Home
Mobile

ഐഫോൺ ആണേലും ഇതിന് വില കുറവാണ് ഭായ്! ഐഫോൺ 16e വിലക്കുറവിൽ വാങ്ങാൻ പറ്റിയ രാജ്യങ്ങൾ

പുതിയ ഐഫോണുകൾ ലോഞ്ച് ചെയ്യുമ്പോൾ ചില ആളുകൾ സാധാരണ ചെയ്യാറുള്ളത് വിദേശത്തുള്ള ബന്ധുക്കൾ മുഖേനയോ സുഹൃത്തുക്കൾ മുഖേനയോ ഇന്ത്യക്ക് വെളിയിൽ നിന്ന് ഐഫോൺ വാങ്ങുക എന്നതാണ്. കാരണം ഇന്ത്യയിലെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭ്യമാകുന്ന രാജ്യങ്ങൾ ഉണ്ട്. ലോകമാകെ നിറഞ്ഞ് നിൽക്കുന്ന വിശ്വ സാന്നിധ്യമാണ് മലയാളികൾ. അ‌തിനാൽത്തന്നെ കുറഞ്ഞ വിലയിൽ ഐഫോൺ ലഭ്യമാകുന്ന രാജ്യങ്ങളിലും നിരവധി മലയാളികൾ ഉണ്ട്. ഇന്ത്യയിലെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാനാകും എന്നതിനാൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മറ്റുമായി പലപ്പോഴും ഇവർ വഴി ഐഫോണുകൾ എത്താറുണ്ട്. കഴിഞ്ഞ ദിവസം ആപ്പിൾ അ‌വരുടെ ഐഫോൺ 16e (iPhone 16e) ആഗോളതലത്തിൽ ലോഞ്ച് ചെയ്തു.

ഐഫോൺ 16 സീരീസിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ മോഡൽ എന്ന നിലയിൽ ആണ് ഐഫോൺ 16e ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കുറഞ്ഞ വിലയിൽ ആണ് എത്തുന്നത് എങ്കിലും ഇന്ത്യയിലെക്കാകൾ കുറഞ്ഞ വിലയിൽ ഇത് എവിടെ നിന്ന് വാങ്ങാൻ സാധിക്കും എന്ന് മലയാളികൾ അ‌ന്വേഷണം തുടങ്ങിയിട്ടുണ്ട്. അ‌വർക്കായി ഇന്ത്യയിലെയും മറ്റു ചില രാജ്യങ്ങളിലെയും ഐഫോൺ 16e വില ഇവിടെ പരിചയപ്പെടാം.

ഇതിന് വില കുറവാണ് ഭായ്! ഐഫോൺ 16e വിലക്കുറവിൽ വാങ്ങാൻ പറ്റിയ രാജ്യങ്ങൾ

iPhone 16e വില: ഇന്ത്യയിൽ ഐഫോൺ 16eയുടെ 128GB വേരിയന്റ് 59,900 രൂപ പ്രാരംഭ വിലയിൽ എത്തുന്നു. ഇതിന്റെ 256GB വേരിയന്റിന് 69,900 രൂപയും 512GB വേരിയന്റിന് 89,900 രൂപയുമാണ് വില. അ‌മേരിക്കയിൽ ഐഫോൺ 16e യുടെ 128 ജിബി വേരിയന്റിന്റെ വില 599 ഡോളർ ആണ്, അതായത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 51,970 രൂപ.

ഇപ്പോൾ ഒട്ടേറെ മലയാളികൾ ഉള്ള മറ്റൊരു രാജ്യമാണ് ബ്രിട്ടൻ. യുകെയിൽ ഐഫോൺ 16e അ‌ടിസ്ഥാന മോഡലിന് £599 വിലവരും, അ‌തായത് ഏകദേശം 65,460 രൂപ. ജപ്പാനിലേക്ക് വന്നാൽ, അ‌വിടെ ഐഫോൺ 16e യുടെ വില 99,800 യെൻ ആണ്, ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 57,599 രൂപ വരും.

ഇതിന് വില കുറവാണ് ഭായ്! ഐഫോൺ 16e വിലക്കുറവിൽ വാങ്ങാൻ പറ്റിയ രാജ്യങ്ങൾ

ഇനി മലയാളികൾ ഏറെയുള്ള യുഎഇയിലെ ഐഫോൺ 16eയുടെ വിലയിലേക്ക് വന്നാൽ, ഇവിടെ 128GB പ്രാരംഭ വേരിയന്റിന് 2,599 ദിർഹമാണ് വില. അതായത് ഏകദേശം 61,470 രൂപ. അ‌പ്പോൾ ബ്രിട്ടൻ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് വാങ്ങുന്നതിനെക്കാൾ ലാഭം ഐഫോൺ 16e ഇന്ത്യയിൽ നിന്ന് വാങ്ങുന്നതാണ് എന്ന് വ്യക്തം.

അ‌തേസമയം യുഎസിൽ നിന്നാണെങ്കിൽ ഐഫോൺ 16e വളരെ വിലക്കുറവിൽ വാങ്ങാം. അ‌മേരിക്കയുടെ അ‌ത്രയും ലാഭം ഇല്ലെങ്കിലും, ജപ്പാനിലും വില അ‌ൽപ്പം കുറവാണ്. ഫെബ്രുവരി 21 വെള്ളിയാഴ്ച മുതൽ ഈ ഐഫോൺ മോഡൽ ഉപയോക്താക്കൾക്ക് ഓർഡർ ചെയ്യാനാകും, ഫെബ്രുവരി 28 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.

ആപ്പിൾ ഐഫോൺ 16e യുടെ ഫീച്ചറുകൾ ചുരുക്കത്തിൽ പരിചയപ്പെടാം: 6.1-ഇഞ്ച് (2532×1170 പിക്സലുകൾ) OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ, 800 nits ബ്രൈറ്റ്നസ്, 1200 nits വരെ ബ്രൈറ്റ്നസ്, HDR, ട്രൂ ടോൺ, സെറാമിക് ഷീൽഡ് പ്രൊട്ടക്ഷൻ, സിക്സ്-കോർ A18 3nm ചിപ്പ്, 64-ബിറ്റ് ആർക്കിടെക്ചർ, 4-കോർ GPU, 16-കോർ ന്യൂറൽ എഞ്ചിൻ.

ഇതിന് വില കുറവാണ് ഭായ്! ഐഫോൺ 16e വിലക്കുറവിൽ വാങ്ങാൻ പറ്റിയ രാജ്യങ്ങൾ

48MP വൈഡ്-ആംഗിൾ (f/1.6) ക്യാമറ, വീഡിയോയ്ക്കുള്ള ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 2x ടെലിഫോട്ടോ, ഫോട്ടോണിക് എഞ്ചിൻ, ട്രൂ ടോൺ ഫ്ലാഷ്, 4K 60 fps-ൽ ഡോൾബി വിഷനോടുകൂടിയ HDR വീഡിയോ റെക്കോർഡിംഗ്, 240fps-ൽ സ്ലോ-മോ 1080p, 30 fps-ൽ 4K HDR വരെ സിനിമാറ്റിക് മോഡ്, 12MP ട്രൂഡെപ്ത് (ƒ/1.9) ഫ്രണ്ട് ക്യാമറ.

iOS 18, ഡ്യുവൽ സിം (നാനോ + eSIM), IP68 റേറ്റിങ്, ഫേസ് ഐഡി ഫേഷ്യൽ റെക്കഗ്നിഷനുള്ള ട്രൂഡെപ്ത് ക്യാമറ, സ്റ്റീരിയോ സ്പീക്കറുകൾ, 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഉള്ള ബിൽറ്റ്-ഇൻ റീചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി. ബ്ലാക്ക്, ​വൈറ്റ് എന്നീ നിറങ്ങളിൽ ഈ പുതിയ ഐഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The iPhone 16e was launched globally yesterday. Many people want to know where they can buy this Apple smartphone at the cheapest price. The main country where the iPhone 16e is available at a cheaper price than in India is the US. Meanwhile, the iPhone 16e is available in India at a cheaper price than in the UK and UAE.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X