Home
Mobile

ഡിസ്പ്ലേ കുറച്ചുകൂടി വൃത്തിയാക്കും, പ്രോ മോഡലിന് തടിയും ഭാരവും കൂടും; ഐഫോൺ 18 സീരീസിലെ മാറ്റങ്ങൾ

പുതിയ ഐഫോണുകൾ ഇനി അ‌ടുത്ത വർഷമാണ് എത്തുക. നിലവിലുള്ള 17 സീരീസിന്റെ പിൻഗാമികളായി അ‌ടുത്ത ഐഫോൺ 18 സീരീസ് എത്തുമ്പോൾ അ‌തിൽ എന്തൊക്കെ ഫീച്ചറുകൾ ഉണ്ടാകും എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. ഇതുവരെ കാണാത്ത വിധത്തിലുള്ള ചില അ‌പ്ഗ്രേഡുകൾ അ‌ടുത്ത ഐഫോൺ 18 സീരീസിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത്. ഇതുവരെ പുറത്തുവന്നിട്ടുള്ള ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്, പ്രധാനമായും 7 മാറ്റങ്ങൾ അ‌ടുത്ത ഐഫോൺ സീരീസിൽ പ്രതീക്ഷിക്കാം എന്നാണ്. അ‌ടുത്ത ഐഫോൺ സീരീസിലെ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവയെക്കുറിച്ചുള്ള ചർച്ചകളാണ് പ്രധാനമായും പുരോഗമിക്കുന്നത്.

ലുക്കിൽ നിന്ന് തന്നെ മാറ്റം

ഐഫോൺ 18 പ്രോ മോഡലുകളുടെ ലുക്കിൽ തന്നെ മാറ്റം വരും എന്നാണ് റിപ്പോർട്ട്. അ‌തായത് ഫ്രണ്ട് ഭാഗം നിലവിലുള്ളതിൽ നിന്ന് കുറച്ചുകൂടി വൃത്തിയുള്ളതാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഡിസ്പ്ലേകളുടെ വലിപ്പത്തിൽ വലിയ മാറ്റം ഉണ്ടാകില്ല. ഡിസ്പ്ലേയുടെ താഴെ ഫെയ്സ് ഐഡി ഘടകങ്ങൾ വരുന്നതോടെ ഡൈനാമിക് ഐലൻഡ് ചുരുങ്ങുമെന്ന് പറയപ്പെടുന്നു.

ഐഫോൺ 18 പ്രോ: ഡിസ്പ്ലേ കൂടുതൽ വൃത്തിയാക്കും, തടിയും ഭാരവും കൂടും

റിയർ പാനലിലും ഡി​സൈൻ മാറ്റം ഉണ്ടായേക്കും. ഐഫോൺ 17 പ്രോയിൽ കാണുന്ന ടു-ടോൺ ഫിനിഷിന്റെ കാര്യത്തിൽ പലർക്കും അ‌ഭിപ്രായ ഭിന്നതയുണ്ട്. ഈ സാഹചര്യത്തിൽ ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്കിന്റെ അ‌ടിസ്ഥാനത്തിലുള്ള മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അലുമിനിയം ഫ്രെയിമിനും ഗ്ലാസ് ബാക്കിനും ഇടയിൽ മികച്ച കളർ ബ്ലെൻഡിംഗ് സഹിതം ഐഫോൺ 18 പ്രോ ഏകീകൃതമായ റിയർ ഡി​സൈനാകും സ്വീകരിക്കുക.

കോഫി ബ്രൗൺ, പർപ്പിൾ, ബർഗണ്ടി എന്നിവയുൾപ്പെടെയുള്ള പുതിയ കളർ ഓപ്ഷനുകളിൽ ആപ്പിൾ പരീക്ഷണം നടത്തുന്നതായി ചില സൂചനകളുണ്ട്, അന്തിമ ഷേഡുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അ‌ടുത്ത സീരീസിൽ ഉണ്ടാകുന്ന പ്രധാനമായ മറ്റൊരു അ‌പ്ഗ്രേഡ് ചിപ്സെറ്റിന്റെ കാര്യത്തിലാണ്. A20 പ്രോ ചിപ്പ് അ‌വതരിപ്പിച്ചുകൊണ്ട് ആപ്പിൾ അ‌ടുത്ത സീരീസിൽ പെർഫോമൻസിന്റെ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു.

ഈ ചിപ്സെറ്റ് 2nm പ്രോസസിൽ നിർമ്മിക്കുകയും WMCM അഥവാ വേഫർ-ലെവൽ മൾട്ടി-ചിപ്പ് മൊഡ്യൂൾ പാക്കേജിംഗുമായി ജോടിയാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ മികച്ച പെർഫോമൻസ്, മെച്ചപ്പെട്ട പവർ എഫിഷ്യൻസി, ശക്തമായ AI ഫീച്ചറുകൾക്കുള്ള കരുത്ത് എന്നിവ ഐഫോൺ 18 പ്രോ മോഡലുകൾ സ്വന്തമാക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു.

മറ്റൊരു പ്രധാന അ‌പ്ഗ്രേഡ് ബാറ്ററിയുടെ കാര്യത്തിലാണ്. ഐഫോൺ 18 പ്രോ മാക്‌സിന് അൽപ്പം വലിപ്പവും ഭാരവും കൂടുമെന്ന് ഒരു ടിപ്‌സ്റ്റർ അവകാശപ്പെടുന്നു, ഇത് വലിയ ബാറ്ററി ശേഷി ഈ മോഡലിൽ സജ്ജീകരിക്കുന്നതിനാലാണ് എന്നാണ് സൂചന. മറ്റൊരു മാറ്റമായി പറയപ്പെടുന്നത്, ആപ്പിൾ അതിന്റെ ക്യാമറ കൺട്രോൾ ബട്ടണിനെ പരിഷ്കരിച്ച് ലളിതമായ ഷട്ടർ ബട്ടൺ എന്ന നിലയിലേക്ക് ആക്കും എന്നതാണ്.

ഐഫോൺ പ്രോ മോഡലുകളുടെ ഏറ്റവും പ്രധാന ഭാഗമായ ക്യാമറകളുടെ കാര്യത്തിലും അ‌പ്ഗ്രേഡുകൾ ഉണ്ടാകും. ഇത്തവണ ഒരു വേരിയബിൾ അപ്പർച്ചർ പ്രധാന ക്യാമറയ്ക്ക് ഉണ്ടാകും എന്നാണ് അ‌ഭ്യൂഹം. ഒരു നിശ്ചിത അപ്പർച്ചറിൽ നിന്ന് വ്യത്യസ്തമായി, ഈ സജ്ജീകരണം ക്യാമറയെ ലെൻസിലേക്ക് എത്ര പ്രകാശം പ്രവേശിക്കുന്നുവെന്ന് ക്രമീകരിക്കാൻ അനുവദിക്കും. ഈ ഫീച്ചർ ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഐഫോണിൽ മുമ്പത്തേക്കാൾ കൂടുതൽ ക്രിയേറ്റീവ് കൺട്രോൾ നൽകും.

ഐഫോൺ 18 പ്രോ മോഡലുകളിൽ അ‌പ്ഗ്രേഡ് ചെയ്യപ്പെടുന്ന മറ്റൊരു വിഭാഗം കണക്ടിവിറ്റി ആണ്. ആപ്പിൾ പതിയെ ക്വാൽകോം മോഡങ്ങളിൽ നിന്ന് മാറുകയാണ്. ഐഫോൺ 18 പ്രോയിൽ കമ്പനിയുടെ പുതിയ C2 മോഡം ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിളിന്റെ ഇൻ-ഹൗസ് മോഡമുകളുടെ മുൻ പതിപ്പുകൾ ഇതിനകം തന്നെ കാര്യക്ഷമതയിലും ബാറ്ററി ഉപഭോഗത്തിലും പുരോഗതി കാണിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Apple is expected to bring 7 major upgrades to the 2026 iPhone 18 Pro models. One area where the iPhone 7 Pro is expected to make a notable leap is performance. For this, Apple is expected to introduce Apple's A20 Pro chip, which could be a bigger upgrade than usual.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X