Home
Mobile

പുതിയ ഐഫോൺ 17 സീരീസിനെക്കുറിച്ച് എന്തൊക്കെയാണ് ഈ കേൾക്കുന്നത്; വാങ്ങാതെ ഇനി ഇരിപ്പുറയ്ക്കില്ലല്ലോ!

ആപ്പിൾ തങ്ങളുടെ ഐഫോൺ നിരയിലേക്ക് ഏറ്റവും പുതിയ ഐഫോൺ 17 സീരീസ് മോഡലുകൾ അ‌വതരിപ്പിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബറിന്റെ തുടക്കത്തിൽ നടക്കുന്ന ആപ്പിൾ ഇവന്റിൽ ഐഫോൺ സീരീസ് അ‌വതരിപ്പിക്കുന്നതാണ് ആപ്പിളിന്റെ പതിവ് രീതി. ഇതുപ്രകാരം അ‌ടുത്തമാസം രണ്ടാം ആഴ്ചയിൽ പുതിയ ഐഫോൺ 17 സീരീസ് എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ കൃത്യമായ ലോഞ്ച് തിയതി ആപ്പിൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണത്തെ ​ഐഫോൺ 17 സീരീസിൽ എത്തുന്ന ഫോണുകളെ സംബന്ധിച്ച അ‌ഭ്യൂഹങ്ങൾ നിരവധി പ്രചരിക്കുന്നുണ്ട്. ആപ്പിൾ ഔദ്യോഗികമായി അ‌വയെ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഐ​ഫോൺ ആരാധകർക്ക് ആവേശം പകരുന്ന വിധത്തിലുള്ള വിവരങ്ങളാണ് ഇത്തരത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തവണത്തെ ഐ​ഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകൾ അ‌വതരിപ്പിക്കപ്പെടും എന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത്. ഇതുവരെ ലഭ്യമായതിൽ ഏറ്റവും മികച്ച ഐഫോൺ നിരയാകും ഇത്തവണ അ‌വതരിപ്പിക്കപ്പെടുകയെന്നും പറയപ്പെടുന്നു. ലീക്ക് റിപ്പോർട്ടുകളും ഓൺ​ലൈനിൽ വന്ന വിവരങ്ങളും പ്രകാരം പുതിയ സീരീസിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് നോക്കാം.

പുതിയ ഐഫോൺ 17 സീരീസിനെക്കുറിച്ച് എന്തൊക്കെയാണ് ഈ കേൾക്കുന്നത്?

ഐഫോൺ 17 സീരീസിലെ ഏറ്റവും കേമന്മാർ ഐഫോൺ 17 പ്രോ മോഡൽസ് തന്നെയായിരിക്കും. ഐഫോണുകളുടെ ചരിത്രത്തിൽ ഇതുവരെ ലഭ്യമായതിൽ ഏറ്റവും മികച്ച ക്യാമറ ശേഷിയോടെയാകും ഈ പ്രോ മോഡലുകൾ എത്തുക എന്ന് പറയപ്പെടുന്നു. ഇപ്പോൾത്തന്നെ ഐഫോണുകൾ ഒരു സിനിമ ഷൂട്ട് ചെയ്യാൻ കഴിയും വിധം മികച്ചതാണ്.

ഈ മികവ് പുതിയ പ്രോ മോഡലുകളിൽ അ‌ടുത്ത ലെവലിലേക്ക് ഉയർന്നിരിക്കുന്നു എന്നത് ഏതൊരു ഐഫോൺ ആരാധകനെയും ആവേശഭരിതനാക്കുകയും തുടക്കത്തിൽ തന്നെ പുതിയ മോഡൽ വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യും എന്നതിൽ സംശയിമില്ല. റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകളിലും 24MP ഫ്രണ്ട് ഫേസിംഗ് ക്യാമറ ഉണ്ടാകും. നിലവിലുള്ള ഐഫോണുകളിൽ 12MP ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. അ‌തിനാൽ ലീക്ക് റിപ്പോർട്ടുകൾ ശരിയെങ്കിൽ വലിയ മാറ്റം തന്നെയാണ് ഉണ്ടായിരിക്കുന്നത്.

മറ്റൊരു മാറ്റം ടെലിഫോട്ടോ ലെൻസിന്റെ കാര്യത്തിലാണ്. ഐഫോൺ 16 സീരീസിലെ 12MP യിൽ നിന്ന് പുതിയ പ്രോ മോഡലുകളിലെ ടെലിഫോട്ടോ ലെൻസ് 48MP ആയി അപ്‌ഗ്രേഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അ‌തോടെ ഐഫോൺ 17 പ്രോ മോഡലുകളുടെ റിയർ പാനലിൽ മൂന്ന് 48MP ക്യാമറകൾ ഉണ്ടാകും. നിലവിലുള്ള മോഡലുകളിൽ വൈഡ്, അൾട്രാ വൈഡ് ലെൻസുകൾ മാത്രമാണ് 48MP ഉള്ളത്.

ഐഫോൺ 17 സീരീസിലെ പ്രോ മോഡലുകൾ 8K വരെ വീഡിയോ റെക്കോർഡിങ് പിന്തുണയും ഡ്യുവൽ-വീഡിയോ റെക്കോർഡിംഗും സഹിതം എത്തും എന്നതാണ് പറഞ്ഞുകേൾക്കുന്ന മറ്റൊരു മാറ്റം. ഇത് ഉപയോക്താക്കൾക്ക് ഫ്രണ്ട്, റിയർ ക്യാമറകളിൽ നിന്ന് ഒരേസമയം റെക്കോർഡുചെയ്യാൻ അനുവദിക്കുന്നു. ആൻഡ്രോയിഡ് ഫോണുകൾ പലതും ഇതിനകം ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐഫോണുകളുടെ പ്രധാന ആകർഷണമായ ക്യാമറ വിഭാഗത്തിൽ ഇത്രയും മാറ്റങ്ങളാണ് പ്രധാനമായും ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെട്ടിട്ടുള്ളത്. ക്യാമറയിൽ മാത്രമല്ല, ബാറ്ററി, ഡി​സൈൻ എന്നിവയിൽ അ‌ടക്കം നവീകരണങ്ങൾ ഉണ്ട് എന്നാണ് റിപ്പോർട്ട്. സാംസങ്ങിന്റെ ഗാലക്സി ഡി​വൈസുകൾക്ക് സമാനമായ ഒരു ആന്റി-റിഫ്ലെക്റ്റീവ് ഡിസ്പ്ലേ കോട്ടിങ് പുതിയ ഐഫോൺ 17 സീരീസ് ഫോണുകൾക്ക് ലഭിച്ചേക്കും.

പ്രോ മോഡലുകളുടെ ഡൈനാമിക് ഐലൻഡ് അൽപ്പം ചെറുതാക്കിയേക്കാം. TSMC യുടെ പുതിയ 3nm പ്രോസസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, ആപ്പിളിന്റെ പുതിയ A19 Pro സിലിക്കൺ കരുത്തിൽ ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകൾ എത്തിയേക്കും. റാമിന്റെ കാര്യത്തിലും വൻ മാറ്റം പ്രതീക്ഷിക്കുന്നു. നിലവിലുള്ള മോഡലുകളിലെ 8GB റാമിന്റെ സ്ഥാനത്ത് പുതിയ പ്രോ മോഡലുകളിൽ 12GB റാം ലഭിച്ചേക്കുമെന്നാണ് സൂചന.

റാം ശേഷി വർധിക്കുന്നതിലൂടെ സംഭവിക്കുന്ന ഒരു പ്രധാന നേട്ടം എന്തെന്നാൽ മൾട്ടിടാസ്കിംഗ് ജോലികൾക്കൊപ്പം Apple ഇന്റലിജൻസ് ഫീച്ചറുകൾ ഈസിയായി പ്രവർത്തിക്കാൻ ഇത് സഹായിക്കും എന്നതാണ്. മറ്റൊരു പ്രധാന മാറ്റം ഉണ്ടാകുക ഐഫോൺ 16 പ്രോ മാക്സിന്റെ ബാറ്ററി ശേഷിയിലാണ്. നിലവിലുള്ള 16 പ്രോ മാക്സിൽ 4,676mAh ബാറ്ററിയാണ് ഉള്ളതെന്നും ഇതിനെ അ‌പേക്ഷിച്ച് പുതിയ 17 പ്രോ മാക്സിൽ 5,000mAh ബാറ്ററിയുണ്ടാകുമെന്നും അ‌ഭ്യൂഹമുണ്ട്.

പുതിയ ഐഫോൺ 17 സീരീസിനെക്കുറിച്ച് എന്തൊക്കെയാണ് ഈ കേൾക്കുന്നത്?

ഇതാദ്യമായി ഐഫോൺ 17 പ്രോ മോഡലുകളിൽ 7.5W-ൽ വയർലെസ് ചാർജ് റിവേഴ്‌സ് ഫീച്ചറും ഉണ്ടാകുമെന്ന് പറയപ്പെടുന്നു. തേർഡ് പാർട്ടി ചാർജറുകൾ ഉപയോഗിച്ചാലും 45W വയർഡ് ഫാസ്റ്റ് ചാർജിംഗും 25W വയർലെസ് ചാർജിംഗും ഇവ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണുകളുടെ ഫീച്ചറുകളുടെ നവീകരണം മാത്രമല്ല, ഡി​സൈനിന്റെ പുതുക്കലും പ്രതീക്ഷിക്കുന്നുണ്ട്.

ഈ വർഷം ഐഫോൺ 17 പ്രോ മോഡലുകളിൽ ടൈറ്റാനിയം ഫ്രെയിം ഒഴിവാക്കി പകരം അലുമിനിയം ഫ്രെയിമിലേക്ക് മടങ്ങാൻ ആപ്പിൾ പദ്ധതിയിടുന്നു എന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. പുതിയ ഐഫോണുകൾക്ക് പകുതി-അലുമിനിയം, പകുതി-ഗ്ലാസ് ഫിനിഷുള്ള റിയർ പാനലുള്ള അലുമിനിയം ഫ്രെയിം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഒരു പുതിയ ഓറഞ്ച് കളർ ഓപ്ഷനിലും പുതിയ ഐഫോൺ മോഡലുകൾ പ്ര​ത്യക്ഷപ്പെട്ടേക്കാമെന്നും അ‌ഭ്യൂഹമുണ്ട്. ഇവയുടെയെല്ലാം കൃത്യമായ സ്ഥിരീകരണം ലോഞ്ച് ഇവന്റിന് ശേഷമേ സാധ്യമാകൂ.

More from GizBot

Best Mobiles in India

English summary
The iPhone 17 series will feature the iPhone 17 Pro and 17 Pro Max, which will be launched next month. These Pro models are said to come with the best camera capabilities ever available in the history of iPhones. All models in the series will have a 24MP front-facing camera. The telephoto lens on the Pro models is also expected to be upgraded to 48MP.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X