് എക്സ്ചേഞ്ച് ഓഫറും. അമേരിക്കൻ എക്‌സ്‌പ്രസ്, ആക്‌സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 5000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.

3 മുതൽ 6 മാസം വരെയുള്ള നോ-കോസ്റ്റ് EMI ഓപ്ഷനുകൾ പ്രയോജനപ്പെടുത്തിയും ഐഫോൺ 16 സീരീസ് മോഡൽ സ്വന്തമാക്കാവുന്നതാണ്. നിലവിൽ ഐഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്ക് ആപ്പിൾ ട്രേഡ്-ഇൻ ഡീലുകൾ ഉപയോഗിച്ച് മികച്ച ഡീലിൽ പുതിയ ഐഫോൺ സ്വന്തമാക്കാൻ അ‌വസരമുണ്ട്. 4000 രൂപ മുതൽ 67,500 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ആപ്പിൾ വാഗ്ദാനം ചെയ്യുന്നു.

നിരവധി മികച്ച ഫീച്ചറുകൾ സഹിതമാണ് പുതിയ ഐഫോൺ 16 സീരീസ് എത്തുന്നത്. ഇവയെക്കുറിച്ചുള്ള വിശദമായ അ‌റിവിനായി ഞങ്ങളുടെ മുൻ ലേഖനങ്ങൾ പരിശോധിക്കുക. വിപണിയിൽ എത്തിയ ഐഫോൺ 16 സീരീസിന്റെ പ്രധാന എതിരാളികൾ ആൻഡ്രോയിഡ് ഫോണുകളാണ്. അ‌തിൽ പ്രഥമ എതിരാളിയുടെ സ്ഥാനത്തുള്ളത് സാംസങ് ഗാലക്സി എസ്24 അ‌ൾട്രയാണ്.

വന്നൂ പുതിയ 'ആപ്പിൾക്കാലം'! ഐഫോൺ 16 സീരീസ് വാങ്ങാൻ ഇടിച്ചുകയറി ജനം

ഐഫോണിന് പകരം ആൻഡ്രോയിഡ് ഫോണുകൾ പരിഗണിക്കുന്നവർക്ക് മികച്ച ഒരുപിടി സ്മാർട്ട്ഫോൺ ഓപ്ഷനുകൾ ലഭ്യമാണ്. സാംസങ് ഗാലക്സി S24 സീരീസ്, അ‌ടുത്തിടെ പുറത്തിറങ്ങിയ ഗൂഗിൾ പിക്സൽ 9 സീരീസ്, അ‌സൂസ് റോഗ് ഫോൺ 8 പ്രോ തുടങ്ങിയവയും പിക്സൽ 9 പ്രോ ഫോൾഡ്, ഗാലക്സി Z ഫ്ലിപ്പ്, വൺപ്ലസ് ഓപ്പൺ 2 തുടങ്ങിയ ഫോൾഡബിൾ ഫോണുകളും മികച്ച ഓപ്ഷനുകളാണ്.

Best Mobiles in India

English summary
The iPhone 16 series will go on sale in India from today. iPhone 16, iPhone 16 Plus, iPhone 16 Pro, and iPhone 16 Pro Max are four models in this series that are going on sale today. An instant discount of up to Rs 5000 will be availed on the purchase of these models using American Express, Axis and ICICI Bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X