4.7 ഇഞ്ച് ഡിസ്‌പ്ലേയുമായി ആപ്പിളിന്റെ ഐ ഫോണ്‍ 6 വിപണിയിലെത്തി; ഐ ഫോണ്‍ 6 ന്റെ 10 പ്രത്യേകതകള്‍

4.7 ഇഞ്ചും 5.5 ഇഞ്ചും വലുപ്പത്തില്‍ എത്തിയിരിക്കുന്ന പുതിയ ഐ ഫോണുകള്‍ ഡിസൈനിലും UI സവിശേഷതകളുടെ കാര്യത്തിലും ആളുകളുടെ മനം കവരുന്നതാണ്. ഡിസ്‌പ്ലേ വലുതാകുന്തോറും, UI യ്ക്ക് സ്വാഭാവികമായും കൂടുതല്‍ സൌകര്യം ലഭിക്കുന്നു.

ആപ്പിളിന്റെ പുതിയ A8 പ്രൊസസ്സര്‍ ആണ് ഈ ഹാന്‍ഡ്‌സെറ്റിനുള്ളത്. A7നേക്കാളും 25 % വേഗതയിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. പുതിയ ഹാന്‍ഡ്‌സെറ്റില്‍ ബാറ്ററിയുടെ പ്രവര്‍ത്തനക്ഷമതയും വളരെ മികച്ചതാണെന്ന് കമ്പനി പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐ ഫോണ്‍ വിഭാഗത്തിലേക്ക് കൂടുതല്‍ വലുപ്പമുള്ള മോഡലുകള്‍ കൊണ്ട് വരാന്‍ ആപ്പിള്‍ ശ്രമിച്ചു. അതിന്റെ ഫലമാണ് 4.7 ഇഞ്ച് വലുപ്പമുള്ള ഹാന്‍ഡ്‌സെറ്റുകള്‍.

ആരാധകര്‍ക്കായി മികച്ച റെറ്റിന HD ഡിസ്‌പ്ലേയാണ് ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ സമയത്തേയ്ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുന്ന ബാറ്ററി ക്ഷമതയാണ് 64 ബിറ്റ് ആര്‍കിടക്ച്ചറോട് കൂടിയ, A8 ചിപ്പും M8 മോഷന്‍ കോപ്രൊസസ്സറുമുള്ള ഹാന്‍ഡ്‌സെറ്റ്.

 

 

1080p HD ചിത്രങ്ങള്‍ എടുക്കാന്‍ സഹായകമായ മികച്ച ക്യാമറ.

ഡിസ്‌പ്ലേയുടെ ലിക്വിഡ് ക്രിസ്റ്റല്‍സിനെ നിര്‍ണ്ണയിക്കാന്‍ UV ലൈറ്റുകള്‍ ഉപയോഗിക്കുന്നത് കാരണം മികച്ച കോണ്‍ട്രാസ്റ്റ് ഹാന്‍ഡ്‌സെറ്റിന് ലഭിക്കുന്നു.

വ്യത്യസ്ത കോണുകളില്‍ നിന്ന് മികച്ച കാഴ്ച്ച ഉറപ്പാക്കുന്നു.

ആപ്പിള്‍ രൂപ കല്‍പ്പന ചെയ്ത, A8 ചിപ്പില്‍ സംയോജിപ്പിച്ച വീഡിയോ എന്‍കോഡറും, ഇമേജ് സിഗ്‌നല്‍ പ്രോസസ്സറും മികച്ച ചിത്രങ്ങളും വീഡിയോകളും ഷൂട്ട് ചെയ്യാന്‍ സഹായിക്കുന്നു.

കൂടുതല്‍ വേഗതയേറിയ LTE ഡൌണ്‍ലോഡ് സ്പീഡ് വയര്‍ലസ് കണക്ടിവിറ്റി മികച്ചതാക്കുന്നു.

വേഗതയേറിയ LTE പിന്തുണ കാരണം (150 Mbps വരെ) ഡൌണ്‍ലോഡ്, അപ്‌ലോഡ് പ്രവര്‍ത്തനങ്ങള്‍ വളരെ വേഗതയുള്ളതാണ്.

ടച്ച് ഐഡി 360 ഡിഗ്രി വായനാക്ഷമതയുള്ളതിനാല്‍, നിങ്ങളുടെ ഐ ഫോണ്‍ നിങ്ങളുടെ വിരലടയാളം തിരിച്ചറിയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot