ഐഫോണ്‍ 5 ഉപയോഗിയ്ക്കാന്‍ അറിയേണ്ട ചിലത്

By Super
|
ഐഫോണ്‍ 5 ഉപയോഗിയ്ക്കാന്‍ അറിയേണ്ട ചിലത്

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യന്‍ വിപണി സ്വന്തമാക്കാന്‍ ആപ്പിള്‍ ഐഫോണ്‍ 5 എത്തുകയാണ്. ഇന്ത്യയിലെ അസംഖ്യം ആപ്പിള്‍ ആരാധകര്‍ക്ക് ഐഫോണ്‍ 5 കൈയ്യില്‍ വരുന്ന സുവര്‍ണ്ണ മുഹൂര്‍ത്തം ഒരു സ്വപ്‌നസാക്ഷാത്ക്കാരമാണ്. നിറയെ സവിശേഷതകളുമായി വന്നെത്തുന്ന ഐഫോണ്‍ 5ലെ പല സംവിധാനങ്ങളും ഒരുപക്ഷേ ഉപയോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിയ്ക്കാനായെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിയ്ക്കുകയാണ് ഐഫോണ്‍ 5 ലെ ചില പ്രധാനപ്പെട്ട സെറ്റിംഗ്‌സ്.

സവിശേഷതകള്‍

ഈമെയില്‍

ഈമെയില്‍ സെറ്റിംഗ്‌സ് ക്രമീകരിയ്ക്കാന്‍, ആദ്യമായി സെറ്റിംഗ്‌സ് തുറക്കുക. അതില്‍ തന്നെ മെയില്‍, കോണ്ടാക്ട്‌സ്, കലണ്ടറുകള്‍ തുടങ്ങിയ ഒപ്ഷനുണ്ടാകും. അത് തുറന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വിവിധ മെയില്‍ അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ സാധിയ്ക്കും. യൂസര്‍നെയിമും പാസ്സ് വേഡും നല്‍കിയാണ് ഓരോ അക്കൗണ്ടും സെറ്റ് ചെയ്യുക. ഓരോ മെയില്‍ അഡ്രസ്സിനും ഓരോ മെയില്‍ബോക്‌സ് മാത്രം നിങ്ങള്‍ക്ക് കാണാന്‍ സാധിയ്ക്കും. രണ്ട് മെയില്‍ അഡ്രസ്സുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവയ്ക്ക് ഇഷ്ടമുള്ള പേര് നല്‍കി ലേബല്‍ ചെയ്യാം.

ട്വിറ്റര്‍/ഫേസ്ബുക്ക് അക്കൗണ്ടുകള്‍

ഐഫോണിന്റെ ഐ ഓ എസ്സിലെ പല പ്രധാന ആപ്ലിക്കേഷനുകളിലും ഫോണിലെ വിവരങ്ങള്‍ നേരിട്ട് ഫേസ്ബുക്കിലേയ്‌ക്കോ ട്വിറ്ററിലേയ്‌ക്കോ ഷെയര്‍ ചെയ്യാനാകും.സെറ്റിംഗ്‌സില്‍ കയറി ട്വിറ്റര്‍, ഫേസ്ബുക്ക് വിഭാഗം തെരഞ്ഞെടുത്ത് ലോഗ് ഇന്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതി. ട്വിറ്ററും, ഫേസ്ബുക്കും സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറും, ഈമെയിലും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി

നിങ്ങളുടെ അഡ്രസ്ബുക്ക് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിയ്ക്കും.

പാസ്സ് വേഡ് നല്‍കാന്‍

കമ്പ്യൂട്ടറുകളെന്ന പോലെ നിങ്ങളുടെ ഫോണും പാസ്സ് വേഡ് നല്‍കി സുരക്ഷിതമാക്കേണ്ടത് ഒരത്യാവശ്യമാണ്. അതിനായി സെറ്റിംഗ്‌സ് തുറന്ന് ജനറല്‍ തെരഞ്ഞെടുക്കുക. അതില്‍ നിന്ന് പാസ്സ് കോഡ് ലോക്ക് എടുത്താല്‍ പാസ്സ് വേഡ് നല്‍കാന്‍ സാധിയ്ക്കും.

ജിമെയിലിലെ പുതിയ കമ്പോസ് സംവിധാനം ഉപയോഗിച്ച് എങ്ങനെ കമ്പോസ് ചെയ്യാം ?

iphone-5-1

iphone-5-1

iphone-5-1
iphone-5-2

iphone-5-2

iphone-5-2
iphone-5-3

iphone-5-3

iphone-5-3
iphone-5-4

iphone-5-4

iphone-5-4
iphone-5-5

iphone-5-5

iphone-5-5

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X