'തടി' കുറയ്ക്കും, ബോഡി സെറ്റ് ആവും: ഐഫോൺ 17 നെ കുറിച്ച് വിവരങ്ങൾ വീണ്ടും ലീക്കായി
ആരാധകർക്ക് ഒട്ടും കുറവില്ലാത്ത കമ്പനിയാണ് ആപ്പിൾ. നിരവധി പ്രൊഡക്ടുകൾ ഇതിനകം തന്നെ പുറത്തിറക്കി ലോകത്താകമാനം വിശ്വാസ്യത പിടിച്ചുപറ്റാൻ ആപ്പിളിനായിട്ടുണ്ട്. അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ എസ്ഇ 4 നെ കുറിച്ചും നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും നാളെ ഐഫോൺ എസ്ഇ 4 പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആപ്പിൾ ആരാധകർ. കാര്യം ഇതൊന്നുമല്ല. ഐഫോൺ 17 എപ്പോൾ ഇറങ്ങും..? എന്തൊക്കെയാവും ഈ ഫോണിൻറ പ്രത്യേകതകൾ..? എന്നിവയെ കുറിച്ചെല്ലാം ടെക് ലോകത്ത് ചർച്ചകൾ സജീവമാണ്. 'പ്ലസ്' മോഡലിന് പകരമായി 'എയർ' മോഡലിലാകും ഈ ഫോൺ പുറത്തിറങ്ങുന്നതെന്ന് അഭ്യൂഹമുണ്ട്. കട്ടി കുറഞ്ഞ രീതിയിലാകും പുതിയ ഐഫോൺ 17 എയർ പുറത്തിറങ്ങുകയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫ്രണ്ട് പേജ് ടെക് എന്ന യൂട്യൂബ് ചാലനിലാണ് ഈ കാര്യം പറയുന്നത്.
അൾട്രാ സ്ലിം മോഡലിൽ പുറത്തിറങ്ങുന്ന ഐഫോൺ 17 എയറിന് 1299 യുഎസ് ഡോളറായിരിക്കും വിലവരുന്നതെന്നും ഈ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നുണ്ട്. ഏകദേശം 1,12,982 ഇന്ത്യൻ രൂപയാണ് 1299 യുഎസ് ഡോളർ. പക്ഷെ ഇന്ത്യയിലേക്ക് വരുന്നതോടെ നികുതി വർധിക്കുകയും വില ഇനിയും ഉയരാനും സാധ്യതയുണ്ട്.

A19 ചിപ്‌സായിരിക്കും ഇതിൽ ഉപയോഗിക്കുകയെന്നും ഡ്രിപ്പിൾ ക്യാമറ ഒഴിവാക്കി ഒറ്റ ക്യാമറയിലേക്ക് ഐഫോൺ 17 മടങ്ങിവരുമെന്നും ഫ്രണ്ട് പേജ് ടെക് യൂട്യൂബർ ജോൺ പ്രോസ്സർ വ്യക്തമാക്കുന്നുണ്ട്. നേർത്ത കട്ടിയിൽ പുറത്തിറങ്ങുന്ന ഈ ഫോണിന് 5.5എംഎം മുതൽ 6എംഎം വരെ മാത്രമെ തിക്ക്‌നസ് ഉണ്ടാവുകയുള്ളു.
ഗൂഗിളിന്റെ പിക്‌സൽ ഫോണുകളോട് സമാനമായ രീതിയിലായിരിക്കും ഐഫോൺ 17 എയർ പുറത്തിറങ്ങുക. 48MP ക്യാമറ, മൈക്രോഫോൺ, എൽഇഡി ഫ്‌ലാഷ് എന്നിവയുള്ള പുതിയ പിൻ ക്യാമറ ബാർ ഉൾപ്പെടെയുള്ള മിനുസമുള്ള ഡിസൈൻ ആണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ പിക്‌സലിന് സമാനമാവാതിരിക്കാൻ ആപ്പിൾ അവരുടേതായ പൊടിക്കൈകൾ നടത്താനും സാധ്യതയുണ്ട്.
മുൻവശത്തേക്ക് വന്നാൽ ഐഫോൺ 17 എയർ ആപ്പിളിന്റെ ഡൈനാമിക് ഐലൻഡ് നിലനിർത്തുമെന്നും ഫ്രണ്ട് പേജ് ടെക് യൂട്യൂബർ ജോൺ പ്രോസ്സർ പറയുന്നുണ്ട്. 1299 യുഎസ് ഡോളറാണ് ഐഫോൺ 17 എയറിന്റെ വിലയെങ്കിൽ പ്രീമിയം ഫോണിൽ നിന്ന് മാറി മിഡ്‌റേഞ്ച് ഫോൺ എന്ന രീതിയിലായിരിക്കും ഇതിനെ ആപ്പിൾ വിവരിക്കാൻ സാധ്യത.
2025 സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ 17 സീരീസ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അതുവരെ സൂചനകളും അഭ്യൂഹങ്ങളുമായി ഒരുപാട് ആളുകൾ എത്താൻ സാധ്യതയുണ്ട്. ആപ്പിളിന്റെ ഭാഗത്ത് നിന്നും ഐഫോൺ 17 സീരീസിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഇതിന് മുമ്പ് ആപ്പിൾ ആപ്്‌സിൽ പരസ്യം ഉൾപ്പെടുത്താനുള്ള നീക്കമുണ്ടെന്നും റിപ്പോർട്ട് വന്നിരുന്നു.
ആപ്പിളിന്റെ വരുമാനം വർധിപ്പിക്കാനാണ് മാപ്‌സിൽ പരസ്യം ഉൾപ്പെടുത്താൻ നീക്കമെന്നായിരുന്നു റിപ്പോർട്ട്. ഐഫോൺ 17 സീരീസിനെ കുറിച്ച് കുറച്ചു മുമ്പ് വന്ന റിപ്പോർട്ടുകളിൽ പറയുന്നത്
ഐഫോൺ 17 സീരീസിന്റെ ക്യാമറ യൂണിറ്റിലും ഡിസൈനിലും അടക്കം വൻ മാറ്റങ്ങൾ ഉണ്ടാകും എന്നായിരുന്നു.
അന്ന് പുറത്തുവന്നതിൽ ഏറ്റവും ശ്രദ്ധേയമായ വിവരം ഐഫോൺ 17 പ്രോയിലെ ക്യാമറകൾ പിക്‌സൽ 9 പ്രോയുടെ ക്യാമറ ബമ്പ് പോലെയുള്ളത് ആയിരിക്കും എന്നായിരുന്നു. എന്നാൽ ആപ്പിൾ ഇതുവരെ ഇക്കാര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തുകയോ സൂചന നൽകുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഈ വിവരങ്ങളെയെല്ലാം പൂർണ്ണമായി വിശ്വസിക്കാനാകില്ല. ലോഞ്ച് സമയത്ത് ചിലപ്പോൾ കാണുക അതുവരെ കേട്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഐഫോൺ സീരീസിനെയാകാനും സാധ്യതയുണ്ട്.


Click it and Unblock the Notifications








