നവംബര്‍ 2 ന് ഐഫോണ്‍ 5 ഇന്ത്യയിലെത്തും : ആദ്യം ആര് നാനോ സിം നല്‍കും ?

Posted By: Super

നവംബര്‍ 2 ന്  ഐഫോണ്‍ 5 ഇന്ത്യയിലെത്തും : ആദ്യം ആര് നാനോ സിം നല്‍കും ?

കഴിഞ്ഞ സെപ്റ്റംബറില്‍ അന്താരാഷ്ട്ര വിപണിയില്‍ അരങ്ങേറിയ ആപ്പിള്‍ ഐഫോണ്‍ 5 ന്റെ ഇന്ത്യയിലേക്കുള്ള വരവ് സംബന്ധിച്ച് എന്നും ഊഹാപോഹങ്ങളും പ്രവചനങ്ങളും മാത്രമാണ് വാര്‍ത്തയായത്. ആദ്യം കേട്ടത് ഒക്ടോബര്‍ 26ന് ഇവിടെ വരുമെന്നും, 19 മുതല്‍ പ്രീ ഓര്‍ഡര്‍ തുടങ്ങുമെന്നുമാണ്. ഏതായാലും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആപ്പിളില്‍ നിന്നുള്ള ഔദ്യോഗിക തീരുമാനം നവംബര്‍ 2 ന് ഐഫോണ്‍ 5 നെ ഇന്ത്യയിലെത്തിയ്ക്കാനാണ്. 45,000 രൂപ വിലയിട്ടിരിയ്ക്കുന്ന 16 ജി ബി മോഡലായിരിയ്ക്കും ഇന്ത്യയിലെത്തുക.

കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഐഫോണ്‍ 5 ഇന്‍ഫിബീമില്‍ 5000 രൂപയ്ക്ക് പ്രീ ഓര്‍ഡറിനെത്തിയിട്ടുമുണ്ട്.

ഐഫോണ്‍ 5 ന്റെ സവിശേഷതകള്‍ വിശദമായി ഗോപ്രോബോയില്‍ വായിയ്ക്കാം

ഐഫോണ്‍ 5 സംബന്ധിച്ച മറ്റൊരു പ്രധാന പ്രത്യേകത നാനോ സിം ഉപയോഗിയ്ക്കുന്നു എന്നതാണ്. അക്കാര്യത്തിലും ഏകദേശം തീരുമാനമായ മട്ടാണ്. കാരണം റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളെല്ലാം തന്നെ നാനോ സിം കാര്‍ഡുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ സിം കാര്‍ഡുകള്‍ ചെലവ് കൂടാതെ SIMEX (സിം എക്‌സ്‌ചേഞ്ച്) വഴി  നാനോ സിം ആക്കി മാറ്റാന്‍ സാധിയ്ക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot