റിലയന്‍സ് ഞെട്ടിച്ചു; ആപ്പിള്‍ ഐ ഫോണ്‍ 5 എസിന് ഇന്ത്യയില്‍ 2,999 രൂപ മാത്രം

By Bijesh
|

40,000 രൂപയും 50,000 രൂപയുമൊക്കെ മുടക്കി പുതിയ ആപ്പിള്‍ ഫോണുകള്‍ എങ്ങനെ വാങ്ങുമെന്നോര്‍ത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത. വെറും 2,999 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ 5 എസ് സ്വന്തമാക്കാം. 2599 രൂപ നല്‍കിയാല്‍ ഐ ഫോണ്‍ സിയും ലഭിക്കും. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സാണ് ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

 

2 വര്‍ഷത്തെ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ റിലയന്‍സ് കണക്ഷനുള്ള ഐ ഫോണ്‍ 5 എസിന്റെ 16 ജി.ബി. വേരിയന്റ് വാങ്ങുമ്പോള്‍ പ്രതിമാസം 2999 രൂപയും ഐ ഫോണ്‍ 5 സിയുടെ 16 ജി.ബി. വേരിയന്റ വാങ്ങുമ്പോള്‍ 2599 രൂപയുമാണ് നല്‍കേണ്ടത്.

ഡൗണ്‍ പേയ്‌മെന്‍ോ മറ്റ് ചെലവുകളോ ഇല്ല. മാത്രമല്ല, കോണ്‍ട്രാക്റ്റ് കാലാവധി കഴിയുന്നതുവരെ അണ്‍ലിമിറ്റഡ് ലോകല്‍, എസ്.ടി.ഡി. കോളുകള്‍, എസ്.എം.എസ്., നാഷണല്‍ റോമിംഗ്, 3 ജി ഡാറ്റ എന്നിവ തീര്‍ത്തും സൗജന്യമാണ്. അന്താരാഷ്ട്ര കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും മാത്രമാണ് അധിക തുക നല്‍കേണ്ടി വരിക.

റിലയന്‍സിന്റെ 13 3 ജി സര്‍ക്കിളുകളിലുള്ള ഔട്‌ലെറ്റുകളില്‍ നിന്ന് ഫോണ്‍ വാങ്ങാവുന്നതാണ്. കമ്പനിയുടെ 3 ജി നെറ്റ് വര്‍ക്കിലേക്ക് കുടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് ഈ ആനുകൂല്യമെന്ന് റിലയന്‍സ് വക്താക്കള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഐ ഫോണ്‍ 5 എസും 5 സിയും ഔദ്യോഗികമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഐ ഫോണ്‍ 5 എസിന് 53000 രൂപയും ഐ ഫോണ്‍ 5 സിക്ക് 41900 രൂപയുമാണ് കമ്പനി വിലയിട്ടിരിക്കുന്നത്.

എന്നാല്‍ റിലയന്‍സിന്റെ പുതിയ കോണ്‍ട്രാക്റ്റ് സംവിധാനത്തിലൂടെ സാധാരണക്കാര്‍ക്കും ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും. അതിനുമുമ്പായി ആപ്പിള്‍ ഐ ഫോണ്‍ 5 എസും 5 സിയും തമ്മിലുള്ള വ്യത്യാസങ്ങളും സാമ്യവും കണ്ടു നോക്കു.

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി താരതമ്യം

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി താരതമ്യം

ഫംഗര്‍ ടച്ച് സെന്‍സര്‍ അടക്കം നിരവധി പുതിയ ഫീച്ചറുകളുമായാണ് ഐ ഫോണ്‍ 5 എസ്. ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ഐ ഫോണ്‍ 5 സി, നേരത്തെ ഇറങ്ങിയ ഐ ഫോണ 5-ന്റെ അതേ പതിപ്പാണ്. യാതൊരു പുതുമയും അവകാശപ്പെടാനില്ല.

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി

ആപ്പിള്‍ ഐ ഫോണ്‍ 5 എസില്‍ 1.3 GHz ക്വാഡ് കോര്‍ 64 ബിറ്റ് A7 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. മികച്ച വേഗത നല്‍കുന്നതാണ് ഈ പ്രൊസസര്‍. എന്നാല്‍ ഐ ഫോണ്‍ 5 സിയില്‍ പഴയ വേര്‍ഷനായ A6 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. അതും 1.3 GHz ട്രിപ്പിള്‍ കോര്‍.

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി
 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി

ഉയര്‍ന്ന നിലവാരമുള്ള അലുമിനിയം ബോഡിയാണ് ഐ ഫോണ്‍ 5 എസിനുള്ളത്. ഐ ഫോണ്‍ 5 സിക്ക് പ്ലാസ്റ്റിക് ബോഡിയും.

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി

ബാറ്ററിയുടെ കാര്യത്തിലും ഇരു ഫോണുകളും തമ്മില്‍ വ്യത്യാസമുണ്ട്. ഐ ഫോണ്‍ 5 എസില്‍ 1560 mAh ബാറ്ററി ഉപയോഗിക്കുമ്പോള്‍ 5 സിയില്‍ 1510 mAh ബാറ്ററിയാണ്.

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി

ഐ ഫോണ്‍ 5 എസിന്റെ പ്രധാന സവിശേഷത ഫിംഗര്‍ പ്രിന്റ് സെന്‍സറാണ്. അതായത് വിരലടയാള മുപയോഗിച്ച് ഫോണ്‍ ലോക് ചെയ്യാനും അണ്‍ലോക് ചെയ്യാനും സാധിക്കും. എന്നാല്‍ ഐ ഫോണ്‍ 5 സിയില്‍ ഈ സംവിധാനം ഇല്ല.

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി

ഓപ്പറേറ്റിംഗ് സിസ്റ്റം രണ്ടു ഫോണുകളിലും ഒന്നാണ്. ഐ.ഒ.എസ്. 7. അതുപോലെ രണ്ടു ഹാന്‍ഡ് സെറ്റുകളിലും 1 ജി.ബി. റാമാണുള്ളത്.

 

 ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്/ 5 സി

3264-2448 പിക്‌സല്‍ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്ന, LED ഫ് ളാഷോടു കൂടിയ 8 എം.പി. ഓട്ടോഫോക്കസ് പിന്‍ ക്യാമറയാണ് രണ്ടു ഫോണിലുമുള്ളത്. എന്നാല്‍ ഐ ഫോണ്‍ 5 എസില്‍ ഇരട്ട LED ഫ് ളാഷ് ഉണ്ട്. 5 സിയില്‍ ഒറ്റ LED ഫ് ളാഷാണ് ഉള്ളത്.

 

 

റിലയന്‍സ് ഞെട്ടിച്ചു; ആപ്പിള്‍ ഐ ഫോണ്‍ 5 എസിന് 2999 രൂപ മാത്രം
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X