Home
Mobile

ഇക്കൊല്ലത്തെ ഐഫോണിന്റെ ശരിക്കുള്ള പവർ അ‌റിയണമെങ്കിൽ ഈ മോഡൽ തന്നെ വാങ്ങണം!

ഐഫോൺ 17 സീരീസ് മോഡലുകൾ നാളെ (സെപ്റ്റംബർ 19) മുതൽ ഓപ്പൺ സെയിൽ ആരംഭിക്കുകയാണ്. നാല് മോഡലുകൾ അ‌ടങ്ങുന്ന ഐഫോൺ 17 സീരീസിലെ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ മോഡലുകളുടെ പ്രത്യേകതകൾ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ പരിചയപ്പെട്ടു. എന്നാൽ ഇക്കൊല്ലം എത്തിയിരിക്കുന്ന ഐഫോൺ സീരീസിന്റെ ശരിക്കുള്ള പവർ മനസിലാക്കണമെങ്കിൽ നാം പരിചയപ്പെടേണ്ടത് ഈ പറഞ്ഞ മോഡലുകളെയൊന്നുമല്ല, ഐഫോൺ 17 സീരീസിലെ ഏറ്റവും വിലക്കൂടിയ മോഡലായ ഐഫോൺ 17 പ്രോ മാക്സ് ആണ് കൂട്ടത്തിലെ കേമൻ.

ഇത്തവണ ഐഫോൺ 17 സീരീസിലെ നാല് മോഡലുകളും ശക്താരണെങ്കിലും കൂട്ടത്തിലെ ഏറ്റവും കരുത്തൻ 17 പ്രോ മാക്സ് മോഡലാണ്. മറ്റ് മോഡലുകൾക്ക് ഇല്ലാത്ത ചില 'പവറുകൾ' പ്രോ മാക്സ് മോഡലിനുണ്ട്. എന്നാൽ വില അ‌ൽപ്പം കൂടും എന്നുമാത്രം. ഐഫോൺ 17 സീരീസിന്റെ യഥാർഥ പവർ ഫുൾ റേഞ്ചിൽ ആസ്വദിക്കണമെങ്കിൽ ഐഫോൺ 17 പ്രോ മാക്സിന്റെ ഏറ്റവും ടോപ് മോഡൽ തന്നെ വാങ്ങണം.

ഇക്കൊല്ലത്തെ ഐഫോണിന്റെ ശരിക്കുള്ള പവർ അ‌റിയണമെങ്കിൽ ഈ മോഡൽ വാങ്ങണം!

ഫുൾ പവറിന്റെ വില

ഐഫോൺ 17 സീരീസിലെ ഏറ്റവും പവറുള്ള ഐഫോൺ 17 പ്രോ മാക്സ് വാങ്ങുക എന്നത് അ‌ൽപ്പം ചെലവേറിയ കാര്യമാണ്. ഐഫോൺ 17 പ്രോ മാക്സിന്റെ 256GB വേരിയന്റിന് 149900 രൂപയും 512GB വേരിയന്റിന് 169900 രൂപയും 1TB വേരിയന്റിന് 189900 രൂപയും 2TB വേരിയന്റിന് 229900 രൂപയും ആണ് വില.

ഐ​ഫോൺ 17 പ്രോ മാക്സ് ഏറെക്കുറേ പ്രോ മോഡലിന് സമാനമായ ഫീച്ചറുകൾ സഹിതമാണ് എത്തുന്നത്, എങ്കിലും ഡിസ്പ്ലേ വലിപ്പം, ബാറ്ററി ശേഷി, ഏറ്റവും ഉയർന്ന സ്റ്റോറേജ് ഓപ്ഷൻ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് പ്രോ മാക്സ് കൂടുതൽ മികവ് പുലർത്തുന്നു. രണ്ട് പ്രോ മോഡലുകളും 0.34 ഇഞ്ച് (8.75 mm) ഒരേ കനം പങ്കിടുന്നു, എന്നാൽ മറ്റ് ചില കാര്യങ്ങളിൽ വ്യത്യാസങ്ങളുണ്ട്.

ഇക്കൊല്ലത്തെ ഐഫോണിന്റെ ശരിക്കുള്ള പവർ അ‌റിയണമെങ്കിൽ ഈ മോഡൽ വാങ്ങണം!

6.9 ഇഞ്ച് ഡിസ്പ്ലേയാണ് പ്രോ മാക്സ് മോഡലിൽ ഉള്ളത്. പ്രോ മോഡൽ 4,252mAh ബാറ്ററിയുമായി എത്തുമ്പോൾ 17 പ്രോ മാക്സിൽ 5,088mAh ബാറ്ററി ശേഷിയുണ്ട്. ഇതുവരെ ഐഫോണുകളിൽ ലഭ്യമായതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ലൈഫ് ഇപ്പോൾ ഐഫോൺ 17 പ്രോ മാക്സ് മോഡലിന് അ‌വകാശപ്പെട്ടതാണ്.

ഐഫോൺ 17 പ്രോ മോഡൽ 33- മണിക്കൂർ ബാറ്ററി ​ലൈഫാണ് വാഗ്ദാനം ചെയ്യുന്നത് എങ്കിൽ പ്രോ മാക്സ് മോഡലിൽ അ‌ത് 39 മണിക്കൂർ ആണ്. അ‌തേപോലെ 17 പ്രോ മോഡൽ 256GB, 512GB, 1TB സ്റ്റോറേജ് ഓപ്ഷനുകളിൽ എത്തുമ്പോൾ ഇവയ്ക്ക് പുറമേ 2TB സ്റ്റോറേജും പ്രോ മാക്സ് മോഡലിന് ഉണ്ട്.

ചുരുക്കത്തിൽ വലിയ ഡിസ്പ്ലേ, കൂടുതൽ ബാറ്ററി ​ലൈഫ്, ലഭ്യമായ ഏറ്റവും ഉയർന്ന സ്റ്റോറേജ് ശേഷി എന്നീ സൗകര്യങ്ങൾ കൂടി ആസ്വദിച്ചുകൊണ്ട് ഒരു ഐഫോൺ ഉപയോഗമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഐഫോൺ 17 പ്രോ മാക്സ് മോഡൽ തന്നെ വാങ്ങേണ്ടതുണ്ട്. പെർഫോമൻസിന്റെ കാര്യത്തിൽ ഇരുമോഡലുകളും ഏതാണ്ട് ​ഒരുപോലെ തന്നെയാണ്. രണ്ടിലും A19 Pro ചിപ്പ് തന്നെയാണ് കരുത്ത് പകരുന്നത്.

ഇക്കൊല്ലത്തെ ഐഫോണിന്റെ ശരിക്കുള്ള പവർ അ‌റിയണമെങ്കിൽ ഈ മോഡൽ വാങ്ങണം!

പ്രോമോഷൻ, ​ഡൈനാമിക് ഐലൻഡ് എന്നിവയുള്ള OLED സൂപ്പർ റെറ്റിന XDR ഓൾവെയ്സ് ഓൺ ഡിസ്‌പ്ലേ, 5G കണക്റ്റിവിറ്റി, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (48MP ഫ്യൂഷൻ ക്യാമറ, 48MP അൾട്രാ-വൈഡ്, പുതിയ 48MP ടെലിഫോട്ടോ ക്യാമറ), 18MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ, ലൈറ്റ്‌വെയ്റ്റ് എയ്‌റോസ്‌പേസ്-ഗ്രേഡ് 7000-സീരീസ് അലുമിനിയം അലോയ് ഉപയോഗിക്കുന്ന പുതിയ ബ്രഷ്ഡ് അലുമിനിയം യൂണിബോഡി ഡിസൈൻ എന്നിവയെല്ലാം ഐഫോൺ 17 പ്രോ മോഡലുകളുടെ പൊതുഫീച്ചറുകളായി എത്തുന്നു.

Best Mobiles in India

English summary
The iPhone 17 Pro Max will go on sale tomorrow. The most powerful model in the iPhone 17 series is the iPhone 17 Pro Max. The iPhone 17 Pro model offers 33-hour battery life. The Pro Max model has 39 hours of battery life. The 17 Pro model comes in 256GB, 512GB, and 1TB storage options, while the Pro Max model also has 2TB storage. The Pro Max model has a 6.9-inch display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X