Home
Mobile

ആപ്പിളിന്റെ ഈ ലിസ്റ്റിലുള്ള ഐഫോണുകൾ ഉപേക്ഷിക്കണം! ഐഫോൺ 17 സീരീസ് വരും മുമ്പ് ആരാധകർ അ‌റിയേണ്ടത്...

ഐഫോൺ-17 സീരീസ് ലോഞ്ച് ഈ മാസം 9ന് നിശ്ചയിച്ചിരിക്കുകയാണ്. പുതിയ ഐഫോണുകൾ വാങ്ങാൻ ഇതിനകം നിരവധി ആരാധകർ മനസുകൊണ്ട് തയാറെടുത്തു​കഴിഞ്ഞു. ആഗ്രഹമുണ്ടെങ്കിലും ഉയർന്ന വില കാരണം വാങ്ങാൻ കഴിയില്ല എന്ന് നിരാശപ്പെടുന്ന ആരാധകരും ഏറെ. പുതിയ ഐഫോൺ മോഡലുകൾ വരും മുമ്പ് ആപ്പിൾ ആരാധകർ തങ്ങളുടെ ​കൈയിലുള്ള ഐഫോണുകളെക്കുറിച്ച് ഒരു സ്വയം പരിശോധന നടത്തണം. അ‌ത് ഉപേക്ഷിക്കാറായോ എന്നതാണ് പരിശോധിക്കേണ്ടത്. പുതിയ മോഡൽ വാങ്ങാൻ ക്യാഷ് ഉള്ളവരുടെ കാര്യമല്ല, പറയുന്നത്, ഏറെ നാളായി ​കൈയിലുള്ള ഐഫോൺ വലിയ കുഴപ്പമില്ലാതെ ഇപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്ന ചിലരുണ്ട്, അ‌വരുടെ ശ്രദ്ധയിലേക്കായിക്കൂടി ചില കാര്യങ്ങൾ പരിചയപ്പെടാം.

ഐഫോണുകൾ ഉയർന്ന നിലവാരത്തോടെയാണ് എത്തുന്നത്. അ‌തിനാൽ താൽപര്യമുള്ളവർക്ക് ദീർഘകാലം അ‌ത് ഉപയോഗിക്കാനാകും. പലരും പുതിയ മോഡലുകൾ എത്തുമ്പോൾ പഴയത് ഉപേക്ഷിച്ച് പുതിയ മോഡലുകൾ സ്വന്തമാക്കാറുണ്ട്. എന്നാൽ ഉയർന്ന വില നൽകി വാങ്ങിയ ഫോണുകൾ പരമാവധി സൂക്ഷിച്ച് ഉപയോഗിച്ച് മുന്നോട്ട് പോകുന്ന ആളുകളും ഉണ്ട്. എന്നാൽ എന്തിനും ഒരു പരിധി ഉണ്ട് എന്ന് പറയും പോലെ ആപ്പിൾ അ‌വരുടെ ഐഫോണുകൾക്കും ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ട്.

ആപ്പിളിന്റെ ഈ ലിസ്റ്റിലുള്ള ഐഫോണുകൾ ഉപേക്ഷിക്കണം

ആപ്പിൾ വിന്റേജ് ലിസ്റ്റ്

ആപ്പിൾ തങ്ങളുടെ ഐഫോൺ മോഡലുകളെ ഒഴിവാക്കുന്നത് അ‌വയെ രണ്ട് ലിസ്റ്റുകളായി തിരിച്ചുകൊണ്ടാണ്. അ‌തിൽ ആദ്യത്തേതാണ് വിന്റേജ് ലിസ്റ്റ്, രണ്ടാമത്തേത് കാലഹരണപ്പെട്ട മോഡലുകളുടെ ലിസ്റ്റ്. 5 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ളതും എന്നാൽ 7 വർഷം കഴിയാത്തതുമായ ഐഫോൺ മോഡലുകളാണ് വിന്റേജ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ഈ ലിസ്റ്റിലെ ഫോണുകൾ കാലാവധി കഴിഞ്ഞാൽ നേരേ കാലഹരണപ്പെട്ട ഐഫോണുകളുടെ ലിസ്റ്റിലേക്ക് എത്തും.

വിന്റേജ് ഐഫോണുകൾ

2025 സെപ്റ്റംബറിൽ, ആപ്പിളിന്റെ വിന്റേജ് ഐഫോൺ പട്ടികയിൽ ഉള്ള മോഡലുകൾ ഐഫോൺ XS, ഐഫോൺ XS മാക്സ്, ഐഫോൺ X, ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവ ഉൾപ്പെടുന്നു. ഐഫോൺ 8 സീരീസിൽ ഉപകരണങ്ങളുടെ (PRODUCT) RED പതിപ്പുകളും ഉൾപ്പെടും.

വിന്റേജ് ലിസ്റ്റിലുള്ള ഐഫോണുകൾക്ക് ആപ്പിളിൽ നിന്നും അതിന്റെ അംഗീകൃത സേവന ദാതാക്കളിൽ നിന്നും അറ്റകുറ്റപ്പണികൾക്ക് യോഗ്യതയുണ്ട്. എന്നാലിത് സ്പെയർ പാർട്‌സ് ലഭ്യതയ്ക്ക് വിധേയമായിട്ടായിരിക്കും. പുതിയ iOS പതിപ്പുകൾ ഈ ലിസ്റ്റിലുള്ളവയ്ക്ക് ലഭിക്കില്ല, എന്നാൽ, സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിച്ചേക്കും. നിങ്ങളുടെ ​കൈയിലിരിക്കുന്ന ഐഫോൺ വിന്റേജ് ലിസ്റ്റിലേക്ക് എത്തി എന്നാൽ അ‌തിനർഥം അ‌ത് ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു എന്നാണ്.

കാലഹരണപ്പെട്ട ​ഐഫോണുകൾ

7 വർഷം മുമ്പ് വിതരണം നിർത്തിവച്ച ഐഫോണുകൾ ആണ് ആപ്പിളിന്റെ കാലഹരണപ്പെട്ട ഫോണുകളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. വിന്റേജ് ലിസ്റ്റിലുള്ള ഐഫോൺ 2 വർഷത്തിനുള്ളിൽ അനിവാര്യമായ കാലഹരണപ്പെട്ട പട്ടികയിലേക്ക് നീങ്ങും. പുതിയതായി കാലഹരണപ്പെട്ട മോഡലുകളായി ലിസ്റ്റിലേക്ക് ചേർത്തിരിക്കുന്നത് ഐഫോൺ 6s, ഐഫോൺ 6s പ്ലസ് മോഡലുകളെയാണ്.

വിന്റേജ് ലിസ്റ്റിലുള്ള ഐഫോൺ ഉള്ള ഉടമകൾക്ക് പുതിയ ​ഫോണിലേക്ക് മാറാൻ രണ്ട് വർഷം കൂടി സമയം കിട്ടും എന്ന് പറയാം. എന്നാൽ കാലഹരണപ്പെട്ട ഐഫോണുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടു എന്നാൽ ആ ഫോൺ ഉപേക്ഷിക്കണം എന്നാണർഥം. ഈ ലിസ്റ്റിലുള്ള ഫോണുകൾക്ക് അറ്റകുറ്റപ്പണികളോ ഹാർഡ്‌വെയർ പിന്തുണയോ സോഫ്റ്റ്‌വെയർ പിന്തുണയോ ആപ്പിൾ ഉറപ്പുനൽകുന്നില്ല. സുരക്ഷാ പാച്ചുകളുടെ അഭാവം സൈബർ ആക്രമണ ഭീഷണി ഉയർത്തും.

ഉപയോക്താക്കൾക്ക് ദീർഘകാല പിന്തുണ നൽകിയ ശേഷമാണ് ആപ്പിൾ തങ്ങളുടെ ഐഫോൺ മോഡലുകൾ കാലഹരണപ്പെട്ട മോഡലുകളുടെ ലിസ്റ്റിലേക്ക് മാറ്റുന്നത് എന്നത് ശ്രദ്ധേയമാണ്. ആപ്പിളിന്റെ ഈ രീതി കണ്ടുകൊണ്ടാണ്, സാംസങ്, ഗൂഗിൾ പിക്സൽ പോലുള്ള ബ്രാൻഡുകൾ തങ്ങളുടെ പ്രീമിയം മോഡലുകൾക്ക് ദീർഘകാല സപ്പോർട്ട് വാഗ്ദാനം ചെയ്തുതുടങ്ങിയത് എന്നാണ് പറയപ്പെടുന്നത്.

Best Mobiles in India

English summary
The iPhone 17 launch is just around the corner. At this point, some older models will go to Apple's Vintage List and Obsolete List. iPhone models that are 5 years or older but not more than 7 years old will be included in the Vintage List. Phones on this list will go straight to the list of obsolete iPhones once they expire.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X