Home
Mobile

ഐഫോൺ 16e വന്നു, വരാൻ പോകുന്ന ഐഫോൺ 17e എന്തുണ്ടാകും? വിലക്കുറവ് ഉറപ്പിക്കാമോ?

ആപ്പിൾ തങ്ങളുടെ 16 സീരീസിനോട് അ‌നുബന്ധമായി ഐഫോൺ 16e (iPhone 16e) എന്ന മോഡൽ പുറത്തിറക്കിയിരുന്നു. ഉയർന്ന വിലയുള്ള ഐഫോൺ 16 സീരീസിലെ മറ്റ് ഫോണുകൾ വാങ്ങാൻ കഴിയാത്തവർക്ക് പരിഗണിക്കാൻ കഴിയും വിധം ഇന്ത്യയിൽ ഐഫോൺ 16eയുടെ 128GB വേരിയന്റ് 59,900 രൂപ പ്രാരംഭ വിലയിലും 256GB വേരിയന്റിന് 69,900 രൂപ വിലയിലും 512GB വേരിയന്റ് 89,900 രൂപ വിലയിലുമാണ് എത്തിയത്. പുതിയ ഐഫോൺ 17 സീരീസ് അ‌ടുത്ത മാസം ലോഞ്ച് ചെയ്യാൻ പോകുകയാണ്. വരാൻ പോകുന്ന ഐഫോണുകളുടെ ഫീച്ചറുകൾ സംബന്ധിച്ച ചർച്ചകളിലേക്ക് ഇപ്പോൾ ഐഫോൺ 17e മോഡലും കടന്നുവന്നിരിക്കുന്നു.

അ‌ടുത്ത മാസം രണ്ടാം ആഴ്ചയിൽ പുതിയ ഐഫോൺ 17 സീരീസ് എത്തും. ഇതിന്റെ അ‌നുബന്ധമായി അ‌ടുത്ത വർഷത്തിന്റെ തുടക്കത്തിൽ മാത്രമേ ഐഫോൺ 17e എത്തൂ. എന്നാൽ ഈ ബജറ്റ് ഫ്രണ്ട്ലി ഐഫോൺ മോഡലിൽ ഉണ്ടാകാൻ സാധ്യതയുള്ള ഫീച്ചറുകൾ എന്തൊക്കെയെന്ന് ആപ്പിൾ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നു എന്ന് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു.

ഐഫോൺ 16e വന്നു, വരാൻ പോകുന്ന ഐഫോൺ 17e എന്തുണ്ടാകും?

മുൻഗാമിയായ ഐഫോൺ 16e മോഡലിനെ അപേക്ഷിച്ച് പ്രധാന അപ്‌ഗ്രേഡുകൾ ഐഫോൺ 17e യ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഇത് വാങ്ങുന്നവർക്ക് ഫ്ലാഗ്ഷിപ്പ് മോഡലുകളേക്കാൾ കുറഞ്ഞ വിലയ്ക്ക് ഏറ്റവും പുതിയ ഫീച്ചറുകൾ ആസ്വദിക്കാൻ സാധിക്കും എന്ന് കരുതപ്പെടുന്നു. ഐഫോൺ 16e മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഫോൺ 17e ൽ പ്രതീക്ഷിക്കുന്ന അപ്‌ഗ്രേഡുകൾ എന്തൊക്കെയെന്ന് നോക്കാം.

ഡിസ്പ്ലേ

ഐഫോൺ 16e എത്തിയത് ഐഫോൺ 14 ന് സമാനമായ ഡിസ്‌പ്ലേ നോച്ച് ഡി​സൈനുമായിട്ടായിരുന്നു. വരാൻപോകുന്ന ഐഫോൺ 17e യ്ക്ക് സ്റ്റാൻഡേർഡ് ഐഫോൺ 15ന് സമാനമായ ഡിസൈൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അ‌തിനാൽത്തന്നെ ഐഫോൺ 16e നെ അപേക്ഷിച്ച് സ്റ്റൈലിഷായ ഒരു ഡിസ്പ്ലേ 17e മോഡലിൽ ഉണ്ടായേക്കാം.

ഐഫോൺ 16e വന്നു, വരാൻ പോകുന്ന ഐഫോൺ 17e എന്തുണ്ടാകും?

ചിപ്സെറ്റ്

ഐഫോൺ 16e A18 ചിപ്‌സെറ്റ് കരുത്തിലാണ് എത്തിയത്. പുതിയ ഐഫോൺ 17e A19 ചിപ്പ് കരുത്തിൽ എത്താനാണ് സാധ്യത. ഐഫോൺ 17 മോഡലിൽ A19 ചിപ്പ് ആണ് ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുള്ളത്. ഇത് തന്നെയാകും വരാൻ പോകുന്ന ബജറ്റ് മോഡലിലും നൽകുക. ആപ്പിൾ ഇന്റലിജൻസിനെ പിന്തുണയ്ക്കുന്നതിനായി 17e 8GB റാമും വാഗ്ദാനം ചെയ്തേക്കാം.

ബാറ്ററി

ഐഫോൺ 16 മോഡലിലെ ബാറ്ററിയെക്കാൾ ശേഷിയോടെയായിരുന്നു ഐഫോൺ 16e എത്തിയത്. അ‌തിൽ 4,005mAh ബാറ്ററിയാണ് ആപ്പിൾ നൽകിയിരുന്നത്. കൂടാതെ ആപ്പിളിന്റെ പവർ-എഫിഷ്യന്റ് C1 മോഡവും ഉണ്ടായിരുന്നു. അടുത്ത വർഷം തുടക്കത്തിൽ എത്തുമെന്ന് കരുതപ്പെടുന്ന ഐഫോൺ 17e മോഡലിലും വലിയ ബാറ്ററിയും മികച്ച ബാറ്ററി ശേഷിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാമറ

ബജറ്റ് ഐഫോൺ മോഡലുകളിൽ സാധാരണയായി സിംഗിൾ റിയർ ക്യാമറയാണ് കണ്ടുവരാറുള്ളത്. ഐഫോൺ 16e-യിൽ 48MP സിംഗിൾ റിയർ ക്യാമറയും 12MP സെൽഫി ക്യാമറയും ആണ് ഉണ്ടായിരുന്നത്. ഇത്തവണത്തെ ഐഫോൺ 17 സീരീസ് മുൻ മോഡലുകളെ അ‌പേക്ഷിച്ച് മെച്ചപ്പെട്ട ക്യാമറ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്ന് കരുതപ്പെടുന്നു. എന്നാൽ ഐഫോൺ ഐഫോൺ 17e-യിൽ ഉണ്ടാകുക ഐഫോൺ 16eയിലെ അ‌തേ ക്യാമറകൾ തന്നെയാണെന്നാണ് വിവരം.

ഐഫോൺ 16e വന്നു, വരാൻ പോകുന്ന ഐഫോൺ 17e എന്തുണ്ടാകും?

ഐഫോൺ 16eയിലെ ക്യാമറകൾ തന്നെ തുടർന്നാലും ഐഫോൺ 17e മുൻഗാമിയെക്കാൾ മികച്ച ക്യാമറ നിലവാരം പുലർത്തും. എങ്ങനെയെന്നാൽ, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാം, അത് ഇമേജ് ഗുണനിലവാരം മെച്ചപ്പെടുത്തും. ഇത്തരത്തിൽ മുൻഗാമിയെക്കാൾ ഏറെ നവീകരിക്കപ്പെട്ട ഒരു ബജറ്റ് ഫ്രണ്ട്ലി മോഡലായിട്ടാണ് ഐഫോൺ 17e ആപ്പിൾ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

More from GizBot

Best Mobiles in India

English summary
The upcoming iPhone 17e model may feature upgrades in the processor, display, camera, and battery compared to the iPhone 16e model. The iPhone 16e was powered by the A18 chipset. The new iPhone 17e is likely to be powered by the A19 chip. Leaked reports have revealed that the iPhone 17 model will have the A19 chip. This will also be the case in the upcoming 17e model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X