ഐഫോൺ 17 മോഡലിനെക്കാൾ 18000 രൂപ വില കുറവാണ്! ഐഫോൺ 17e ഇന്ന് മുതൽ പ്രീ ഓഡർ ചെയ്യാം
ആപ്പിൾ തങ്ങളുടെ ഐഫോൺ 17 സീരീസിലെ താങ്ങാനാകുന്ന വിലയിലുള്ള ഓപ്ഷൻ എന്ന നിലയിൽ കഴിഞ്ഞ ദിവസം ഐഫോൺ 17e (ഐഫോൺ 17e) ലോഞ്ച് ചെയ്തു. ഇത് ഇന്ന് മുതൽ ഇന്ത്യയിൽ പ്രീ ബുക്കിങ് ആരംഭിക്കും. മാർച്ച് 11 മുതലാണ് വിൽപ്പന ആരംഭിക്കുക. ഇന്ന് മുതൽ ആപ്പിളിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും ഐഫോൺ 17e പ്രീ ബുക്ക് ചെയ്യാനാകും. ഇന്ത്യയിൽ ഇന്ന് വൈകിട്ട് 7.45 മുതലാണ് ഇതിന്റെ പ്രീ ബുക്കിങ് ആരംഭിക്കുക എന്നകാര്യം ശ്രദ്ധിക്കുക.
കുറഞ്ഞ വിലയിൽ വാങ്ങാവുന്ന ഐഫോൺ 17 സീരീസ് മോഡൽ എന്നതാണ് ഐഫോൺ 17e മോഡലിന്റെ പ്രസക്തി. വില കുറയ്ക്കുന്നതിന്റെ ഭാഗമായി പല വിട്ടുവീഴ്ചകളും ഐഫോൺ 17e മോഡലിൽ ആപ്പിൾ നടത്തിയിരിക്കുന്നു. ഉദാഹരണത്തിന് സിംഗിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐഫോൺ 17e മോഡലിലുള്ളത്.

ഐഫോൺ 17 സീരീസിലെ പ്രധാന മോഡലുകളിൽ ഏറ്റവും വില കുറഞ്ഞ ഓപ്ഷൻ ഐഫോൺ 17 ആണ്. ഈ സ്റ്റാന്റേർഡ് മോഡലിന്റെ 256ജിബി അടിസ്ഥാന വേരിയന്റിന് 82,900 രൂപയായിരുന്നു വില. ഐഫോൺ 17 മോഡലിനെക്കാൾ 18000 രൂപ വിലക്കുറവിൽ വാങ്ങാം എന്നതാണ് ഐഫോൺ 17e മോഡലിന്റെ പ്രത്യേകത. ബ്ലാക്ക്, വൈറ്റ്, സോഫ്റ്റ് പിങ്ക് കളർ ഓപ്ഷനുകളിൽ ഐഫോൺ 17e വാങ്ങാനാകും
പുതിയ ഐഫോൺ 17e യുടെ 256ജിബി അടിസ്ഥാന മോഡലിന് 64,900 രൂപയാണ് വില, അതേപോലെ ഇതിന്റെ 512 ജിബി മോഡലിന് 84,900 രൂപ വില നിശ്ചയിച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിൽ 3245 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 61655 രൂപ വിലയിൽ വാങ്ങാനാകും. പുതിയ ഐഫോൺ 17 സീരീസിലെ ഒരു ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഐഫോൺ 17e ഇപ്പോൾ പ്രധാന ഓപ്ഷനായി ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ
സിക്സ്-കോർ A19 3nm ചിപ്പ്, 4-കോർ GPU, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവ സഹിതമാണ് ഐഫോൺ 17e എത്തിയിരിക്കുന്നത്. 256GB / 512GB സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഐഫോൺ 17e വാങ്ങാനാകും. ആപ്പിൾ രൂപകൽപ്പന ചെയ്‌ത C1X മോഡം ഈ ബജറ്റ് ഐഫോൺ ഓപ്ഷനിലുണ്ട്.
6.1-ഇഞ്ച് (2532×1170 പിക്സലുകൾ) OLED 460ppi സൂപ്പർ റെറ്റിന XDR സ്ക്രീൻ, 800 nits ബ്രൈറ്റ്നസ്, 1200 nits വരെ ബ്രൈറ്റ്നസ്, HDR, ട്രൂ ടോൺ, സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. iOS 26-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
സിംഗിൾ-ലെൻസ് പ്രൈമറി ക്യാമറ സിസ്റ്റമാണ് ഐഫോൺ 17e -ൽ ഉള്ളത്. ഇതിലെ 48MP വൈഡ്-ആംഗിൾ (f/1.6) ക്യാമറ ഒഐഎസ്, 2x ടെലിഫോട്ടോ, ഫോട്ടോണിക് എഞ്ചിൻ, ട്രൂ ടോൺ ഫ്ലാഷ്, 4K 60 fps-ൽ ഡോൾബി വിഷനോടുകൂടിയ HDR വീഡിയോ റെക്കോർഡിംഗ്, 240fps-ൽ സ്ലോ-മോ 1080p, സിനിമാറ്റിക് മോഡ് വരെ 30 fps-ൽ 4K HDR എന്നിവ സഹിതം എത്തുന്നു.

12MP TrueDepth (ƒ/1.9) ഫ്രണ്ട് ക്യാമറയും ഐഫോൺ 17e യിൽ ഉണ്ട്. ഫോക്കസ് പിക്സലുകളുള്ള ഓട്ടോഫോക്കസ്, റെറ്റിന ഫ്ലാഷ്, 60 fps-ൽ 4K വരെ ഡോൾബി വിഷനോടുകൂടിയ HDR വീഡിയോ റെക്കോർഡിംഗ്, 120 fps-ൽ സ്ലോ-മോ 1080p എന്നിവ സഹിതം ഇത് എത്തുന്നു. ഫേസ് ഐഡി ഫേഷ്യൽ റെക്കഗ്നിഷനുള്ള TrueDepth ക്യാമറ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ് എന്നീ ഫീച്ചറുകളും ഐഫോൺ 17e യിൽ ഉണ്ട്.
ഡ്യുവൽ സിം (നാനോ + eSIM), 5G (6 GHz-ൽ താഴെ), ബിൽറ്റ്-ഇൻ റീചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി എന്നിവയും ഇതിലുണ്ട്. ബാറ്ററി 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് വാഗ്ദാനം ചെയ്യുന്നു. 20W അഡാപ്റ്റർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാം. 15W വരെ MagSafe വയർലെസ് ചാർജിംഗ് പിന്തുണയും ഉണ്ട്.


Click it and Unblock the Notifications








