Home
Mobile

അടിച്ചു മോനെ... ഐഫോൺ 16e ക്ക് 10,000 രൂപ വരെ ഡിസ്‌കൗണ്ട്‌

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ 16ഇ ഇന്ത്യയിൽ അവതരിപ്പിച്ചത്. ആപ്പിളിന്റെ ബജറ്റ് സൗഹൃദ ഐഫോൺ ലൈനപ്പിലാണ് ഈ കുട്ടിഫോൺ എത്തിയത്. കമ്പനിയുടെ ആദ്യത്തെ ഇൻ-ഹൗസ് സെല്ലുലാർ മോഡം എന്നിവ ഫോണിനെ സവിശേഷമാക്കുന്നുണ്ട്. ബജറ്റ്-ഫ്രണ്ട്‌ലി ഫോൺ ശ്രേണിയായ ഐഫോൺ എസ്ഇ മോഡലുകൾക്ക് പകരം ആപ്പിൾ ഇന്റലിജൻസ് അടക്കമുള്ള വമ്പൻ ഫീച്ചറുകളോടെ അവതരിപ്പിച്ച പുത്തൻ ഹാൻഡ്‌സെറ്റാണ് ഐഫോൺ 16ഇ. ഐഫോൺ 16 സീരീസിലെ അടുത്ത അംഗം എന്ന നിലയിലാണ് ഈ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്.എങ്ങനെ ഐഫോൺ 16ഇ ബുക്ക് ചെയ്യാമെന്നും, ലഭ്യമായ ഓഫറുകൾ എന്തൊക്കെയെന്നും നോക്കാം.

ഫെബ്രുവരി 28നാണ് ഐഫോൺ 16ഇ യുടെ വിൽപന രാജ്യത്ത് ആരംഭിക്കുന്നത്. ഇതിന് മുമ്പ് ഫെബ്രുവരി 21 മുതൽ ഫോൺ ആപ്പിൾ സ്റ്റോർ വഴി ഓൺലൈനോ ഓഫ്‌ലൈനോ ആയി പ്രീ-ബുക്ക് ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു. ഇതിന് പുറമെ അംഗീകൃത തേഡ്-പാർട്ടി റീടെയ്‌ലർമാർ വഴിയും ഫോൺ ഓർഡർ ചെയ്യാമായിരുന്നു.

 ഐഫോൺ 16e ക്ക് 10,000 രൂപ വരെ ഡിസ്‌കൗണ്ട്‌

എന്നാൽ, വിൽപ്പനയ്ക്ക് മുന്നോടിയായി, ഇന്ത്യയിലെ ആപ്പിളിന്റെ ഔദ്യോഗിക വിതരണക്കാരായ റെഡിങ്ടൺ ഫോൺ വാങ്ങുമ്പോൾ വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് 10,000 രൂപ വരെ കിഴിവോടെ ഐഫോൺ 16ഇ ലഭിക്കും. ഇത് ഫോണിന്റെ വില 49,900 രൂപയായി കുറയ്ക്കുന്നു. ഈ ഡീൽ എങ്ങനെയാണെന്ന് നോക്കാം.

മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഐഫോൺ 16ഇ പുറത്തിറക്കിയിരിക്കുന്നത്. 128GB, 256GB, 512GB മോഡലുകൾക്ക് യഥാക്രമം 59,990 രൂപ, 69,990 രൂപ, 89,990 രൂപ എന്നിങ്ങനെയാണ് വില. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഐഫോൺ 16ഇ വാങ്ങുന്നവർക്ക് 4000 രൂപയാണ് കിഴിവ് ലഭിക്കുന്നത്.

4000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടോടെ 24 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യം ആപ്പിൾ വെബ്‌സൈറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 5000 രൂപ മുതൽ 6700 രൂപ വരെ ട്രേഡ് ഇൻ-ഇൻ ഓഫറും ആപ്പിൾ ഐഫോൺ 16ഇയുടെ വിൽപനരാംഭത്തിൽ നൽകുന്നുണ്ട്. പുതിയ ഐഫോൺ 16ഇ വാങ്ങുമ്പോൾ 6,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും റെഡിങ്ടൺ നൽകുന്നുണ്ട്.

 ഐഫോൺ 16e ക്ക് 10,000 രൂപ വരെ ഡിസ്‌കൗണ്ട്‌

അതായത് പഴ ഫോൺ മാറ്റി ഐഫോൺ 16ഇ വാങ്ങുകയാണെങ്കിൽ ഫോണിന്റെ മൂല്ല്യത്തിനും പഴക്കത്തിനുമനുസരിച്ച് 6,000 രൂപ വരെ കിഴിവും ലഭിക്കുന്നതാണ്. റെഡിങ്ടണിന്റെ എല്ലാ ഷോപ്പുകളിലും ഈ ഓഫർ ലഭ്യമാണ്. ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ എല്ലാ സ്റ്റോറുകളിലും ഐഫോൺ 16ഇയുടെ വിൽപ്പന ആരംഭിക്കുമെന്ന് റെഡിങ്ടൺ പറയുന്നു.

A18 ചിപ്പ്, 48 എംപി സിംഗിൾ റീയർ ഫ്യൂഷൻ ക്യാമറ, 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ, ഫേസ് ഐഡി, ആക്ഷൻ ബട്ടൺ, ആപ്പിളിന്റെ സ്വന്തം 5ജി മോഡം, ഉപഗ്രഹ സേവനം, ആപ്പിൾ ഇന്റലിജൻസ് തുടങ്ങി വമ്പൻ അപ്ഗ്രേഡുകളോടെയാണ് ഐഫോൺ 16ഇ ആപ്പിൾ വിപണിയിലിറക്കിയത്.

ഐഫോൺ 16ഇയിൽ 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ആണുള്ളത്. ഐഫോൺ SE സീരീസിൽ കാണുന്ന പരമ്പരാഗത മ്യൂട്ട് സ്വിച്ചിന് പകരം ഐഫോൺ 16ഇ-യിൽ ഒരു ആക്ഷൻ ബട്ടൺ ഉണ്ട്. 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഐഫോൺ 16ഇ വാഗ്ദാനം ചെയ്യുന്നുവെന്ന് ആപ്പിൾ അവകാശപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
Apple's iPhone 16e, launched at Rs 59,900, will go on sale from February 28, with pre-orders already open. Redington is offering a Rs 4,000 instant cashback on select bank credit cards, reducing the price to Rs 55,900, plus an exchange bonus of up to Rs 6,000. This brings the total potential discount to Rs 10,000, making the phone available for as low as Rs 49,900.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X