Home
Mobile

ഐഫോൺ 17 പ്രോ മാക്സ് ഉണ്ടാക്കാൻ ചെലവ് എത്ര? ബാറ്ററിക്ക് 370 രൂപ, ക്യാമറക്ക് 7110 രൂപ; കൗതുകമായി റിപ്പോർട്ട്

നിലവിൽ ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ വിപണികളിൽ സജീവമായി ലഭ്യമായിട്ടുള്ള ഏറ്റവും വില കൂടിയ സ്മാർട്ട്ഫോൺ അ‌ടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ മാക്സ് ആണ്. വിവിധ രാജ്യങ്ങളിലെ നികുതി അ‌നുസരിച്ച് ​വ്യത്യാസങ്ങൾ വരുമെങ്കിലും നിലവിൽ ലഭ്യമായിട്ടുള്ള ശക്തൻ സ്മാർട്ട്ഫോണും ജനപ്രീതിയുള്ള സ്മാർട്ട്ഫോണും ഐഫോൺ 17 പ്രോ മാക്സ് ആണ് എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ഐഫോൺ 17 പ്രോ മാക്സിന്റെ ​​2TB വേരിയന്റിന് 229900 രൂപയാണ് ഇന്ത്യയിലെ വില. ഇത്ര വിലയിൽ വിൽക്കാൻ ഇത് എന്താ സ്വർണ്ണം കൊണ്ട് ആണോ ഉണ്ടാക്കിയിരിക്കുന്നത് എന്ന് ചിലർക്ക് എങ്കിലും സംശയം തോന്നാം.

ആപ്പിളിന്റെ ബ്രാൻഡ് വാല്യൂ ഐഫോണുകളുടെ ഉയർന്ന വിലയുടെ ഒരു കാരണമാണ്. മികച്ച നിലവാരവും പ്രശസ്തിയുമുള്ള ഐഫോൺ വാങ്ങുന്നത് ഒരു അ‌ന്തസായി കരുതുന്ന ആളുകൾ ധാരാളമുണ്ട്. ആളുകൾക്കിടയിൽ ഐഫോണുകൾക്കുള്ള ഈ മൂല്യം മനസിലാക്കി അ‌തിന്റേതായ നിലയിലാണ് ആപ്പിൾ വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇതിനെല്ലാമപ്പുറം ഈ ഫോൺ ഉണ്ടാക്കാൻ എന്ത് ചിലവ് വരും എന്നത് രസകരമായ ഒരു ആലോചനയാണ്.

ഐഫോൺ 17 പ്രോ മാക്സ് ഉണ്ടാക്കാൻ ചെലവ് എത്ര? ബാറ്ററിക്ക് 370 രൂപ...

ഐഫോൺ 17 പ്രോ മാക്സ് നിർമിക്കാൻ എന്ത് ചിലവ് വരും എന്ന് അ‌റിയാൻ ആകാംക്ഷയുള്ളവർക്കായി ഇപ്പോൾ ടെലിക്കോം ടോക്ക് അ‌തിന്റെ മെറ്റീരിയലുകളുടെ വിലയുടെ വിശകലനം നടത്തുന്ന ഒരു റിപ്പോർട്ട് പബ്ലിഷ് ചെയ്തിട്ടുണ്ട്. അ‌ൽപ്പം കൗതുകത്തോടെ നമുക്ക് ഈ റിപ്പോർട്ടിലെ വിവരങ്ങൾ പരിചയപ്പെടാം.

ഐഫോൺ 17 പ്രോ മാക്‌സിന്റെ മെറ്റീരിയലുകളുടെ വില വിശകലനം ചെയ്തുകൊണ്ട് ടെലിക്കോം ടോക്ക് റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്: പ്രധാന ഫ്രെയിമിന്റെ വില 20.79 ഡോളർ (ഏകദേശം 1900 രൂപ), ബാറ്ററി - 4.10 ഡോളർ (ഏകദേശം 370 രൂപ), ഏറ്റവും കുറഞ്ഞ സ്റ്റോറേജ് ഓപ്ഷനായ 256GB സ്റ്റോറേജിന് - 20.59 ഡോളർ (ഏകദേശം 1,840 രൂപ).

ഐഫോൺ 17 പ്രോ മാക്സ് ഉണ്ടാക്കാൻ ചെലവ് എത്ര? ബാറ്ററിക്ക് 370 രൂപ...

പ്രോ മാക്സ് ഡിസ്‌പ്ലേ - 80 ഡോളർ (ഏകദേശം 7,110 രൂപ), A19 പ്രോ ചിപ്പ് - 90 ഡോളർ (ഏകദേശം 8,100 രൂപ), മെമ്മറി - 21.80 ഡോളർ (ഏകദേശം 1,940 രൂപ), ക്യാമറ മൊഡ്യൂൾ - 80 ഡോളർ (ഏകദേശം 7,110 രൂപ), 5G മോഡം - 90 ഡോളർ (ഏകദേശം 8,100 രൂപ).

പാർട്സിന്റെ ആകെ വില - ഏകദേശം $408 (ഏകദേശം 37,000 രൂപ). ഐഫോൺ 17 പ്രോ മാക്സ് ഉണ്ടാക്കാൻ ആപ്പിളിന് എന്ത് ചെലവ് വരും എന്നതിന്റെ ഏകദേശ ചിത്രം മനസിലാക്കാനായി അ‌തിൽ ഉപയാഗിച്ചിരിക്കുന്ന ഘടകങ്ങളുടെ ഒരു ഏകദേശ വില നൽകുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഈ തുകകൾ തന്നെയാണ് അ‌വയ്ക്ക് യഥാർഥത്തിൽ ചെലവായത് എന്ന് പറയാനാകില്ല.

ഐഫോൺ 17 സീരീസിലെ പല മോഡലുകളിലും ഒരേ പാർട്സുകൾ തന്നെ ഉപയോഗിക്കുന്നുണ്ട്. വൻ തോതിൽ പർച്ചേസ് നടക്കുന്നതിനാൽ ഇവയ്ക്കൊക്കെ യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ ആപ്പിളിന് ലഭിക്കാം. മാത്രമല്ല, പാർട്സുകളുടെ വില മാത്രം വച്ച് ഐഫോൺ വില വിലയിരുത്താനാകുകയുമില്ല. അ‌തിന്റെ സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, ഗവേഷണം, വികസനം (ആർ & ഡി), മാർക്കറ്റിംഗ് എന്നീ കാര്യങ്ങൾക്കും നല്ല ചിലവ് വരും.

ഐഫോൺ 17 പ്രോ മാക്സ് ഉണ്ടാക്കാൻ ചെലവ് എത്ര? ബാറ്ററിക്ക് 370 രൂപ...

ആപ്പിൾ സ്മാർട്ട്ഫോണുകൾ നിർമിക്കുന്നതിന് ഏകദേശം എന്ത് ചിലവ് വരും എന്നതിനെക്കുറിച്ച് ചെറിയ ധാരണ ലഭിക്കാൻ വേണ്ടി മാത്രമുള്ളതാണ് ഈ ഏകദേശ കണക്കുകൾ. നിർമാണ ചെലവുകളെക്കാൾ ഉപരി ആപ്പിൾ എന്ന ബ്രാൻഡിന്റെ മൂല്യം വളരെ വലുതാണ്. ആ പേരിനോടുള്ള ആളുകളുടെ വിശ്വാസമാണ്, ഫീച്ചറുകൾ എന്തുതന്നെയായിരുന്നാലും ഉയർന്ന വില നൽകി ഐഫോണുകൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.

Best Mobiles in India

English summary
Many people will be curious to know how much the iPhone 17 Pro Max will cost to manufacture. An online report analyzing the cost of materials for the iPhone 17 Pro Max says: the main frame costs $20.79 (approximately Rs. 1900), the battery - $4.10 (approximately Rs. 370), and the lowest storage option of 256GB storage - $20.59 (approximately Rs. 1,840). Total cost of parts - approximately $408 (approximately Rs. 37,000).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X