വില താത്തിപ്പിടിക്കാം, ഒത്താൽ ഒത്തു! പ്രീമിയം മോഡലുകളുടെ ചാകരക്കാലത്ത് ഐഫോൺ 17 പ്രോയ്ക്ക് ഡിസ്കൗണ്ട്
വിവിധ ബ്രാൻഡുകളുടെ ചില പ്രീമിയം മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. ചിലത് ഇതിനകം വന്നു, ചിലത് വരും ദിവസങ്ങളിൽ ലോഞ്ച് സ്ഥിരീകരിച്ചുകഴിഞ്ഞു. ഇങ്ങനെ എവിടെയും പുത്തൻ പ്രീമിയം മോഡലുകൾ നിറഞ്ഞ് നിൽക്കുന്നു. എന്നാൽ ഈ ഘട്ടത്തിൽ തന്നെ കിടിലൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തുകൊണ്ട് വിപണിയുടെ ശ്രദ്ധയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഐഫോൺ 17 പ്രോ (iPhone 17 Pro). പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങുന്നവരുടെ ശ്രദ്ധയിൽപ്പെടും വിധത്തിലുള്ള മികച്ച ഡിസ്കൗണ്ടുകൾ ഇപ്പോൾ പല പ്ലാറ്റ്ഫോമുകളിലും നിലവിലെ ഏറ്റവും ശക്തൻ സ്മാർട്ട്ഫോണുകളിലൊന്നായ ഐഫോൺ 17 പ്രോയ്ക്ക് ഇപ്പോൾ ലഭ്യമായിട്ടുണ്ട്.
ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കപ്പെട്ട പുതിയ ഐഫോൺ 17 സീരീസിൽ ഉൾപ്പെടുന്ന ഏറ്റവും ശക്തൻ സ്മാർട്ട്ഫോൺ മോഡലാണ് ഐഫോൺ 17 പ്രോ. എന്നാൽ ലോഞ്ച് ചെയ്ത്, വിൽപ്പനയും ആരംഭിച്ച് മാസങ്ങൾ ആയതിനാൽ ഐഫോണിലേക്കുള്ള പലരുടെയും ശ്രദ്ധ കുറഞ്ഞു. ഇപ്പോൾ പ്രീമിയം മോഡലുകളുടെ ലോഞ്ച് തുടർച്ചയായി നടക്കുന്നതിനാൽ സ്മാർട്ട്ഫോൺ വിപണി ഒന്ന് ഉണർന്നിട്ടുണ്ട്.

അതായത് പുതിയ മോഡലുകളുടെ വരവും ഫീച്ചറുകളും വിലയുമൊക്കെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഐഫോൺ പലപ്പോഴും ചിത്രത്തിലില്ലാതെ പോകുന്നു. അങ്ങനെയിരിക്കെയാണ് ഇപ്പോൾ ഐഫോൺ 17 പ്രോ മോഡലിന് കിടിലൻ ഡിസ്കൗണ്ടുമായി വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ ഡിസ്കൗണ്ട് നൽകുന്നതിലൂടെ പ്രീമിയം മോഡൽ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവരുടെ ശ്രദ്ധിയിലേക്ക് ഇടിച്ചുകയറാൻ ഐഫോൺ 17 പ്രോയ്ക്ക് കഴിയും.
ഐഫോൺ 17 പ്രോയുടെ 256GB അടിസ്ഥാന വേരിയന്റിന് 1,34,900 രൂപയാണ് യഥാർഥ വില. പ്രമുഖ പ്ലാറ്റ്ഫോമുകളിലെല്ലാം ഇതേ വിലയിൽ തന്നെയാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ടിലാണ് ശരിക്കും ലാഭം അടങ്ങിയിരിക്കുന്നത്. അതായത് 4000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഐഫോൺ 17 പ്രോ മോഡലിന് ആമസോണിലും വിജയ്സെയിൽസിലും ലഭ്യമാണ്.

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 130900 രൂപ വിലയിൽ ഈ പ്രീമിയം ആപ്പിൾ സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാനാകും. അതേസമയം കൂടുതൽ മികച്ച ഓപ്ഷനുകൾ തേടുന്നവർക്ക്, വിജയ് സെയിൽസിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഉപയോക്താക്കൾക്ക് ഇഎംഐ ഇടപാടുകളിൽ 10,000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാണ്.
ആപ്പിളിന്റെ ഇതുവരെയുള്ള ഐഫോണുകളിൽ ഏറ്റവും ശക്തനായ പ്രോ മോഡൽ ഫോൺ ആണിത്. സാധാരണയായി ലോഞ്ച് ചെയ്ത ആദ്യ മാസങ്ങളിൽ ഡിസ്കൗണ്ട് ലഭിക്കുന്ന ഒരു സ്മാർട്ട്ഫോൺ അല്ല ഐഫോൺ എന്നത് ഇവിടെ ശ്രദ്ധേയമാണ്. അതിനാൽത്തന്നെ ഇപ്പോൾ ഇത്ര വലിയ ഡിസ്കൗണ്ട് ഐഫോൺ 17 പ്രോ മോഡലിന് ലഭ്യമായിരിക്കുന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു ആകർഷകമായ ഡീൽ ആണ്.
ഐഫോൺ 17 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 48MP ഫ്യൂഷൻ, 48MP അൾട്ര വൈഡ്, 48MP ടെലിഫോട്ടോ (8x ഒപ്റ്റിക്കൽ സൂം), എന്നിവ അടങ്ങുന്നു. കൂടാതെ ഇത് ഫ്രണ്ടിൽ 18MP സെന്റർ സ്റ്റേജ് ക്യാമറയുമായി എത്തുന്നു. പ്രീമിയം സെൽഫി സെഗ്‌മെന്റിൽ ലഭിക്കുന്ന ഏറ്റവും മികച്ച സെൽഫി ക്യാമറകളിൽ ഒന്നാണ് ഇതിലേത്. വ്ലോഗർമാർക്കും, നല്ല ഫോട്ടോ ഇഷ്ടപ്പെടുന്ന ആർക്കും ഇത് അനുയോജ്യമാണ്.

6.3 ഡിസ്പ്ലേ, A19 പ്രോ ചിപ്, 33 മണിക്കൂർ വരെ പ്ലേ ബാക്ക് പിന്തുണ തുടങ്ങി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്. കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ, സിൽവർ കളർ ഓപ്ഷനുകളിൽ ആണ് ഐഫോൺ 17 പ്രോ മോഡൽ ലഭ്യമാകുക. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








