Home
Mobile

നാളെയുടെ വാഗ്ദാനം! ഐഫോൺ 17 സീരീസ് എത്തുന്നു; ആരാധകർക്ക് പ്രിയപ്പെട്ട 17 പ്രോയുടെ വിശേഷങ്ങൾ

സ്മാർട്ട്ഫോൺ പ്രേമികളുടെ ഒരു വലിയ കാത്തിരിപ്പിന് നാളെ (സെപ്റ്റംബർ 9) അ‌വസാനമാകുകയാണ്. നാളെയാണ് ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ അ‌ടങ്ങുന്ന ഐഫോൺ 17 സീരീസ് അ‌വതരിപ്പിക്കുന്നത്. നാളെ കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്ക് കാമ്പസിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30) ആണ് 'Awe Dropping' എന്ന് പേരിട്ടിരിക്കുന്ന ഇവന്റ് നടക്കുക. ആരാധകർക്ക് ആപ്പിളിന്റെ ​ഔദ്യോഗിക വെബ്​സൈറ്റ് വഴിയും യൂട്യൂബിലൂടെയും ആപ്പിൾ ടിവി ആപ്പിലൂടെയും ഇവന്റ് തത്സമയം കാണാനാകും.

ലോഞ്ച് ഇവന്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം

ഐഫോൺ 17 സീരീസ് ഫോണുകളാണ് ഇവന്റിന്റെ മുഖ്യ ആകർഷണം. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകൾ ആണ് ഇത്തവണ ഐഫോൺ 17 സീരീസിന്റെ ഭാഗമായി നാളെ അ‌വതരിപ്പിക്കുക എന്നാണ് കരുത​പ്പെടുന്നത്. ഇതോടൊപ്പം പുതിയ ആപ്പിൾ വാച്ച് സീരീസ്, ആപ്പിൾ എയർപോഡ്സ് പ്രോ 3 എന്നിവയും ലോഞ്ച് ചെയ്യുമെന്ന് കരുതപ്പെടുന്നു.

നാളെയുടെ വാഗ്ദാനം! ഐഫോൺ 17 സീരീസ് എത്തുന്നു: 17 പ്രോയുടെ വിശേഷങ്ങൾ

ഐഫോൺ 17 പ്രോ

ആപ്പിൾ ഐഫോൺ 17 സീരീസിൽ ആളുകൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡൽ ഐഫോൺ 17 പ്രോ ആണ്. പുതിയതായി അ‌വതരിപ്പിക്കപ്പെടുന്ന ഐഫോൺ 17 എയർ എങ്ങനെയുണ്ട് എന്ന് അ‌റിയാൻ ആഗ്രഹമൊക്കെയുണ്ടെങ്കിലും മികച്ച ക്യാമറയും കരുത്തും സഹിതം എത്തുന്ന പ്രോ മോഡൽ തന്നെയാകും ആരാധകരുടെ ഇഷ്ട മോഡൽ.

ഐഫോൺ 17 സീരീസ് ഫോണുകളുടെ ഫീച്ചറുകളെപ്പറ്റി ആപ്പിൾ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ, വിവിധ ലീക്ക് റിപ്പോർട്ടുകൾ ഇതിനകം എത്തിയിട്ടുണ്ട്, അ‌വ സുപ്രധാനമായ പല​ വെളിപ്പെടുത്തലുകളും നടത്തിയിരിക്കുന്നു. അ‌തിൽ ഐഫോൺ 17 പ്രോയുമായി ബന്ധപ്പെട്ട് വന്ന റിപ്പോർട്ടുകൾ എന്തൊക്കെയെന്ന് ഇവിടെ പരിചയപ്പെടാം.

നാളെയുടെ വാഗ്ദാനം! ഐഫോൺ 17 സീരീസ് എത്തുന്നു: 17 പ്രോയുടെ വിശേഷങ്ങൾ

ഇ-സിം

ആപ്പിൾ ചില വിപണികളിൽ ഐഫോണുകൾ ഇത്തവണ സിം കാർഡ് സ്ലോട്ടുകൾ ഒഴിവാക്കി പകരം ഇ-സിം സൗകര്യത്തോടെയാകും അ‌വതരിപ്പിക്കുക. അ‌തിനാൽ ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവ രണ്ട് വേരിയന്റുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്ന് സിം കാർഡ് സ്ലോട്ട് ഉള്ളതും മറ്റൊന്ന് eSIM-മാത്രം ഉള്ളതും. അ‌തിൽ ഇ-സിം മാത്രമുള്ള മോഡലുകൾ യൂറോപ്യൻ വിപണിയെ ആണ് ലക്ഷ്യം വയ്ക്കുന്നത്.

ക്യാമറ

ആപ്പിൾ ഇത്തവണ ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകളുടെയും ക്യാമറ സൗകര്യങ്ങൾ നവീകരിക്കുമെന്നാണ് റിപ്പോർട്ട്. അ‌തിൽത്തന്നെ ഐഫോൺ 17 പ്രോ മോഡലുകൾ വൈഡ്, അൾട്രാവൈഡ്, ടെലിഫോട്ടോ ലെൻസുകൾ ഉൾക്കൊള്ളുന്ന 48MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെ എത്തുമെന്ന് പറയപ്പെടുന്നു. 16 പ്രോയിൽ ടെലിഫോട്ടോ സെൻസർ 12MP ആണ്. അ‌വിടെനിന്ന് 48MP ആയി വർധിക്കുന്നത് വൻ മാറ്റമാണ്.

കൂടുതൽ പ്രൊഫഷണൽ-ഗ്രേഡ് ഷൂട്ടിംഗ് എക്സ്പീരിയൻസ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ മാറ്റങ്ങൾ പ്രോ മോഡലിനെ സഹായിക്കും എന്ന് കരുതപ്പെടുന്നു. മെക്കാനിക്കൽ അപ്പർച്ചർ, 8K വീഡിയോ റെക്കോർഡിംഗ് പിന്തുണ തുടങ്ങിയ എക്സ്ക്ലൂസീവ് കഴിവുകളും പ്രോ വേരിയന്റ് അവതരിപ്പിച്ചേക്കാം എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നുണ്ട്.

ചിപ്‌സെറ്റ്

TSMC യുടെ കട്ടിംഗ്-എഡ്ജ് 3nm സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത A19 Pro ചിപ്‌സെറ്റ് കരുത്തിലാകും ഐഫോൺ 17 പ്രോ എത്തുക. 12GB റാമും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, അ‌തിനാൽ സുഗമമായ മൾട്ടിടാസ്കിംഗ് സാധ്യമാകുകയും ആപ്പിൾ ഇന്റലിജൻസിന്റെ പൂർണ്ണ സാധ്യതകൾ ഉപയോക്താക്കളിലേക്ക് എത്തുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

സ്റ്റോറേജ്, വില

ഐഫോൺ 17 പ്രോ അ‌ടിസ്ഥാന വേരിയന്റ് ഇത്തവണ 256ജിബി സ്റ്റോറേജ് ആയിരിക്കും. മുൻഗാമിയായ ഐഫോൺ 16 പ്രോയിൽ 128ജിബി സ്റ്റോറേജ് ഓപ്ഷൻ ലഭ്യമായിരുന്നു. എന്നാൽ ഇത്തവണ 256ജിബി സ്റ്റോറേജ് മുതലാകും ലഭ്യമാകുക. സീരീസിലെ എല്ലാ മോഡലുകൾക്കും വില ഉയരുമെന്ന് മുൻപ് ചില ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെട്ടിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയത് പ്രോ മോഡലിന് മാത്രമാകും വില ഉയരുക എന്നാണ്.

നാളെയുടെ വാഗ്ദാനം! ഐഫോൺ 17 സീരീസ് എത്തുന്നു: 17 പ്രോയുടെ വിശേഷങ്ങൾ

ഡി​സൈൻ

ഐഫോൺ 17 പ്രോയിൽ പുതുക്കിയ ട്രിപ്പിൾ റിയർ ക്യാമറകൾ ഉണ്ടായിരിക്കും, ഫ്ലാഷ് വലതുവശത്തേക്കും ആപ്പിൾ ലോഗോ കൂടുതൽ താഴേക്കും മാറ്റിയേക്കും. അലുമിനിയം കൊണ്ട് നിർമ്മിച്ച ഹൈബ്രിഡ് ക്യാമറ ഹൗസിംഗ് ഉണ്ടായിരിക്കുമെന്നും ഇത് ഡി​വൈസുകൾക്ക് ഒരു ഗ്ലാസ് ലോവർ ഹാഫ് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. പുറത്തുവന്ന മറ്റൊരു ശ്രദ്ധേയ വിവരം ഐഫോൺ 17 പ്രോ മോഡലുകൾ റിവേഴ്‌സ് വയർഡ് ചാർജിങ് ഫീച്ചർ അ‌വതരിപ്പിക്കുമെന്നതാണ്. എയർപോഡുകൾ പോലുള്ള ആക്‌സസറികൾ നേരിട്ട് ഫോണിൽനിന്ന് ചാർജ് ചെയ്യാൻ ഇത് സഹായിക്കും.

Best Mobiles in India

English summary
The iPhone 17 series will be launched tomorrow. It will consist of four iPhone models. The iPhone 17 Pro models are said to come with a 48MP triple rear camera setup that includes wide, ultrawide, and telephoto lenses. Another notable piece of information that has emerged is that the iPhone 17 Pro models will introduce a reverse wired charging feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X