ആപ്പിള്‍ ഐ ഫോണ്‍ 6-ന് മൂന്നു വശത്തും ഡിസ്‌പ്ലെ?

Posted By:

ആപ്പിള്‍ അടുത്തിടെ ലോഞ്ച് ചെയ്ത ഐ ഫോണ്‍ 5 എസ് ചൂടപ്പം പോലെ വിറ്റുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ആപ്പിള്‍ ഇപ്പോള്‍ അടുത്ത ഫോണിന്റെ പണിപ്പുരയിലാണെന്നാണ് ടെക്‌ലോകത്തെ സംസാരം. ഐ ഫോണ്‍ 6 എന്നു വിളിക്കുന്ന ഈ ഫോണിനെ കുറിച്ച് ഇപ്പോള്‍തന്നെ നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ആപ്പിള്‍ ഐ ഫോണ്‍ 6 കോണ്‍സെപ്റ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതിനിടെ ഐ ഫോണ്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഇസ്‌കന്തര്‍ ഉടെബയേവ് (Iskander Utebayev) എന്ന ഡിസൈനര്‍ പുതിയൊരു ഐ ഫോണ്‍ 6 ഡിസൈനുമായി രംഗത്തെത്തി. മൂന്നു വശത്തും ഡിസ്‌പ്ലെയുള്ള ഡിസൈനാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

അലാറം, വോള്യം തുടങ്ങി നിരവധി ഓപ്ഷനുകള്‍ ഇരുവശങ്ങളിലുമുള്ള സ്‌ക്രീനില്‍ ഒരുക്കിയിട്ടുള്ള ഫോണിന്റെ മാതൃക ചുവടെ കൊടുക്കുക്കുന്നു. എന്നാല്‍ ഇതേ ഡിസൈന്‍ ആയിരിക്കുമോ ആപ്പിള്‍ പകര്‍ത്തുക എന്നുറപ്പില്ല.

ആപ്പിള്‍ ഐ ഫോണ്‍ 6-ന് മൂന്നു വശത്തും ഡിസ്‌പ്ലെ?

വാര്‍ത്താ ഉറവിടം: Behance via RedmondPie

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot