Home
Mobile

പവർ കീ, വോളിയം റോക്കർ, ആക്ഷൻ ബട്ടൺ... 2027-ൽ എല്ലാ ബട്ടണുകളും ഒഴിവാക്കി ഐഫോൺ 20 വരുന്നു?

ബട്ടണുകളൊന്നുമില്ലാത്ത ഒരു ഐഫോൺ... അ‌താണ് സുഹൃത്തുക്കളേ ആപ്പിൾ ഇപ്പോൾ കാണുന്ന സ്വപ്നം, 2027ൽ ഐഫോൺ 20 (iPhone 20) സീരീസിലൂടെ ഈ സ്വപ്നം ആപ്പിൾ നിറവേറ്റും എന്നാണ് ​ചൈനയിൽ നിന്ന് വരുന്ന ചില ലീക്ക് റിപ്പോർട്ടുകൾ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. 2027ൽ തങ്ങളുടെ ഡി​വൈസുകളിലെ എല്ലാ മെക്കാനിക്കൽ ബട്ടണുകളും നൂതന സോളിഡ്-സ്റ്റേറ്റ് ഹാപ്‌റ്റിക് കൺട്രോൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ഒരു പ്രധാന ഡിസൈൻ മാറ്റത്തിന് ആപ്പിൾ തയാറെടുക്കുന്നു എന്ന് ചൈനീസ് ടിപ്‌സ്റ്റർ സെറ്റ്‌സുന ഡിജിറ്റൽ വെയ്ബോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു.

ബട്ടണുകളില്ലാത്ത സ്മാർട്ട്ഫോണുകൾ എന്ന അ‌ടുത്ത ലെവലിലേക്ക് സ്മാർട്ട്ഫോണുകൾ മാറുന്നതിന് വലിയ ഒരു ചുവടുവയ്പ്പായിരിക്കും ഐഫോൺ 20 മോഡലിലൂടെ ആപ്പിൾ നടത്തുക എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. ആപ്പിൾ തങ്ങളുടെ സോളിഡ്-സ്റ്റേറ്റ് ബട്ടൺ ടെക്നോളജിക്കായി ''ടെസ്റ്റിംഗ് അല്ലെങ്കിൽ ഫങ്ഷണൽ വെരിഫിക്കേഷൻ" ഘട്ടം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

2027-ൽ എല്ലാ ബട്ടണുകളും ഒഴിവാക്കി ഐഫോൺ 20 വരുന്നു?

ഇപ്പോൾ പ്രോട്ടോടൈപ്പ് ഡി​വൈസുകളിൽ സോളിഡ്-സ്റ്റേറ്റ് ബട്ടൺ ടെക്നോളജി വിശ്വസനീയമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. 2027 ൽ ഐഫോൺ 20 ലോഞ്ച് ചെയ്യുന്നതിന് മുമ്പ് സോളിഡ്- സ്റ്റേറ്റ് ബട്ടണുകളുടെ ടച്ച് സംവേദനവും ഈടും മികച്ചതാക്കാൻ എഞ്ചിനീയർമാർക്ക് രണ്ട് വർഷങ്ങൾകൂടി ബാക്കിയുണ്ട്. എന്തായാലും ആപ്പിളിന്റെ 20-ാം വാർഷികത്തിൽ എത്തുന്ന ഐഫോൺ ഒരു ചരിത്ര സംഭവമാക്കാൻ തന്നെയാണ് ആപ്പിൾ ശ്രമിക്കുന്നത് എന്ന് വ്യക്തം.

എന്താണ് ഐഫോൺ 20 കൊണ്ടുവരാൻ പോകുന്ന മാറ്റം

പുറത്തുവന്ന അ‌ഭ്യൂഹങ്ങൾ ശരിയാണെങ്കിൽ, വൈബ്രേഷൻ ഫീഡ്‌ബാക്ക് ഉപയോഗിച്ച് ഒരു പ്രസ്സിന്റെ വികാരത്തെ അനുകരിക്കുന്ന, ക്ലിക്കി ബട്ടണുകൾ പൂർണ്ണമായും ഉപേക്ഷിച്ച ആദ്യ തലമുറ സ്മാർട്ട്ഫോണായി ഐഫോൺ 20 അടയാളപ്പെടുത്തപ്പെടും. യഥാർത്ഥത്തിൽ ചലിക്കാത്തതും പക്ഷേ ഒരു ബട്ടനിൽ ക്ലിക്ക് ചെയ്യുന്നതുപോലെ തോന്നുന്നതുമായ ഒരു സജ്ജീകരണമാണ് ഇതിൽ ഉണ്ടാകുക എന്നാണ് പറയപ്പെടുന്നത്.

ഫിസിക്കലി സമ്മർദ്ദം ചെലുത്തുന്നതിനുപകരം, ആപ്പിളിന്റെ "ടാപ്റ്റിക് എഞ്ചിൻ" അതിന്റെ ഹോം ബട്ടണിനോ ട്രാക്ക്പാഡുകൾക്കോ ​​ചെയ്യുന്നതുപോലെ, ഒരു യഥാർത്ഥ ബട്ടൺ അമർത്തുന്നതിന്റെ സംവേദനം പുനഃസൃഷ്ടിക്കുന്നതിന് പ്രാദേശികവൽക്കരിച്ച വൈബ്രേഷനുകളെ ആശ്രയിക്കും എന്നാണ് റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ ഇപ്പോൾ ടച്ച് ഡിസ്പ്ലേയിൽ നാം ഹോം ബട്ടൻ എന്ന സങ്കൽപ്പത്തിൽ സ്വിച്ച് ഇല്ലാതെ പ്രസ് ചെയ്യുന്നതുപോലെയാകും ബട്ടണുകൾ ഇല്ലാത്ത ഐഫോൺ 20 ബട്ടണുകളുടെ പ്രവർത്തനം നിർവഹിക്കുക.

​അ‌ഡ്വാൻസ്ഡ് സോളിഡ്-സ്റ്റേറ്റ് ഹാപ്‌റ്റിക് കൺട്രോൾ വരുന്നതോടെ ഐഫോൺ 20യിലെ പവർ കീ, വോളിയം റോക്കർ, ആക്ഷൻ ബട്ടൺ, ഡെഡിക്കേറ്റഡ് ക്യാമറ കൺട്രോൾ എന്നിവയുൾപ്പെടെ എല്ലാ ഫിസിക്കൽ കൺട്രോളുകളും മെക്കാനിക്കൽ മൂവ്മെന്റിൽ നിന്ന് സിമുലേറ്റഡ് ഹാപ്റ്റിക് ക്ലിക്കുകളിലേക്ക് മാറുമെന്ന് കരുതപ്പെടുന്നു. ഈ മാറ്റത്തിലേക്കുള്ള നീക്കങ്ങൾ ആപ്പിൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്തിന് ബട്ടണുകൾ നീക്കുന്നു

ബട്ടണുകൾ നീക്കുന്നതിലൂടെ ആപ്പിൾ ഉദ്ദേശിക്കുന്നത് ഐഫോണുകളുടെ സൗന്ദര്യവൽക്കരണം മാത്രമല്ല, അ‌വയുടെ നിലവാരവും ഉയർത്തുക എന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അ‌തായത്, കൂടുതൽ ജലപ്രതിരോധ ശേഷി ഉൾപ്പെടെ ഐഫോണുകൾക്ക് നൽകാൻ ബട്ടണുകൾ ​ഒഴിവാക്കുന്നതിലൂടെ സാധിക്കും. മൂവ്മെന്റുള്ള ഭാഗങ്ങൾ കുറയുന്നത് തകരാറുകൾ കുറയ്ക്കാനും സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

തുടക്കം 2026-ൽ കാണാനാകുമോ?

ബട്ടണുകൾ ഐഫോണിൽ നിന്ന് ഒഴിവാക്കാനുള്ള ആപ്പിളിന്റെ തീരുമാനം ഒറ്റരാത്രികൊണ്ട് നടപ്പാക്കാനാകുന്ന ഒന്നല്ല, ഈ ലക്ഷ്യത്തിലേക്കുള്ള ചില മാറ്റങ്ങൾക്ക് 2026ൽ തന്നെ ആപ്പിൾ തുടക്കം കുറിക്കുമെന്ന് പറയപ്പെടുന്നു. 2026-ൽ ഐഫോൺ 18 സീരീസിലെ ക്യാമറ കൺട്രോൾ ബട്ടണിലാണ് മാറ്റം ഉണ്ടാകുക എന്നാണ് സെറ്റ്സുന ഡിജിറ്റൽ പറയുന്നത്. ഇതിൽ ലളിതമായ ഒരു പ്രഷർ-സെൻസിംഗ് ഡിസൈൻ സ്വീകരിക്കുകയും നിലവിലുള്ള കപ്പാസിറ്റീവ് ടച്ച് ലെയർ ഒഴിവാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.

നിലവിൽ നമുക്ക് പരിചിതമായ ഫിസിക്കൽ ബട്ടണുകൾക്ക് മാറ്റമൊന്നും വന്നിട്ടില്ല. ബട്ടണുകൾ ഒഴിവാക്കിയുള്ള പരീക്ഷണം സമ്പൂർണ്ണ വിജയമാകും വരെ നിലവിലെ ഐഫോൺ ഡി​സൈൻ നിലനിൽക്കും. എന്നാൽ, ലീക്ക് റിപ്പോർട്ടുകൾ സത്യമായാൽ, 2027ൽ ഐഫോൺ 20 പുറത്തിറങ്ങാൻ സമയമാകുമ്പോഴേക്കും യഥാർഥത്തിൽ ഇല്ലാത്തതും എന്നാൽ ബട്ടണുകൾ അ‌മർത്തുന്നതു പോലെ തോന്നിപ്പിക്കുകയും ചെയ്യുന്ന കൺട്രോളുകളുമായി ഐഫോൺ എത്തിയേക്കാം.

Best Mobiles in India

English summary
The iPhone 20 coming in 2027 could be the first iPhone model to come with next-gen solid-state haptic buttons. Chinese tipster Setsuna Digital has revealed on Weibo that Apple is preparing for a major design change that could replace all mechanical buttons on its devices with advanced solid-state haptic controls in 2027.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X