Home
Mobile

ബാറ്ററി കട്ടി കൂടും, ലുക്കിൽ തന്നെ മാറ്റം! ഐഫോൺ 17 പ്രോ മാക്സിന്റെ വിവരങ്ങൾ ചോർന്നു

ഏറെ ആരാധകരുള്ള മൊബൈൽ കമ്പനിയാണ് ആപ്പിൾ. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ മോഡൽ ഐഫോൺ 16 ഇ ഈ അടുത്തായി ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഐഫോൺ 17നെ കുറിച്ചുള്ള ചർച്ചകർ സജീവമായിട്ടുണ്ട്. ഐഫോൺ 17 മോഡലുകളിൽ ബാറ്ററിയിൽ വലിയ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. നിലവിലെ ബാറ്ററികളിൽ നിന്ന് വ്യത്യസ്തമായി വരാനിരിക്കുന്ന ഐഫോൺ 17 പ്രോ മാക്‌സിന്റെ കനം 8.725 മില്ലിമീറ്ററാവുമെന്ന് ആപ്പിൾ ഉത്പന്നങ്ങളേപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെക്കുന്ന ചെനീസ് ലീക്കർ ഐസ് യൂണിവേഴ്‌സിന്റെ വെബ്സൈറ്റിൽ പറയുന്നു.

ഇത് നിലവിലെ ഐഫോൺ 16 പ്രോ മാക്‌സിന്റെ കനം 8.25 മില്ലിമീറ്ററാണ്. ആദ്യമായാണ് ആപ്പിളിന്റെ ഐഫോണുകളുടെ ബാറ്ററിക്ക് കനം കൂടുന്നത്. 2025 സെപ്റ്റംബറിൽ ഐഫോൺ 17 മോഡലുകളുടെ ആഗോള ലോഞ്ച് നടക്കുമെന്നാണ്് അവകാശപ്പെടുന്നത്. ഐഫോൺ 16 പ്രൊ സീരിസിന്റെ പുതിയ വേർഷൻ ആകും 17 പ്രൊ എന്നാണ് കരുതുന്നത്. എന്നാൽ അത് മാത്രമാകില്ല, ഡിസൈനിൽ അടക്കം മാറ്റങ്ങൾക്ക് വിധേയമായാണ് വരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ബാറ്ററി കട്ടി കൂടും, ലുക്കിൽ തന്നെ മാറ്റം!

എന്നാൽ ഐഫോൺ 17 പ്രോ മാക്‌സിൽ 12 ജിബി റാം ഉപഭോക്താക്കൾക്ക് നൽകാൻ ആപ്പിൾ തയ്യാറെടുക്കുകയാണെന്നും 2025ൽ വരാനിരിക്കുന്ന ഐഫോൺ 17 പ്രോ മാക്സ് മോഡലിലാവും ഇതാദ്യം എത്തുകയെന്നും ലീക്കായ റിപ്പോർട്ടിൽ പറയുന്നുണ്ട്. എഐ, മെച്ചപ്പെട്ട ക്യാമറ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങൾക്കും മൾട്ടിടാസ്‌കിംഗിനുമായി കൂടുതൽ റാമും മെച്ചപ്പെട്ട ചിപ്സെറ്റും സ്മാർട്ട്ഫോണുകളിൽ ആവശ്യമാണ്.

ഇതാണ് ആപ്പിളിനെയും ഐഫോണുകളിൽ 12 ജിബി റാമും പുത്തൻ ചിപ്പുകളും കൊണ്ടുവരാൻ പ്രേരിപ്പിക്കുന്ന ഘടകം. മറ്റ് പല സ്മാർട്ട്ഫോൺ കമ്പനികളും 12 ജിബി റാം ഹാൻഡ്സെറ്റുകളിൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ 17 സിരീസിൽ കൂടുതൽ കരുത്തുറ്റ ചിപ്പും വരുമെന്നും ലീക്കായ റിപ്പോർട്ടുകളിൽ പറയുന്നു. 2എൻഎം എ20 പ്രൊസസറാണ് പുതിയ പാക്കിംഗ് രീതിയോടെ ഐഫോൺ 17 മോഡലുകളിൽ ഉൾപ്പെടുക. ആപ്പിളിനായി മൾട്ടി-ചിപ് മൊഡ്യൂൾ (എംസിഎം) ടിഎംഎസ്സി 2026ഓടെ നിർമിക്കാനും പദ്ധതിയുണ്ട്.

ബാറ്ററി കട്ടി കൂടും, ലുക്കിൽ തന്നെ മാറ്റം!

2025 സെപ്റ്റംബറിൽ ഐഫോൺ 17 പ്രോ മാക്സ് പുറത്തിറങ്ങിയേക്കാം. 799 ഡോളർ ( ഏകദേശം 67,473 രൂപ) ആകും ഐഫോൺ 17ന് വരിക. അന്തിമ വിലയിരുത്തലുകളിൽ ഇന്ത്യയിലെ വിലയിൽ വ്യത്യാസം വരാം. ഐഫോൺ 16 സീരീസിന്് 79,990 രൂപയിലാണ് തുടങ്ങുന്നത്. എന്നാൽ ഫിലിപ്കാർട്ടിൽ നിന്ന് 59999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമൊരുക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Apple’s upcoming iPhone 17 Pro Max is expected to feature a slight increase in thickness, growing to 8.725mm from the previous 8.25mm. This change may accommodate a larger battery, potentially improving battery life, though no confirmation has been made. Despite the slight depth increase, the overall design and frame will reportedly remain similar to its predecessor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X