Home
Mobile

ഐഫോണിന്റെ 20-ാം വാർഷികം: ഗ്ലാസ്‌വിംഗ് എന്ന രഹസ്യപ്പേരിൽ ആപ്പിൾ ഗ്ലാസ് ഐഫോൺ നിർമിക്കുന്നു!

ഇതുവരെ കണ്ടിട്ടില്ലാത്ത രൂപഭാവത്തിൽ ഒരു ഐഫോൺ എത്താൻ പോകുന്നു, ഈ വർഷമല്ല, 2027ൽ. ആദ്യ ഐഫോൺ പുറത്തിറങ്ങിയതിന്റെ 20-ാം വാർഷികം ഒരു ചരിത്ര സംഭവമായി മാറ്റാൻ ആപ്പിൾ തയാറെടുക്കുകയാണ്. അ‌തിന്റെ ഭാഗമായാണ് മുഴുവൻ ബോഡിയും ഗ്ലാസ് കൊണ്ട് നിർമിച്ച ഒരു ഐഫോൺ ആപ്പിൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ആപ്പിൾ ഡി​വൈസുകളുടെ വാർത്തകൾ പുറത്തുവിടാറുള്ള ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ പറയുന്നതനുസരിച്ച്, ആപ്പിൾ പൂർണ്ണമായും ഗ്ലാസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഓൾ-ഗ്ലാസ് ഐഫോണിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഗ്ലാസ്‌വിംഗ് എന്ന കോഡ് പേരിൽ ആണ് ഈ ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഐഫോണുകളുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൗന്ദര്യാത്മക മാറ്റങ്ങളിൽ ഒന്നായിരിക്കും ഈ ഗ്ലാസ് ഐഫോൺ എന്ന് ഗുർമാൻ അ‌ഭിപ്രായപ്പെടുന്നു. കർവ്ഡ് എഡ്ജുകളുള്ളതും പ്രകടമായ കട്ടൗട്ടുകളോ ബെസലുകളോ ഇല്ലാത്ത എഡ്ജ്- ടു -എഡ്ജ് ഡിസ്‌പ്ലേയും സഹിതമാണ് ഈ ഗ്ലാസ് ഐഫോൺ ഡി​സൈൻ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഗ്ലാസ്‌വിംഗ് എന്ന രഹസ്യപ്പേരിൽ ആപ്പിൾ ഗ്ലാസ് ഐഫോൺ നിർമിക്കുന്നു!

ഗ്ലാസ് പോലെ സുതാര്യമായ ചിറകുകൾ ഉള്ളതിനാൽ പ്രശസ്തി നേടിയ ഒരു ചിത്രശലഭ ഇനത്തിൽ നിന്നാണ് ഗ്ലാസ്‌വിംഗ് എന്ന കോഡ് നെയിം സ്വീകരിച്ചിരിക്കുന്നത്. ഈ പുതിയ ഐഫോൺ പ്രകടമായ ഒരു തടസ്സങ്ങളുമില്ലാത്ത ഗ്ലാസ് ബോഡി ഡി​സൈനിൽ എത്തുന്നു എന്ന് മാർക്ക് ഗുർമാൻ പറയുന്നു. - അതായത് നോച്ച് അല്ലെങ്കിൽ ഡൈനാമിക് ഐലൻഡ് ഒഴിവാക്കി അണ്ടർ-ഡിസ്‌പ്ലേ ഫേസ് ഐഡിയും ക്യാമറ സാങ്കേതികവിദ്യയും ഉപയോഗിക്കും.

കർവ്ഡ് ഗ്ലാസ് മുഴുവൻ ഫ്രെയിമിനെയും പൊതിഞ്ഞ് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു, ചെറുതായി വൃത്താകൃതിയിലുള്ള എഡ്ജുകൾ ആകും ഇതിൽ ഉണ്ടാകുക. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഇക്കാര്യങ്ങൾ ഇതുവരെ ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതാണ്. പുതിയ ഗ്ലാസ് ഡി​സൈനോട് ചേർന്ന് നിൽക്കുന്ന ആപ്പിൾ ലിക്വിഡ് ഗ്ലാസ് എന്ന പുതിയ സോഫ്റ്റ്‌വെയർ സൗന്ദര്യാത്മക ഡിസൈൻ ആപ്പിൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ന് (ജൂൺ 9 ന്) വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് (WWDC) 2025 ൽ പ്രിവ്യൂ ചെയ്യാൻ ആപ്പിൾ തയാറെടുത്തിട്ടുണ്ട്.

ഐഫോണിൽ മാത്രമല്ല iOS 26, iPadOS 26, tvOS 26, visionOS 26, watchOS 26, CarPlay എന്നിവയുൾപ്പെടെ മുഴുവൻ ഡി​വൈസുകളിലേക്കും ലിക്വിഡ് ഗ്ലാസ് എന്ന പുതിയ സോഫ്റ്റ്‌വെയർ വ്യാപിക്കാനും ആപ്പിളിന് പദ്ധതിയുണ്ട് എന്നാണ് അ‌നൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. ടൂൾബാറുകൾ, ആപ്പ് ഇന്റർഫേസുകൾ, കൺട്രോൾ എന്നിവയിൽ ഗ്ലാസ് പോലുള്ള തിളക്കവും സുതാര്യതയും സോഫ്ട്വെയർ ഉപയോഗിച്ച് കൊണ്ടുവരാനും ആപ്പിൾ നീക്കം നടത്തുന്നുണ്ട്.

എഐ ഒരു പ്രധാന മുന്നേറ്റമായി കണ്ടുകൊണ്ടുള്ള നീക്കങ്ങൾ ആപ്പിൾ ഇതുവരെ നടത്തിയിട്ടില്ലെന്നും അ‌തിന് പകരം, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പരിഷ്കരിക്കുന്നതിലാണ് ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തോന്നുന്നതായും ഗുർമാൻ പറയുന്നു. iOS 19 ആപ്പിൾ അ‌ധികം ​​വൈകാതെ അ‌വതരിപ്പിക്കുമെന്ന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതിയ റിപ്പോർട്ടുകൾ പറയുന്നത് ഐ​ഒഎസിന്റെ പേര് ആപ്പിൾ പരിഷ്കരിച്ചേക്കും എന്നാണ്.

iOS 19 അല്ലെങ്കിൽ iPadOS 19 ന് പകരം, ആപ്പിൾ iOS 26, iPadOS 26, എന്നിവ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഈ അപ്‌ഡേറ്റുകളുടെ പൂർണ്ണമായ റിലീസ് 2026 ന്റെ തുടക്കത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാറ്റം - macOS, watchOS, tvOS, visionOS തുടങ്ങി ആപ്പിൾ ഡി​വൈസുകളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ബാധകമാകും.

അ‌തേസമയം ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ് തങ്ങളുടെ ഫോൾഡ് സ്മാർട്ട്ഫോണുകൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നു എന്ന വിവരവും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ആപ്പിളിന് ഇതുവരെ ഫോൾഡബിൽ ഐഫോൺ പുറത്തിറക്കാനായിട്ടില്ല. അ‌തേസമയം സാംസങ് ആകട്ടെ വരാൻ പോകുന്ന ഗാലക്സി Z ഫോൾ 7ൽ 200MP ക്യാമറ അ‌വതരിപ്പിക്കാൻ പോകുന്നു എന്നാണ് പുതിയ റിപ്പോർട്ട്.

Best Mobiles in India

English summary
Apple is expected to launch a glass iPhone in 2027 to mark the 20th anniversary of the iPhone. This glass iPhone will be one of the most significant aesthetic changes in the history of iPhones to date. The glass iPhone is reportedly designed with an edge-to-edge display with curved edges and no noticeable cutouts or bezels.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X