ബോക്സിൽ ചാർജർ ഇല്ല, പക്ഷേ 7500 രൂപ ഡിസ്കൗണ്ട് ഉണ്ട്! ഐഫോൺ 17 പ്രോ മാക്സ് വില മയപ്പെടുത്തി ഡീൽ
സ്മാർട്ട്ഫോൺ ആരാധകരിൽ ഭൂരിഭാഗവും സ്വന്തമാക്കാൻ കൊതിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഐഫോൺ 17 പ്രോ മാക്സ്. പുതിയ ഐഫോൺ സീരീസിലെ എല്ലാ മോഡലുകളും മുൻകാലങ്ങളെ അപേക്ഷിച്ച് ഒട്ടേനെ നവീകരണങ്ങൾ സഹിതമാണ് എത്തിയത്. അതിൽത്തന്നെ ഏറ്റവും ശക്തമായ മോഡൽ ഐഫോൺ 17 പ്രോ മാക്സ് ആണ്. എന്നാൽ ഐഫോൺ 17 നിരയിലെ ഏറ്റവും വില കൂടിയ മോഡലും ഇതുതന്നെ. അതിനാൽ വാങ്ങൽ അത്ര എളുപ്പമല്ല. ഐഫോൺ 17 പ്രോ മാക്സിന്റെ 256GB വേരിയന്റിന് 149900 രൂപയും 512GB വേരിയന്റിന് 169900 രൂപയും 1TB വേരിയന്റിന് 189900 രൂപയും 2TB വേരിയന്റിന് 229900 രൂപയുമാണ് വില.
സാധാരണ സ്മാർട്ട്ഫോണുകൾക്ക് ഇറങ്ങി ഏതാനും മാസങ്ങൾ കഴിയുമ്പോൾ ഡിസ്കൗണ്ടുകൾ ലഭ്യമാകാറുണ്ട്. എന്നാൽ ഐഫോൺ മോഡലുകളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ വർഷം മികച്ച ഡിസ്കൗണ്ട് ലഭ്യമാകുക എന്നത് അത്ര ഈസിയായ കാര്യമല്ല. പക്ഷേ ഇപ്പോൾ ഈ പ്രീമിയം മോഡൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വിജയ് സെയിൽസിലെ ബ്ലാക്ക് ഫ്രൈഡേ ഓഫർ ഉപയോഗിച്ച് വില മയപ്പെടുത്താവുന്നതാണ്.

ഐഫോൺ 17 പ്രോ മാക്സ് യഥാർഥ വിലയിൽ തന്നെയാണ് വിജയ് സെയിൽസിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ വിവിധ ബാങ്ക് ഡിസ്കൗണ്ട് ഓഫറുകൾ ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ഉപയോക്താക്കൾക്ക് 4,500 രൂപ വരെയും എസ്‌ബിഐ, ഐസിഐസിഐ കാർഡ് ഉടമകൾക്ക് 4,000 രൂപയുടെയും ഡിസ്കൗണ്ട് ലഭിക്കും. എച്ച്എസ്ബിസി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിൽ 7,500 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.
ബോക്സിൽ ചാർജർ ഇല്ല
സ്മാർട്ട്ഫോൺ ലോകത്തെ ഏറ്റവും ശക്തനായ ഓപ്ഷനുകളിൽ മുൻ നിരയിലുള്ള മോഡലാണെങ്കിലും ഐഫോൺ 17 പ്രോ മാക്സിനൊപ്പം ബോക്സിൽ ചാർജർ ലഭ്യമാകില്ല എന്നകാര്യം ശ്രദ്ധിക്കുക. അതിനാൽ ഉപയോക്താക്കൾ 40W അഡാപ്റ്റർ പ്രത്യേകം വാങ്ങേണ്ടി വന്നേക്കാം. ചിലർക്കെങ്കിലും നിരാശ നൽകുന്ന മറ്റൊരുകാര്യം 6.9 ഇഞ്ച് വലിയ സ്‌ക്രീൻ സഹിതം എത്തുന്ന ഈ ഫേണിന് 233 ഗ്രാം ഭാരമുണ്ട് എന്നതാണ്.

ഫുൾ സെറ്റപ്പ്
നിലവിൽ ഒരു പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആർക്കും പ്രൗഡിയോടെ സ്വന്തമാക്കാനും കൊണ്ടുനടക്കാനും കഴിയുന്ന ഒരു ഓപ്ഷനാണ് ഐഫോൺ 17 പ്രോ മാക്സ്. മുൻ മോഡലുകളെ അപേക്ഷിച്ച് ഒട്ടേറെ നവീകരണങ്ങൾ ഈ പുതിയ മോഡൽ അവതരിപ്പിക്കുന്നുണ്ട്. 6.9 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. അതിൽ ProMotion (1Hz-120Hz), HDR10, ഡോൾബി വിഷൻ, ട്രൂ ടോൺ എന്നിവ ഉൾപ്പെടുന്നു.
A19 പ്രോ ചിപ്പ് കരുത്തും വേപ്പർ ചേമ്പർ കൂളിങ്ങുമായി ഐഫോൺ 17 പ്രോ മാക്സ് ഏറ്റവും ശക്തനായി മാറിയിരിക്കുന്നു. പെർഫോമൻസിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ എന്ത് ടാസ്കും ഈസിയായി ചെയ്യാൻ ഈ ഫോണിന് കഴിയും. കൂടാതെ ഈ ഐഫോൺ മോഡൽ മുൻഗാമിയെക്കാൾ മികച്ച ബാറ്ററി ശേഷിയും ചാർജിങ് വേഗതയും ഉള്ളതാണ്. 40W ചാർജറിന് ഏകദേശം 20 മിനിറ്റിനുള്ളിൽ ഫോൺ 50% ആക്കാൻ കഴിയുമെന്ന് ആപ്പിൾ പറയുന്നു, കൂടാതെ Qi2 ചാർജറുകൾ 25W വരെ വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
ഇവയ്ക്കെല്ലാമപ്പുറം ഐഫോൺ 17 പ്രോ മാക്സിലെ ഏറ്റവും ആകർഷകമായ ഘടകം അതിലെ ക്യാമറ സജ്ജീകരണം തന്നെയാണ്. ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലെ ക്യാമറകളെല്ലാം ഇപ്പോൾ 48-മെഗാപിക്സൽ സെൻസറുകൾ ഉപയോഗിക്കുന്നു. ഇതോടൊപ്പം ആപ്പിളിന്റെ സോഫ്റ്റ്‌വെയർ ട്യൂണിംഗ് കൂടിയാകുമ്പോൾ ഫോട്ടോകൾ വേറെ ലെവൽ ആയി മാറുന്നു.

പുതിയ സെൽഫി ക്യാമറ 18MP ഫോട്ടോകൾ എടുക്കുന്നു, ഫോൺ നേരേ പിടിച്ച് ഫോട്ടോയെടുത്താൽ പോലും വിശാലമായ "ഹൊറിസോണ്ടൽ സെൽഫി" ലേഔട്ടിൽ റെക്കോർഡുചെയ്യാൻ കഴിയും. ഫ്രണ്ട്, റിയർ ക്യാമറകൾ ഉപയോഗിച്ച് ഒരേസമയം റെക്കോർഡുചെയ്യാൻ അനുവദിക്കുന്ന ഡ്യുവൽ-ക്യാപ്ചർ ഫീച്ചറും ശ്രദ്ധേയമാണ്. ഇതിനെല്ലാമപ്പുറം വീഡിയോ റെക്കോഡിങ്ങിന്റെ കാര്യത്തിൽ ഐഫോൺ 17 പ്രോ മാക്സ് മറ്റെല്ലാ സ്മാർട്ട്ഫോണുകൾക്കും മുകളിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കും വിധമുള്ള മികവ് വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








