ആപ്പിള്‍ ഐഫോണ്‍ 6-ന് ഐഫോണ്‍ 5 എസിനേക്കള്‍ വില കുറവ്?

Posted By:

ആപ്പിള്‍ ഐ ഫോണുകള്‍ സാധാരണക്കാരെ സംബന്ധിച്ച് പ്രാപ്യമല്ല. വിലതന്നെ കാരണം. ഓരോ മോഡലുകള്‍ക്കും മുന്‍ ഐഫോണുകളേക്കാള്‍ വില കൂടുതലാവുകയാണ് ചെയ്യുക. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഐ ഫോണ്‍ ആരാധകര്‍ക്ക് ആശ്വസം പകരുന്നതാണ്.

സംഗതി മറ്റൊന്നുമല്ല, പുതിയ ഐ ഫോണിന്റെ 4.7 ഇഞ്ച് വേരിയന്റിന് ഐ ഫോണ്‍ 5 എസിനേക്കാള്‍ വില കുറവായിരിക്കുമെന്നതാണ്. ചൈനീസ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.

ചൈനീസ് ടെക്‌നോളജി വെബ്‌സൈറ്റായ Laoyaoba.com റിപ്പോര്‍ട് ചെയ്തതനുസരിച്ച് ഐ ഫോണ്‍ 6-ന്റെ 32 ജി.ബി. വേരിയന്റിന് CNY 5300 ആയിരിക്കും വില. 32 ജി.ബി. ഐ ഫോണ്‍ 5 എസിനാവട്ടെ CNY 6,888 രൂപയാണ് വില.

മറ്റ് ഐ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ഐ ഫോണ്‍ 6-ന് 16 ജി.ബി. വേരിയന്റ് ഉണ്ടാവില്ല എന്നതാണ് പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു കാര്യം. ഐ ഫോണ്‍ 6 ന് 5.5 ഇഞ്ച് ഉള്ള ഒരു വേരിയന്റ് കൂടിയുണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്തായാലും വാര്‍ത്തകളില്‍ എത്രത്തോളം സത്യമുണ്ടെന്നറിയാന്‍ ഫോണ്‍ ഇറങ്ങുന്നതുവരെ കാത്തിരിക്കുക തന്നെ വേണം. ഇതുവരെ വന്ന അഭ്യൂഹങ്ങള്‍ അനുസരിച്ച് ആപ്പിള്‍ ഐ ഫോണ്‍ 6-ല്‍ ഉണ്ടായിരിക്കുമെന്ന് കരുതുന്ന ചില പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുതിയ ആപ്പിള്‍ ഐ ഫോണിന് രണ്ട് സ്‌ക്രീന്‍ വേരിയന്റുകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. 4.7 ഇഞ്ചും 5.5 ഇഞ്ചും ആയിരിക്കും ഇത്. ഫാബ്ലറ്റുകള്‍ക്ക് വിപണിയില്‍ പ്രിയം ഏറി വരുന്നതാണ് സ്‌ക്രീന്‍ സൈസ് വര്‍ദ്ധിപ്പിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്.

 

ഐ ഫോണ്‍ 5 എസില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറിനും ക്യാമറയ്ക്കും മാത്രമാണ് സഫയര്‍ ഗ്ലാസ് കോട്ടിംഗ് ഉണ്ടായിരുന്നത്. എന്നാല്‍ ഐ ഫോണ്‍ 6-ല്‍ ഡിസ്‌പ്ലെ പാനല്‍ മുഴുവന്‍ സഫയര്‍ ഗ്ലാസ് കോട്ടിംഗ് ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് 5.5 ഇഞ്ച് സ്‌ക്രീന്‍ വേരിയന്റില്‍ മാത്രമായിരിക്കും.

 

ഐ ഫോണ്‍ 4-നു സ്മാനമായ ഡിസൈന്‍ ആയിരിക്കും ഐ ഫോണ്‍ 6-നും എന്നാണ് സൂചന. എന്നാല്‍ നാലറ്റങ്ങളും കൂടുതല്‍ വളഞ്ഞിരിക്കും. വോള്യം, പവര്‍ കീകളിലും വ്യത്യാസമുണ്ടാവും.

 

ഇതുവരെ ഇറങ്ങിയ ഐ ഫോണുകളില്‍ ഏറ്റവും കട്ടി കുറഞ്ഞതായിരിക്കും ഐ ഫോണ്‍ 6. 6.2 mm ആയിരിക്കും തിക്‌നസ്.

 

ആപ്പിള്‍ ആദ്യമായി പുതിയ ഫോണില്‍ ക്വാഡ്‌കോര്‍ പ്രൊസസര്‍ ഉപയോഗിക്കും. ഒപ്പം 2 ജി.ബി. റാമും. ഐ ഫോണ്‍ 5 എസിലേതുപോലെ 64-ബിറ്റ് ചിപ്‌സെറ്റ് ആയിരിക്കും ഉണ്ടാവുക.

 

ഐ ഫോണ്‍ 6-ല്‍ മുന്‍പിറങ്ങിയ മോഡലുകള്‍ക്ക് സമാനമായി 8 എം.പി ക്യാമറതന്നെയാവും ഉണ്ടാവുക. എന്നാല്‍ ക്യാമറ സെന്‍സറിന്റെ നിലവാരം കൂടുതലായിരിക്കും.

 

അടുത്തിടെ നടന്ന ആപ്പിള്‍ ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സില്‍ ആണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐ.ഒ.എസ് 8 ആപ്പിള്‍ അവതരിപ്പിഞ്ഞത്. ഐഫോണ്‍ 6-ല്‍ ഐ.ഒ.എസ് 8 ആയിരിക്കും ഒ.എസ് എന്നും ഉറപ്പാണ്.

 

വയര്‍ലെസ ചാര്‍ജിംഗ് സംവിധാനമായിരിക്കും പുതിയ ഐ ഫോണില്‍ ഉണ്ടാവുക. ഡിസ്‌പ്ലെ പാനലിലെ സഫയര്‍ ഗ്ലാസ് കോട്ടിങ്ങില്‍ സോളാര്‍ പാനല്‍ ഉണ്ടാവുമെന്നും അഭ്യുഹമുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot