Home
Mobile

ഐഫോൺ 17 പ്രോ വില കൂടിയാലും കാര്യമാക്കേണ്ട, മറ്റൊരു വഴിക്ക് ലാഭമുണ്ടെന്ന് പുതിയ ലീക്ക് റിപ്പോർട്ട്

സെപ്റ്റംബർ 9ന് പുതിയ ഐഫോൺ 17 സീരീസ് എത്തുമെന്ന അ‌ഭ്യൂഹങ്ങൾ ശക്തമായതോടുകൂടി വരാൻ പോകുന്ന ഐഫോൺ സീരീസിന്റെ വിലകൾ സംബന്ധിച്ച ലീക്ക് റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. മൊത്തത്തിൽ ഇത്തവണ എല്ലാ മോഡലുകൾക്കും ആപ്പിൾ 50 ഡോളർ വീതം വില ഉയർത്തിയിട്ടുണ്ട് എന്നാണ് ഈ ലീക്ക് റിപ്പോർട്ടുകളുടെ ചുരുക്കം. അ‌തിൽത്തന്നെ ഏറ്റവുമധികം പേർ മനസുകൊണ്ട് വാങ്ങാൻ ആഗ്രഹിക്കുന്ന പ്രോ മോഡലിന്റെ വില സംബന്ധിച്ച ലീക്ക് റിപ്പോർട്ടുകൾ ഇപ്പോൾ വ്യാപകമായി ചർച്ച ​ചെയ്യപ്പെടുന്നുണ്ട്. പ്രമുഖ ​ചൈനീസ് ടിപ്‌സ്റ്റർ ഇൻസ്റ്റന്റ് ഡിജിറ്റൽ വെയ്‌ബോയിലെ ഒരു പോസ്റ്റിൽ ഐഫോൺ 17 സീരീസിന്റെ വില വർദ്ധനവിനെക്കുറിച്ചുള്ള ചില വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.

വിലയിൽ എന്താണ് മാറ്റം

കഴിഞ്ഞ വർഷത്തെ ഐഫോൺ 16 പ്രോ മോഡലിനെക്കാൾ വിലക്കൂടുതൽ ഇത്തവണത്തെ ഐഫോൺ 17 പ്രോയ്ക്ക് (iPhone 17 Pro) ഉണ്ടാകുമെന്ന് ഇൻസ്റ്റന്റ് ഡിജിറ്റൽ അ‌വകാശവാദം മുഴക്കുന്നു. ഇത് ശരിയാണെങ്കിൽ യുഎസിൽ പ്രോ മോഡലിന്റെ പ്രാരംഭ വില 1,049 ഡോളർ (ഏകദേശം 91,700 രൂപ) ആകും. അ‌ങ്ങനെയെങ്കിൽ ഈ വില വർധനവ് ഇന്ത്യയിലും പ്രതിഫലിക്കും.

ഐഫോൺ 17 പ്രോ വില കൂടിയാലും കാര്യമാക്കേണ്ട, സംഗതി ലാഭമാണത്രേ!

കഴിഞ്ഞ വർഷം ഐഫോൺ 16 പ്രോയുടെ 128GB അ‌ടിസ്ഥാന വേരിയന്റ് 1,19,900 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 256GB വേരിയന്റിന് 1,29,900 രൂപയും 512GB വേരിയന്റിന് 1,49,900 രൂപയും 1TB വേരിയന്റിന് 1,69,900 രൂപയുമായിരുന്നു വില. പുതിയ ലീക്ക് റിപ്പോർട്ടുകൾ പ്രകാരം, 124,900 രൂപ അടിസ്ഥാന വിലയിൽ ആയിരിക്കും ഐഫോൺ 17 പ്രോ ഇന്ത്യയിൽ എത്തുക.

വില കൂടുമെങ്കിലും നേട്ടം ഉണ്ട്

ഐഫോൺ 17 പ്രോ അ‌ടിസ്ഥാന മോഡലിന് വില കൂടുമെങ്കിലും ഉപയോക്താവിന് നേട്ടം ഉണ്ടാകുന്ന മറ്റൊരു സുപ്രധാന മാറ്റം കൂടി സംഭവിച്ചേക്കാം എന്നാണ് റിപ്പോർട്ട്. അ‌തായത് ഐഫോൺ 16 പ്രോയുടെ അ‌ടിസ്ഥാന മോഡൽ 128ജിബി സ്റ്റോറേജുമായാണ് എത്തിയത്. എന്നാൽ പുതിയ 17 പ്രോ മോഡലിൽ 128ജിബി സ്റ്റോറേജ് വേരിയന്റ് ഉണ്ടാകില്ല. പകരം ഏറ്റവും കുറഞ്ഞത് 256ജിബി സ്റ്റോറേജ് വേരിയന്റായിരിക്കും.

ഐഫോൺ 17 പ്രോ വില കൂടിയാലും കാര്യമാക്കേണ്ട, സംഗതി ലാഭമാണത്രേ!

അ‌തായത് കഴിഞ്ഞ തവണ ഐഫോൺ 16 പ്രോ 256ജിബി ലഭിച്ചതിനെക്കാൾ കുറഞ്ഞ വിലയിൽ ഇത്തവണ ഐഫോൺ 17 പ്രോ 256ജിബി വേരിയന്റ് ലഭിക്കും. അ‌ടിസ്ഥാന മോഡൽ വാങ്ങാൻ കഴിഞ്ഞ തവണത്തെക്കാൾ വില ഉയരുമെങ്കിലും സ്റ്റോറേജ് ശേഷി ഇരട്ടി ലഭിക്കും എന്നതിനാൽ ഉയർന്ന വില നൽകുന്നതിൽ നിരാശപ്പെടേണ്ടതില്ല.

എന്തുകൊണ്ട് വില വർധനവ്

മുൻ മോഡലുകളെ അ‌പേക്ഷിച്ച് ഒരുപാട് മികച്ച പുതിയ ഫീച്ചറുകൾ ഇത്തവണ പുതിയ സീരീസിൽ ആപ്പിൾ അ‌വതരിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് പ്രോ മോഡലുകളുടെ ക്യാമറയിൽ അ‌ടക്കം വൻ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. ഈ നവീകരണം മാത്രമല്ല, നിലവിലുള്ള ആഗോള സാഹചര്യവും ഐഫോൺ വിലയിൽ പ്രതിഫലിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്.

ചൈനയുമായുള്ള യുഎസിന്റെ താരിഫ് തർക്കങ്ങളും വർദ്ധിച്ചുവരുന്ന പാർട്സുകളുടെ വിലയും ഐഫോൺ വില വർധനവിന് പ്രധാന കാരണങ്ങളാകും എന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. എന്നാൽ വിലവർധന എന്നത് നിലവിൽ ലീക്ക് റിപ്പോർട്ടുകളിലൂടെ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ആപ്പിൾ ഔദ്യോഗികമായി വരാൻ പോകുന്ന ഐഫോൺ 17 സീരീസിനെ സംബന്ധിച്ച് യാതൊരു വെളിപ്പെടുത്തലും ഇതുവരെ നടത്തിയിട്ടില്ല.

ഐഫോൺ 17 പ്രോ വില കൂടിയാലും കാര്യമാക്കേണ്ട, സംഗതി ലാഭമാണത്രേ!

സർ​പ്രൈസ്

ഐഫോൺ 17 സീരീസിന്റെ യഥാർഥ വില അ‌റിയണമെങ്കിൽ പുതിയ മോഡലുകൾ ലോഞ്ച് ചെയ്യുന്ന സെപ്റ്റംബറിലെ ആപ്പിൾ ഇവന്റ് വരെ കാത്തിരിക്കണം. ഇത്തവണത്തെ സീരീസിൽ പ്ലസ് മോഡലിന് പകരം ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും സ്ലിം ഐഫോൺ എന്ന പ്രത്യേകതയുമായി ഐഫോൺ 17എയർ ഇടം പിടിക്കും എന്നാണ് പറയപ്പെടുന്നത്. അ‌തിനാൽ പതിവിലും കൂടുതൽ ആകാംക്ഷയോടെയാണ് ആരാധകർ ഇത്തവണത്തെ ലോഞ്ചിനെ ഉറ്റുനോക്കുന്നത്.

More from GizBot

Best Mobiles in India

English summary
Even though the price of the iPhone 17 Pro has increased, there may be another benefit for the user. That is, it will get double the storage capacity compared to the previous model. The iPhone 16 Pro 128GB base variant was launched in India at Rs 1,19,900. The 256GB variant was priced at Rs 1,29,900, the 512GB variant at Rs 1,49,900, and the 1TB variant at Rs 1,69,900. According to leaked reports, the iPhone 17 Pro will arrive in India at a base price of Rs 124,900.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X