Home
Mobile

ചേട്ടന്മാരെ വെല്ലുന്ന അ‌നിയൻ! ഐഫോൺ 16e വിൽപ്പന തുടങ്ങി; ഗൾഫിനെക്കാൾ ലാഭം ഇന്ത്യയിൽ

ആപ്പിളിന്റെ ഐഫോൺ കുടുംബത്തിലേക്ക് ഏറ്റവും ഒടുവിലായി കടന്നുവന്ന സ്മാർട്ട്ഫോൺ ആണ് ഐഫോൺ 16e. ഫെബ്രുവരി 19ന് ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ സ്മാർട്ട്ഫോൺ ഇന്ന് മുതൽ (ഫെബ്രുവരി 28) വിൽപ്പന ആരംഭിച്ചിരിക്കുന്നു (iPhone 16e goes on sale). കുറഞ്ഞ വില, മികച്ച ഫീച്ചറുകൾ എന്നിവയും ആകർഷകമായ ലോഞ്ച് ഓഫറുകളും ഇപ്പോൾ ഐഫോൺ 16e ​മോഡലിനെ ചർച്ചകളിലെ താരമാക്കി മാറ്റുന്നു. ഇന്ത്യയിൽ ആപ്പിൾ സ്റ്റോർ, ആമസോൺ ഇന്ത്യ, ഫ്ലിപ്പ്കാർട്ട്, അംഗീകൃത ആപ്പിൾ റീസെല്ലർമാർ എന്നിവർ വഴി ഈ സ്മാർട്ട്ഫോൺ ഇന്ന് മുതൽ സ്വന്തമാക്കാവുന്നതാണ്.

സാധാരണയായി പുതിയ ഐഫോൺ എത്തുമ്പോൾ അ‌ത് എവിടെനിന്നാണ് കൂടുതൽ ലാഭത്തിൽ വാങ്ങാനാകുക എന്ന് മലയാളികൾ അ‌ന്വേഷിക്കാറുണ്ട്. യുഎഇയിൽ നിന്നും മറ്റും സുഹൃത്തുക്കൾ വഴിയും മറ്റും ഐഫോൺ എത്തിക്കുന്നവർ ഏറെ. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ഐഫോൺ 16e വാങ്ങാൻ ഗൾഫിലുള്ള ആരെയും ബുദ്ധിമുട്ടിക്കേണ്ട, കാരണം അ‌തിനെക്കാൾ മികച്ച ഡീൽ ഇന്ത്യയിൽ ലഭ്യമാണ്.

ചേട്ടന്മാരെ വെല്ലുന്ന അ‌നിയൻ! ഐഫോൺ 16e വിൽപ്പന തുടങ്ങി

ഇന്ത്യയിൽ ഐഫോൺ 16eയുടെ 128GB വേരിയന്റിന് 59,900 രൂപയാണ് വില. 256GB വേരിയന്റിന് 69,900 രൂപയും 512GB വേരിയന്റിന് 89,900 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. ഇനി മലയാളികൾ ഏറെയുള്ള യുഎഇയിലെ ഐഫോൺ 16eയുടെ വിലയിലേക്ക് വന്നാൽ, ഇവിടെ 128GB പ്രാരംഭ വേരിയന്റിന് 2,599 ദിർഹമാണ് വില. അതായത് ഏകദേശം 61,470 രൂപ.

ലാഭത്തിനായി ഐഫോൺ മറ്റേതെങ്കിലും രാജ്യത്തുനിന്ന് ബന്ധുക്കൾ വഴി വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ യുഎസ് ആണ് മികച്ച ഓപ്ഷൻ. കാരണം അ‌മേരിക്കയിൽ ഐഫോൺ 16e യുടെ 128 ജിബി വേരിയന്റിന്റെ വില 599 ഡോളർ ആണ്, അതായത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 51,970 രൂപ. പക്ഷേ ഇന്ത്യയിലും ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ മികച്ച വിലക്കുറവിൽ ഐഫോൺ 16e വാങ്ങാൻ അ‌വസരമുണ്ട്.

ചേട്ടന്മാരെ വെല്ലുന്ന അ‌നിയൻ! ഐഫോൺ 16e വിൽപ്പന തുടങ്ങി

ആമസോണിൽ നിന്ന് ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ 16e വാങ്ങുന്നവർക്ക് 4,000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ വില 55,900 രൂപയായി കുറയ്ക്കാം. കൂടാതെ, മികച്ച എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഓഫറുകളും ഉണ്ട്. ഇതുവഴി 48,900 രൂപയിലേക്ക് വരെ വില കുറയ്ക്കാൻ സാധിക്കും.

ആപ്പിളിന്റെ ട്രേഡ്-ഇൻ പ്രോഗ്രാം ഐഫോൺ 16e വൻ വിലക്കുറവിൽ വാങ്ങാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ്. പഴയ ഫോണിൽ നിന്ന് പുതിയ മോഡലിലേക്ക് മാറാം, മാത്രമല്ല, പഴയ ഡി​വൈസ് ഉത്തരവാദിത്തത്തോടെ നിർമാർജനം ചെയ്യുന്നതിനുള്ള പരിസ്ഥിതി സൗഹൃദ പരിഹാരവും ഇതിലൂടെ തെളിയുന്നു. ഐഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഓപ്ഷൻ പരിഗണിക്കാം എന്നതും ഏറെ ശ്രദ്ധേയമാണ്.

ആപ്പിളിന്റെ ഇന്ത്യയിലെ ഔദ്യോഗിക വിതരണക്കാരനായ റെഡിംഗ്ടൺ പുതിയ ഐഫോൺ വാങ്ങുന്നവർക്കായി ചില ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഓഫറുകൾ ഉപയോഗിച്ച്, ഐഫോൺ 16e 10,000 രൂപ വരെ ഡിസ്കൗണ്ടോടെ ലഭിക്കും.
ആപ്പിൾ ഐഫോൺ 16e യുടെ ഫീച്ചറുകൾ കൂടി ചുരുക്കത്തിൽ പരിചയപ്പെടാം: സിക്സ്-കോർ A18 3nm ചിപ്പ്, 64-ബിറ്റ് ആർക്കിടെക്ചർ, 4-കോർ GPU, 16-കോർ ന്യൂറൽ എഞ്ചിൻ സഹിതമാണ് ഈ ഫോൺ എത്തുന്നത്.

ചേട്ടന്മാരെ വെല്ലുന്ന അ‌നിയൻ! ഐഫോൺ 16e വിൽപ്പന തുടങ്ങി

6.1-ഇഞ്ച് (2532×1170 പിക്സലുകൾ) OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ, 800 nits ബ്രൈറ്റ്നസ്, 1200 nits വരെ ബ്രൈറ്റ്നസ്, HDR, ട്രൂ ടോൺ, സെറാമിക് ഷീൽഡ് പ്രൊട്ടക്ഷൻ, 48-മെഗാപിക്സൽ റിയർ ക്യാമറ, സെൽഫികൾക്കായി, 12-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + eSIM), IP68 റേറ്റിങ്, ഫേസ് ഐഡി ഫേഷ്യൽ റെക്കഗ്നിഷനുള്ള ട്രൂഡെപ്ത് ക്യാമറ, സ്റ്റീരിയോ സ്പീക്കറുകൾ, iOS 18, 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഉള്ള ബിൽറ്റ്-ഇൻ റീചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ബ്ലാക്ക്, ​വൈറ്റ് എന്നീ നിറങ്ങളിൽ ഈ പുതിയ ഐഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The iPhone 16e has gone on sale in India from today. The 128GB variant of the iPhone 16e is priced at Rs 59,900 in India. The 256GB variant is priced at Rs 69,900 and the 512GB variant is priced at Rs 89,900. There is a bank discount of Rs 4,000 available on Amazon. If you take advantage of this, the price of the iPhone 16e can be reduced to Rs 55,900.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X