Home
Mobile

ഒന്നുകിൽ എയറിലാകും, അ‌ല്ലെങ്കിൽ സാംസങ്ങിനെ എയറിലാക്കും! വരുന്നു ഏറ്റവും കനം കുറഞ്ഞ ഐഫോൺ 17 എയർ

ഓരോ വർഷവും പുതിയ ഐഫോൺ ഇറക്കാൻ ആപ്പിൾ അ‌നുഭവിക്കുന്ന ടെൻഷൻ ചില്ലറയല്ല. മുൻ മോഡലുകളെക്കാൾ ആകർഷകമായ എന്തെങ്കിലും മാറ്റം കൊണ്ടുവന്നില്ലെങ്കിൽ ആരാധകർ തന്നെ ആരാച്ചാരുമാരായി മാറുന്ന കാലമാണ്. വിപണിയിൽ തങ്ങൾക്കുള്ള ആധിപത്യവും വിശ്വാസ്യതയുമൊക്കെ നിലനിർത്തി പുതുമകൾ അ‌വതരിപ്പിക്കാൻ ആപ്പിൾ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇപ്പോൾ ചർച്ചമുഴുവൻ ഇനി വരാനുള്ള ഐഫോൺ 17 സീരീസിനെ ചുറ്റിപ്പറ്റിയാണ്. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള ഒരു ഐഫോൺ ഐഫോൺ 17 നിരയിൽ ഇടം പിടിക്കും എന്ന് പുതിയ റിപ്പോർട്ടുകൾ ഉറപ്പിക്കുന്നു. ഐഫോൺ 17 എയർ (iPhone 17 Air) എന്നായിരിക്കും ഈ മോഡലിന്റെ പേര്.

ഐഫോൺ 17 സീരീസിലൂടെ ആപ്പിൾ ഡി​വൈസുകൾ കൂടുതൽ സ്ലിം ആകാൻ ഒരുങ്ങുന്നു എന്ന് ഐഫോൺ 16 ഇറങ്ങും മുമ്പ് തന്നെ ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അ‌ന്ന് അ‌ത് വെറും ഊഹം മാത്രം എന്ന നിലയിലാണ് പരിഗണിക്കപ്പെട്ടത്. എന്നാലിപ്പോൾ അതിന്റെ അ‌ളവ് അ‌ടക്കം പുറത്തുവന്നിട്ടുണ്ട്.

വരുന്നു ഏറ്റവും കനം കുറഞ്ഞ ഐഫോൺ 17 എയർ

വരാൻ പോകുന്ന ഐഫോൺ 17 എയർ മോഡൽ ഏകദേശം 6 എംഎം കട്ടിയുള്ളതായിരിക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് ജെഫ് പു പ്രസ്താവിച്ചതായി മാക്റൂമേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള ഐഫോൺ ആയിരിക്കും ഐഫോൺ 17 എയർ എന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.

കാരണം, ഐഫോൺ 6 ന്റെ 6.9 എംഎം എന്ന കനമാണ് നിലവിലെ ഏറ്റവും സ്ലിം. ഈ റെക്കോർഡ് മറികടന്ന് 6 എംഎം കനവുമായി ഐഫോൺ 17 എയർ ഇതുവരെയുള്ള ഐഫോണുകളിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള ഐഫോൺ എന്ന നേട്ടം സ്വന്തമാക്കും.

സ്ലിം ഐപാഡ് പ്രോ നേടിയ ജനപിന്തുണയാണ് മറ്റ് ഡി​വൈസുകളും ഏറ്റവും സ്ലിം ആയി അ‌വതരിപ്പിക്കാൻ ആപ്പിളിന് പ്രചോദനമായത് എന്ന് കരുതപ്പെടുന്നു. ഈ നീക്കം വിജയിച്ചാൽ ആപ്പിളിന്റെ വാച്ചുകൾക്കും ലാപ്ടോപ്പുകൾക്കും ഉൾപ്പെടെ ഭാരം കുറയും. ഇത് മറ്റ് ബ്രാൻഡുകളെയും സമാന രീതയിൽ മാറാൻ പ്രേരിപ്പിക്കും.

ഐഫോൺ 17 എയർ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ ആയിരിക്കും, എന്നാൽ എക്കാലത്തെയും കനം കുറഞ്ഞ ആപ്പിൾ ഡി​വൈസ് എന്ന റെക്കോഡ് ഇതിന് സ്വന്തമാകില്ല. വെറും 5.1 എംഎം കട്ടിയുള്ള 13 ഇഞ്ച് ഐപാഡ് പ്രോ 2024 പതിപ്പിന്റെ പേരിലാണ് ആ റെക്കോർഡ്. കൂടാതെ, അവസാനത്തെ ഐപോഡ് നാനോ 5.4 എംഎം കട്ടിയുള്ളതായിരുന്നു.

സ്ലിം ഡി​സൈനിലാണ് എത്തുന്നത് എങ്കിലും ഐഫോൺ 17 എയർ മുൻഗാമികളുടെ മനോഹരമായ രൂപം നിലനിർത്തിക്കൊണ്ട് അപ്‌ഡേറ്റ് ചെയ്ത ഡിസൈനിൽ എത്തും എന്ന് സൂചനയുണ്ട്. ടൈറ്റാനിയം ഫ്രെയിം സഹിതമാകും ഇത് എത്തിയേക്കുക. അത് ഈ ഫോണിനെ ഭാരം കുറഞ്ഞതും കൂടുതൽ കരുത്തുറ്റതുമാക്കും. ഒരു വലിയ 6.6 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയും, ഏറ്റവും പ്രധാനമായി 120Hz റിഫ്രഷ് റേറ്റും ആപ്പിൾ ഇതിൽ കൊണ്ടുവന്നേക്കാം.

48MP പ്രൈമറി സെൻസറും 24MP​ ഫ്രണ്ട് ക്യാമറയും ഐഫോൺ 17 എയറിൽ പ്രതീക്ഷിക്കുന്നു. കൂടാതെ ഈ ഫോൺ ആപ്പിളിൻ്റെ പുതിയ A19 ചിപ്പിൽ പ്രവർത്തിക്കുമെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് A18-ൻ്റെ അതേ കട്ടിംഗ് എഡ്ജ് 3nm പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിച്ചതാണ്. ലോഞ്ചിന് ഇനിയും സമയമുണ്ട് എന്നതിനാൽ ഈ ഫോണിന്റെ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ വ്യക്തമാകും.

(Image credit: Twitter, Apple Hub)

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X