Home
Mobile

ഐഫോൺ 17 സീരീസിലെ ഫോണുകളുടെ ബാറ്ററി ശേഷി എത്രയാണ്? ലോഞ്ചിന് മുമ്പ് വന്ന ലീക്ക് റിപ്പോർട്ട് പറയുന്നത്...

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ അ‌ടങ്ങുന്ന ഐഫോൺ 17 സീരീസ് ഇന്ന് ലോഞ്ച് ​ചെയ്യാൻ പോകുകയാണ്. ഇന്ന് (സെപ്റ്റംബർ 9) രാത്രി ഇന്ത്യൻ സമയം 10:30 ന് ആണ് ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്. ഈ ഇവന്റിൽ ഐഫോൺ 17 സീരീസിന്റെ ഭാഗമായി നാല് ഐഫോൺ മോഡലുകൾ ആപ്പിൾ അ‌വതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുൻ മോഡലുകളെ അ‌പേക്ഷിച്ച് ഒട്ടനവധി മാറ്റവുമായാണ് ഇവ എത്തുക എന്ന് ഇതിനകം വ്യക്തമാണ്. ക്യാമറ ശേഷി വർധിക്കുന്നത് അ‌ടക്കമുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് ഇതിനകം പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

ഐഫോൺ 17 സീരീസ് ബാറ്ററി ശേഷി

ഐഫോണുകൾ പുറത്തിറങ്ങിക്കഴിഞ്ഞാൽ ചർച്ചചെയ്യപ്പെടുന്ന പ്രധാന ഫീച്ചറുകളിലൊന്നാണ് ബാറ്ററി. ഇത്തവണ എത്തുന്ന ഐഫോൺ മോഡലുകളിലെ ബാറ്ററി ശേഷി എത്രയൊക്കെയാണ് എന്ന ചർച്ചകൾ ലോഞ്ചിന് മുൻപ് തന്നെ സജീവമാണ്. ഇപ്പോൾ ലോഞ്ചിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇത് സംബന്ധിച്ച ഒരു ലീക്ക് റിപ്പോർട്ട് വന്നിട്ടുണ്ട്.

ഐഫോൺ 17 സീരീസിലെ ഫോണുകളുടെ ബാറ്ററി ശേഷി എത്രയാണ്?

ShrimpApplePro എന്ന ട്വിറ്റർ (ഇപ്പോൾ X) അ‌ക്കൗണ്ട് വഴിയാണ് ഐഫോൺ 17 സീരീസിലെ നാല് മോഡലുകളുടെയും ബാറ്ററി ശേഷി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഐഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് പ്രതീക്ഷിക്കുന്നത്.

ഐഫോൺ 17

​ചൈനീസ് റെഗുലേറ്ററിയെ അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണുകളുടെ ബാറ്ററി ശേഷി വിവരങ്ങൾ ലഭിച്ചിരിക്കുന്നത് എന്നാണ് ടിപ്സ്റ്റർ അ‌വകാശപ്പെടുന്നത്. അ‌ദ്ദേഹം പങ്കുവച്ച ട്വിറ്റർ പോസ്റ്റിൽ പറയുന്നത്, ഐഫോൺ 17 മോഡലിന് 3692mAh ബാറ്ററി ശേഷിയാണ് ഉണ്ടാകുക എന്നാണ്. മറ്റ് മോഡലുകളിൽ രണ്ട് ബാറ്ററി ശേഷികൾ അ‌വതരിപ്പിക്കപ്പെട്ടേക്കും. സാധാരണ സിം ട്രേയുള്ള മോഡലുകളിലും ഇ-സിം മാത്രമുള്ള മോഡലുകളിലും വ്യത്യസ്ത ബാറ്ററി ശേഷിയാകും ഉണ്ടാകുകയെന്നും പറയപ്പെടുന്നു.

ഐഫോൺ 17 എയർ

ഇതുവരെയിറങ്ങിയതിൽ വച്ച് ഏറ്റവും സ്ലിം ഐഫോൺ എന്ന പ്രത്യേകതയുമായി എത്തുമെന്ന് കരുതപ്പെടുന്ന മോഡലാണ് ഐഫോൺ 17 എയർ. ഈ ഐഫോൺ 17 എയറിന്റെ സിം സ്ലോട്ടുള്ള വേരിയന്റിൽ 3036mAh ബാറ്ററിയാണ് ഉണ്ടാകുക എന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു. ഐഫോൺ 17 എയറിന്റെ eSIM മാത്രമുള്ള വേരിയന്റിന് അ‌ൽപ്പം വലിപ്പം കൂടുതൽ ഉണ്ടാകുമെന്നും അ‌തിനാൽ ഇതിൽ 3149mAh ബാറ്ററി ഉണ്ടാകുമെന്നും പറയപ്പെടുന്നു.

ഐഫോൺ 17 പ്രോ

ഐഫോൺ 17 സീരീസിലെ പ്രോ മോഡലുകളുടെ കാര്യമെടുത്താൽ, ഐഫോൺ 17 പ്രോയുടെ സിം വേരിയന്റിൽ 3988mAh ബാറ്ററിയും ഇ-സിം വേരിയന്റിൽ 4252mAh ബാറ്ററിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും ഉയർന്ന ബാറ്ററി ശേഷി ഉണ്ടാകുക ഐഫോൺ 17 പ്രോ മാക്സ് മോഡലിലാകുമെന്നും കരുതപ്പെടുന്നു.

ഐഫോൺ 17 പ്രോ മാക്സ്

ഐഫോൺ 17 പ്രോ മാക്സി​നും രണ്ട് വേരിയന്റുകൾ ഉണ്ടാകും. അ‌തിൽ ഐഫോൺ 17 പ്രോ മാക്സ് സിം വേരിയന്റിൽ 4823mAh ബാറ്ററിയും ഇ-സിം വേരിയന്റിൽ 5088mAh ബാറ്ററിയും ഉണ്ടാകുമെന്നാണ് ലീക്ക് റിപ്പോർട്ട്. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ ഇതാദ്യമായാണ് ഒരു ഐഫോണിന് 5000mAh ബാറ്ററി ലഭ്യമാകുന്നത്.

ഐഫോണുകളുടെ ബാറ്ററി ശേഷി സംബന്ധിച്ച ഈ വിവരങ്ങൾ ​3C സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ കണ്ടെത്തിയ വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ ഉള്ളതാണ് എന്നാണ് ടിപ്സ്റ്റർ അ‌വകാശപ്പെടുന്നത്. എന്നാൽ, ആപ്പിൾ ഈ ഫോണുകളുടെ ബാറ്ററി ശേഷി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ​പുതിയ ഫോണുകൾ ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.

More from GizBot

Best Mobiles in India

English summary
The battery capacity of the iPhone 17 series has been leaked ahead of its launch. The battery capacity of all four models in the iPhone 17 series has been revealed by the Twitter account ShrimpApplePro (now X). The tipster claims that the battery capacity information of these phones is based on Chinese regulatory information.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X