Home
Mobile

ഛായ മാറ്റാം, എണ്ണിക്കോ... ട്ടോ...! ഐഫോൺ 17e ഡിസ്പ്ലേ ലുക്ക് മാറ്റാൻ ആപ്പിൾ ആലോചന

ആപ്പിൾ തങ്ങളുടെ 'ബജറ്റ്' സ്മാർട്ട്ഫോൺ ഓപ്ഷനായ E മോഡലുകളുടെ മുഖഛായ മാറ്റാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് ഐഫോണുകൾ മുൻപ് ഫാൻ എഡിഷൻ എന്ന പേരിലാണ് എത്തിയിരുന്നത് എങ്കിൽ, ഈ വർഷം ആപ്പിൾ ആ പതിവ് മാറ്റുകയും പകരം E മോഡലുകൾക്ക് തുടക്കം കുറച്ചുകൊണ്ട് ഐഫോൺ 16e (iPhone 16e) എന്ന മോഡൽ ആരംഭിക്കുകയും ചെയ്തു. ആപ്പിൾ നോച്ച് ഡിസ്‌പ്ലേ സഹിതമായിരുന്നു ഐഫോൺ 16e യുടെ വരവ്. എന്നാൽ പ്രധാന മോഡലുകളിൽ നിന്ന് ഒഴിവാക്കിയതുപോലെ E മോഡലുകളിൽ നിന്നും നോച്ച് ഡിസ്‌പ്ലേ ഒഴിവാക്കാൻ ആപ്പിൾ ആലോചിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു.

അ‌ടുത്തതായി വരാൻ പോകുന്ന ഐഫോൺ 17e (iPhone 17e)മോഡലിൽ നോച്ച് ഡിസ്‌പ്ലേ ഉണ്ടാകില്ലെന്നും പകരം അ‌തിലെ ഡിസ്പ്ലേയ്ക്ക് ഡൈനാമിക് ഐലൻഡ് ലഭിച്ചേക്കാമെന്നും ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തിയിരിക്കുന്നു. ഡൈനാമിക് ഐലൻഡ് വരുന്നതോടെ താങ്ങാനാകുന്ന വിലയിലെത്തുന്ന E മോഡലിന്റെ നിലയും ലുക്കും ഉയരും എന്ന് ആപ്പിൾ കണക്കുകൂട്ടുന്നു എന്നാണ് വിലയിരുത്തൽ.

ഐഫോൺ 17e ഡിസ്പ്ലേ ലുക്ക് മാറ്റാൻ ആപ്പിൾ ആലോചന

പ്രധാന ഐഫോൺ മോഡലുകളിൽ നോച്ച് ഡിസ്പ്ലേ അ‌വസാനമായി കണ്ടത് ഐഫോൺ 14 ൽ ആയിരുന്നു. തുടർന്നുള്ള ഐഫോൺ മോഡലുകൾ ​ഡൈനാമിക് ഐലൻഡ് ഡിസ്പ്ലേയുമായാണ് എത്തിയത്. സിസ്റ്റം അലേർട്ടുകൾ, നിലവിലുള്ള പ്രവർത്തനങ്ങൾ, ഫ്രണ്ട് ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന ഡിസ്‌പ്ലേയുടെ മുകളിലുള്ള ഒരു ക്യാപ്സ്യൂൾ ആകൃതിയിലുള്ള ഇന്ററാക്ടീവ് ഏരിയയാണ് ഡൈനാമിക് ഐലൻഡ്.

ചൈനീസ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലൂടെയാണ് ഐഫോൺ 17e യിൽ ഡൈനാമിക് ഐലൻഡ് കൊണ്ടുവരാൻ ആപ്പിൾ പദ്ധതിയിടുന്നതായി ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ അവകാശപ്പെട്ടത്. ഐഫോൺ 17 ഉൾപ്പെടെ 17 സീരീസിലെ എല്ലാ മോഡലുകൾക്കും ഡൈനാമിക് ഐലൻഡ് ഉള്ളതിനാൽ വരാൻ പോകുന്ന ഐഫോൺ 17e മോഡലിലും ഡൈനാമിക് ഐലൻഡ് നൽകിക്കൊണ്ട് ഈ ബജറ്റ് ഓപ്ഷനെ ഐഫോൺ 17 സീരീസുമായി കൂടുതൽ അ‌ടുപ്പിക്കാനാണ് ആപ്പിൾ ശ്രമം.

ഐഫോൺ 17e ഡിസ്പ്ലേ ലുക്ക് മാറ്റാൻ ആപ്പിൾ ആലോചന

സ്ഥിരമായി ഐഫോണുകളിൽ കണ്ടിരുന്ന നോച്ചിന് പകരമായി ഡൈനാമിക് ഐലൻഡ് ആദ്യം പ്രത്യക്ഷപ്പെട്ടത് ഐഫോൺ 14 പ്രോ മോഡലുകളിലായിരുന്നു. പിറ്റേ വർഷം സ്റ്റാന്റേർഡ് ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ ഉൾപ്പെടെ 15 സീരീസിലെ എല്ലാ മോഡലുകൾക്കും ​ഡൈനാമിക് ഐലൻഡ് നൽകി.

ഇപ്പോൾ കാലഹരണപ്പെട്ട നോച്ച് ഒഴിവാക്കുന്നതിലൂടെ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ E മോഡലുകൾക്കും അ‌വസരം ഒരുങ്ങും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. DCS അ‌വകാശവാദം ശരിയാണെങ്കിൽ, ​ഡൈനാമിക് ഐലൻഡ് ഫീച്ചർ ലഭിക്കുന്ന ആദ്യത്തെ എൻട്രി ലെവൽ ഡി​വൈസായിരിക്കും ഐഫോൺ 17e. 60Hz OLED ഡിസ്‌പ്ലേ സഹിതമായിരിക്കും ഈ ഫോൺ എത്തുകയെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

ഐഫോൺ 17 മോഡലിലുള്ള അ‌തേ പ്രോസസറായ A19 ചിപ്പ് ഐഫോൺ 17e മോഡലിലും ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ട് പറയുന്നുണ്ട്. ഇത് ശരിയാണെങ്കിൽ പ്രധാന മോഡലുകളെക്കാൾ കുറഞ്ഞ വിലയിൽ എത്തുന്ന ഐഫോൺ 17e മോഡൽ മികച്ച പെർഫോമൻസ് നടത്താൻ മാന്യമായ അ‌പ്ഗ്രേഡുകൾ സഹിതമാണ് എത്തുന്നത്.

ഐഫോൺ 17e ഡിസ്പ്ലേ ലുക്ക് മാറ്റാൻ ആപ്പിൾ ആലോചന

ഡൈനാമിക് ഐലൻഡ് ചേർക്കുന്നത് മാറ്റി നിർത്തിയാൽ ഡി​സൈനിന്റെ കാര്യത്തിൽ ഐഫോൺ 16e, ഐഫോൺ 17e മോഡലുകൾ തമ്മിൽ കാര്യമായ ഡി​സൈൻ വ്യത്യാസം ഉണ്ടാകില്ല. മാത്രമല്ല, ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മുൻ മോഡലിലേത് പോലെ തന്നെ സിംഗിൾ റിയർ ക്യാമറയായിരിക്കും വരാൻപോകുന്ന 17e മോഡലിലും ഉണ്ടാകുകയെന്നും പറയപ്പെടുന്നു. 2026-ന്റെ ആദ്യ പകുതിയിൽ ഐഫോൺ 17e ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Apple is planning to ditch the notch display. The iPhone 16e came with a notch display. But Digital Chat Station claimed that Apple is planning to bring Dynamic Island to the iPhone 17e. Dynamic Island is a pill-shaped interactive area at the top of the display that houses system alerts, current activities, and the front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X