ഐഫോണ്‍ 5 പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ ടോപ് 5 ഓണ്‍ലൈന്‍ ഡീലുകള്‍

ഈബേ.ഇന്‍ : ഐഫോണ്‍ 5 16 ജി ബിയ്ക്ക് 55,900, 32 ജി ബി, 64 ജി ബി തുടങ്ങിയവയ്ക്ക് യഥാക്രമം 70,990 രൂപ, 75,4990 രൂപ എന്നിങ്ങനെയാണ് ഈബേയില്‍ നല്‍കിയിരിയ്ക്കുന്ന വിലകള്‍. സൗജന്യ ഷിപ്പിംഗ് സൗകര്യം ലഭ്യമാണ്.
ഇന്‍ഫിബീം.കോം : 5000 രൂപ മുന്‍കൂര്‍ നല്‍കി ബുക്ക് ചെയ്യാനാണ് ഇന്‍ഫിബീം പറയുന്നത്. ശരിയായ വില ഐഫോണ്‍ 5ന്റെ ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ചിന് ശേഷം മാത്രം പുറത്തുവിടുമെന്നും സൈറ്റില്‍ നല്‍കിയിരിയ്ക്കുന്ന പരസ്യത്തില്‍ പറയുന്നു.
സഹോളിക്.കോം : ആപ്പിള്‍ ഐഫോണ്‍ 5ന്റെ 16 ജി ബി വേര്‍ഷനാണ് സഹോളിക്.കോം പ്രീ ഓര്‍ഡറിന് വച്ചിരിയ്ക്കുന്നത്. 45,500 രൂപയാണ് നല്‍കിയിരിയ്ക്കുന്ന വില. നവംബര്‍ 4 മുതല്‍ ഐഫോണ്‍ 5 ഷിപ്പിംഗ് തുടങ്ങുമെന്നും ഇവര്‍ പറയുന്നു.
റെഡിംഗ്ടണ്‍ : ഈ സൈറ്റില്‍ നല്‍കിയിരിയ്ക്കുന്ന വിലവിവരമനുസരിച്ച് 16 ജിബി, 32 ജിബി, 64 ജിബി എന്നീ മോഡലുകള്‍ക്ക് യഥാക്രമം 52,500 രൂപ, 59,500 രൂപ, 59,500 രൂപ എന്നിങ്ങനെയാണ് വിലകള്‍. നവംബര്‍ 2 മുതല്‍ ഫോണുകള്‍ വാങ്ങാനാകും എന്നാണ് ഇവര്‍ പറയുന്നത്.
ഷോപ്പ് യുവര്‍ വേള്‍ഡ്.കോം : ഐഫോണ്‍ 5ന്റെ 16 ജിബി മോഡല്‍ 54,990 രൂപയ്ക്കാണ് ഈ സൈറ്റില്‍ പ്രീ ഓര്‍ഡറിന് നല്‍കിയിരിയ്ക്കുന്നത്.
കൂടുതല്‍ ഡീലുകള്‍ : നാപ്‌റ്റോള്‍, ട്രാഡസ് എന്നീ സൈറ്റുകളില്‍ നിന്നും ഗോപ്രോബോ വഴി യഥാക്രമം 58,900 രൂപ, 61,199 രൂപ എന്നീ വിലകള്‍ക്ക് ഐഫോണ്‍ 5 പ്രീ ഓര്‍ഡര്‍ സൗകര്യം ലഭ്യമാണ്.


Click it and Unblock the Notifications








